ഗവ.വിഎച്ച്എസ്എസ് മാനന്തവാടി/അക്ഷരവൃക്ഷം/ഒരു നീണ്ട അവധിക്കാലം

Schoolwiki സംരംഭത്തിൽ നിന്ന്
ഒരു നീണ്ട അവധിക്കാലം
മുത്തശ്ശ.. 

'ആരാണത്'വാസുദേവൻ നായർ കാതോർത്തു വിണ്ടുമത ആ നീട്ടി വിളി ... ഉയരുന്നു. അങ്ങ് ദൂരെ നിന്നാണല്ലോ? വാസുദേവൻ നായർ ശരീരമനങ്ങാതെ ഒന്നു തിരിഞ്ഞു നോക്കി. അനുവും മനുവുമാണത്. അങ്ങ് ദൂരെ നിന്ന് അദ്ദേഹമവരേ കണ്ടു. നെൽകതിരുകളുടെ കാറ്റിലെ ചാഞ്ചട്ടങ്ങൾക്കും, കിളികളുടെ കളകള നാദത്തിനും നെൽ കതിരുകൾക്കാരികിലൂടെ ഒഴുകുന്ന അരുവിയുടെ ആശാന്തതക്കും നടുവിലെ പേരമക്കളുടെ നീട്ടിയുള്ള ആ വിളി വളരെ ആനന്ദംകൊള്ളിക്കുന്നതായിരുന്നു.

വാസുദേവൻ നായർ അന്നത്തെ ഉയർന്ന ഗ്രാമീണൻറെ മകനായിരുന്നു. അതുകൊണ്ടുതന്നെ എല്ലാവർക്കുംഅവരെ ബഹുമാനമായിരുന്നു. കാലങ്ങൾക്കു ശേഷംതാനും തന്റെ അച്ഛനെ പോലെയായി തീർന്നപ്പോൾ തന്റെ നിലക്കും വിലക്കുമനുസരിച്തന്റെ മകൻ മുതിരണമെന്ന് അദ്ദേഹം തീരുമാനിച്ചു. അതിനായ് തന്റെ മകനെ ഉയർന്ന വിദ്യാഭ്യാസതിനായ് പട്ടണത്തിലേക്കയച്ചു. തന്റെ മകൻ പഠിക്കാൻ മിടുക്കനാണ്എന്ന് വാസുദേവാൻ നായർക്കറിയാം. അങ്ങനെ തന്റെ മകൻ നല്ലരീതിയിൽ പഠിച്ചു എന്നല്ല വെച്ചടിക്കയറ്റംലഭിച്ചു കൊണ്ടിരുന്നു. അങ്ങനെ മകൻ പട്ടണജീവിതത്തിൽ ലയിച്ചുതുടങ്ങി. തന്റെ കുടുംബത്തെയും പട്ടണത്തിൽ താമസിക്കലായിരുന്നു ലക്ഷ്യം. എന്നാൽ വാസുദേവൻ നായർക്ക് ഗ്രാമത്തിന്റെ മണവും ഗുണവുംഅറിഞ്ഞു ജീവിക്കുന്നതായിരുന്നു ഇഷ്ടം. ഇത് മകന് അറിയാമായിരുന്നു . അതു കൊണ്ടു തന്നെ മകൻ അച്ഛനോട്നിർബന്ധം പിടിച്ചുമില്ല...

      കാലങ്ങൾ  പലതു  കഴിഞ്ഞു, ആദ്യമൊക്കെ 3, 4 മാസം കൂടുമ്പോൾ തന്നെ  കാണാൻ  വരാറുണ്ടായിരുന്നു.അതു  തന്നെ  മുത്തച്ഛൻ നീണ്ട  അവധിയായി  രുന്നു.   എന്നാൽ  ഇപ്പോൾ  അത് 6 മാസമായി 8 മാസമായി,  ഒരു കൊള്ളാമോക്കെയായി  പിന്നിട്ടു.  അപ്പോഴെല്ലാം  മുത്തച്ഛൻ   പേരമക്കളോട്  ചോദിക്കും "നിങ്ങളെന്താ  മുത്തച്ഛനേ കാണാൻ  വരാത്തത് "

