എൻ നാടു വിങ്ങുന്നു
എൻ മനം തേങ്ങുന്നു
വ്യാധി തന്നാധിയിൽ
നൊന്തു പിടയുന്നു
മർത്യന്റെ ചെയ്തികൾ
ശാശ്വതമല്ലെന്ന സത്യം ചിരിക്കുന്നു
നേർക്കാഴ്ചയാകുന്നു
ഇന്നീ യവനിയിൽ
സ്നേഹബന്ധങ്ങളും
രക്തബന്ധങ്ങളും
വ്യർത്ഥമായ് മാറുന്നു
നീറുന്നു മാനസം, കരയുന്നു മാനവർ
രോഗത്തിൻ കൈകളിൽ
അമരുന്നു നിത്യവും
ലാഭക്കൊതി ചിലർ വിറ്റു കാശാക്കുന്നു
സ്നേഹവും കരുണയും
സത്യമെന്നക്കഥ തീണ്ടാത്ത ജന്മങ്ങൾ
ചെയ്തതിൻ പശ്ചാത്താപമിന്നെപ്പോഴും
പിൻതുടരുന്നു - പിന്നെയും പിന്നെയു
ഒത്തൊരുമ്മ തൻ പാഠം പഠിച്ചു നാം
നന്മയും തിന്മയുo വേറിട്ടറിവു നാം
നിത്യവും നമ്മിൽ പുലർത്തിടാം ബന്ധങ്ങൾ
അകലാതെ അകന്നു നാം ജീവിച്ചു പോന്നിടാo
പുനർ ജീവനത്തിന്റെ പുതു പാഠപുസ്തകം
അറിയാം അറിഞ്ഞിടാം പങ്കുവെയ്ക്കാം