കൊറോണ കാലമായി ലോകമാകെ
നാമെല്ലാം ശുചിത്വം പാലിക്കേണം
ഇടക്കിടെ കൈകൾ കഴുകിടേണം
നാമെല്ലാം അകലം പാലിക്കേണം
കൂട്ടമായി കളികൾ ഒഴുവാക്കേണം
വീടിനകത്തു കഴിഞ്ഞീടേണം
ഡോക്ടറും സർക്കാരും പറയുന്നതെല്ലാം
വേദമായി കരുതീടേണം
വായ് മൂടിക്കെട്ടി നടന്നീടുവാൻ
തെല്ലൊരു നീരസം ഉണ്ടെനിക്ക്
എന്നിരുന്നാലും സാരമില്ല
നല്ലൊരു നാളേക്ക് വേണ്ടിയല്ലേ
നാമെല്ലാമല്പം കഷ്ടപെട്ടാൽ
നല്ലൊരു നാളെ നമുക്ക് സ്വന്തം
കൂട്ടിലടച്ച തത്തയെ പോലെ
വീടിനകത്തു കഴിഞീടുന്നു