അവർ ദുഃഖതോടെ പറയും " അച്ഛൻറെ ജോലി തിരക്ക് കഴിയാതെങ്ങനയാ മുത്തച്ഛ ഇങ്ങട് വരുന്നത് ? അച്ഛന് എപ്പോഴും ജോലി തിരക്കാണ്"

          ജോലിക്കിടയിലേ  അവധിക്ക്  വീട്ടിലിരിക്കാൻകഴിയുക  ഓന്നോ രണ്ടോ  ദിവസമാണ്, അതുതന്നെ  വീട്ടിൽ  ഉറങ്ങി  തീർക്കും.തന്റെ  പേര  കുട്ടികൾക്ക് തന്നെ  പോലേ  ഗ്രാമജീവിതമാണ്  ഇഷ്ടമെന്ന്  വാസുദേവൻ  നന്നായി അറിയാം  പക്ഷെ  മകന്റെ മക്കളല്ലേ   അവർക്കിഷടമില്ലേങ്കിലോ  എന്നു  കരുതി  ചിതിക്കാറില്ല  തന്റെ  മകൻ  പഴയതുപോലല്ല  അവനാകെ  മാറിയിരിക്കുന്നു, അവന്റെ  ജോലി  തിരക്ക്ക്കാരണമാവാം   അവനിങ്ങനൊരുമാറ്റം 

     പിന്നെ  അവനേ കണ്ടത് കൊല്ലങ്ങൾക്ക്  ശേഷമാണ്   ആ  ദിവസമാണ്  ഇന്ന് .ഇതിനിടയിൽ  

തന്റെ ഭാര്യയോട് വാസുദേവൻ നായർ പലപ്പോഴും പറയുമായിരുന്നു "തന്റെ മക്കളേ കാണാൻ കൊതിയാകുന്നു എന്ന്" . അപ്പോൾ അവൾ പറയും "പറഞ്ഞിട്ടെന്തു കാര്യം അതവനും തോനണ്ടെ"അതും കേട്ട് വാസുദേവാൻ മൌനാമായിട്ടങ്ങനെ വയൽ കരയിലൂടങ്ങനേ നടക്കും തന്റെ ദുഃഖക്കൾ അടക്കി പിടിച്ചു കൊണ്ട്. ഒരു നിമിഷം അദ്ദേഹം ചിന്തിച്ചുപോയി എന്തിനായിരുനൂ താൻ മകനേ പഠിക്കാനായച്ചതെന്ന് . സ്വന്തം മക്കളുടെ അടുത്ത് പോലും സമയം ചിലവഴിക്കാനാകാതെയുള്ള ജോലി തിരക്കുകൾ

    അങ്ങനെ  തന്റെ വയലിലൂടെ  നടക്കുബോഴായിരുന്നു  താൻ  കൊതിച്ചിരുന്ന ആ  വിളിക്കേട്ടത് തന്റെ  പേര  മക്കളുടെ  ആ  ശബ്ദം . 

അങ്ങ് ദൂരെ നിന്ന് നെൽകാതിരുകൾ കിടയിലൂടെ അവരെകാണാമായിരുന്നു. എല്ലാവരുമുണ്ട് അദ്ദേഹത്തിന് സന്തോഷമായി മക്കൾ രണ്ടു പേരും ഓടി വന്ന് അദ്ദേഹത്തെ കെട്ടിപിടിച്ചു വാസുദേവൻൻറെ കണ്ണുകളിൽ നിന്ന് ആനന്ദ -ആശ്രുപൊഴിഞ്ഞു…

നാദിറ ഫർഹാന
9H ഗവ.വിഎച്ച്എസ്എസ് മാനന്തവാടി
മാനന്തവാടി ഉപജില്ല
വയനാട്
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 03/ 05/ 2020 >> രചനാവിഭാഗം - കഥ