ഗവ.വിഎച്ച്എസ്എസ് മാനന്തവാടി/അക്ഷരവൃക്ഷം/കൊറോണക്കാലത്തെ മാറുന്ന പരിസ്ഥിതി
കൊറോണക്കാലത്തെ മാറുന്ന പരിസ്ഥിതി
പ്രകൃതിയെ അതി ക്രൂരമായി ചൂഷണം ചെയ്ത് ഭൂമിക്ക് മേലെ നൃത്തം ചവിട്ടി മനുഷ്യൻ അവന്റെ ആധിപത്യം ഉറപ്പിക്കുകയായിരുന്നു. പെട്ടെന്ന് ലോകത്തിന്റെ ഒരു കോണിൽ ഒരു ചെറിയ വൈറസിന്റെ രൂപത്തിൽ പ്രകൃതി മനുഷ്യനെ വെല്ലുവിളിച്ചു. മനുഷ്യനിൽ നിന്ന് മനുഷ്യനിലേക്ക് കാട്ടുതീ പടരുന്നതു പോലെ ആ വൈറസ് പടർന്നു. ലോകം മുഴുവൻ ആ വൈറസ് മനുഷ്യ ജീവനുകളെ കീഴടക്കിക്കൊണ്ട് മുന്നേറുന്നു. ശാസ്ത്ര ലോകം ആ വൈറസിനു മുന്നിൽ നിസ്സഹായരായി നിൽക്കുന്നു. ലോകം മുഴുവൻ ലോക്ക് ഡൗൺ ആയി ഞാൻ ലോക്ക് ഡൗൺ എന്ന പദം ആദ്യമായാണ് കേൾക്കുന്നത്. സാമൂഹിക അകലം പാലിച്ച് കൊറോണയെ കീഴടക്കാൻ വീട്ടിനുള്ളിൽ മനുഷ്യനെ അടച്ചിട്ടുന്നതാണ് ലോക്ക് ഡൗൺ. മനുഷ്യന് ഇത് വിഷമകരമാണെങ്കിലും പ്രകൃതിക്കും മറ്റ് ജീവജാലങ്ങൾക്കും ഏറെ സന്തോഷകരമാണ് ഈ ലോക്ക് ഡൗൺ .കാരണം അന്തരീക്ഷ മലിനീകരണം, പരിസ്ഥിതി മലിനീകരണം എന്നിവ കുറയുന്നു. ജലാശയങ്ങൾ തെളിയുന്നു. പക്ഷികളും മൃഗങ്ങളും പുറത്തിറങ്ങി സ്വാതന്ത്ര്യത്തോടെ ജീവിക്കുന്നു. മനുഷ്യൻ പ്രകൃതിയോട് കാണിക്കുന്ന ക്രൂരതയും ചൂഷണവും പരമാവധി കുറഞ്ഞിരിക്കുന്നു. മനുഷ്യ ജീവിതം വീട്ടിൽ ഒതുങ്ങിയപ്പോൾ പ്രകൃതി പഴയ പ്രതാപത്തിലേക്ക് നീങ്ങുന്നു. മലിനമായ അവസ്ഥയിൽ നിന്നും മനോഹാരിതയിലേ ക്ക് പ്രകൃതി നീങ്ങുന്നു.
|
വർഗ്ഗങ്ങൾ:
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- വയനാട് ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- മാനന്തവാടി ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- വയനാട് ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- വയനാട് ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- മാനന്തവാടി ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- വയനാട് ജില്ലയിൽ 24/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ മൂന്നാം ഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ മൂന്നാംഘട്ടത്തിൽ പരിശോധിച്ച ലേഖനം