ഗവ.എൽ. വി. എച്ച്. എസ്.കടപ്പ/അക്ഷരവൃക്ഷം/മാറണം മുറിവുകൾ

Schoolwiki സംരംഭത്തിൽ നിന്ന്
മാറണം മുറിവുകൾ, മാറ്റണം ചിന്തകൾ....


സപ്തസാഗരങ്ങൾ താണ്ടിയവൾ
സപ്തഭൂഖണ്ഠങ്ങൾ പിന്നിട്ടവൾ
കാലത്തിൻറെ വെളുത്ത മെയ്യിനെ
മരണത്തിൻ ഇരുണ്ടകൈകളാൽ മൂടിയവൾ

 കോവിഡ്-19


എവിടെയും മൃത്യുവിൻ
ഗന്ധത്താൽ പുണർന്നവൾ
ലോകജനതയെ ഒന്നാകെ കൈക്കുമ്പിളിലാക്കിയവൾ.....

ഒടുവിൽ ഇതാ ഇവിടെയും
ദൈവത്തിൻറെ സ്വന്തം നാട്ടിലും......

ആഘോഷമില്ല , ആർഭാടമില്ല
ഹസ്തദാനമില്ല പുണരലില്ല.....

എവിടെയും ഭീതിതൻ, മൃത്യുവിൻ
മന്ത്രസ്മരണകൾ മാത്രം........

 തോൽക്കില്ല തോൽക്കില്ല
ഒരിക്കലും തോൽക്കില്ല
കോവിഡ് നിന്നെ തളക്കാൻ
ഈ കൊച്ചു കേരളം സജ്ജം..

സാനിട്ടൈസറും മാസ്കും
പ്രതിരോധ വലയങ്ങൾ തീർത്തു
ആതുരർ ഭിഷഗ്വരർ
സേവനമനസ്സുകൾ തുറന്നൂ...

കർഫ്യുവും ലോക്ഡൗണും
പ്രതിരോധ മാർഗങ്ങളായി
പ്രപഞ്ചത്തെ അഴിക്കുള്ളിലാക്കും
നമ്മെ ഇന്നവ അഴിക്കുള്ളിലാക്കി.....


രക്തക്കറകളാൽ ,മനുഷ്യരക്തത്താൽ
കുമിഞ്ഞുകൂടിയ നിൻ ദന്തവും
നഖവും വിലോചനവും
എന്നന്നേക്കുമായി ഇല്ലാതെയാക്കാൻ
ഞങ്ങൾ സജ്ജം...
ഈ കൊച്ചുകേരളം സജ്ജം...


അന്യദേശത്തുനിന്നും എത്തിയ
വെള്ളക്കാർ പോലും നിന്നിൽ നിന്നും മുക്തി തേടി........

 ഇനി അവർ പറയും
അതെ,ഇത് ദൈവത്തിൻറെ
 സ്വന്തം നാട് തന്നെ.....

നന്ദിയുണ്ട് നന്ദിയുണ്ട്
കേരളത്തിൻറെ കാവലാളികൾക്ക്
പോലീസുകാർക്ക് ..... ആതുരർക്ക്
ഒട്ടേറെ ഒട്ടേറെ നന്ദിയുണ്ട്..

മന്നിൻറെ നിലയ്ക്കാത്ത
പ്രഹരത്തിന്
 ഒരു
കുഞ്ഞുപൈതലിൻ പ്രത്യാശയുടെ മിഴികൾ കാട്ടിടുന്നൂ.. വിടർന്നിടുന്നൂ...

അതെ, ഇത് ദൈവത്തിൻറെ
സ്വന്തം നാടാണ്...
പ്രതിരോധിക്കും നമ്മൾ
പെരുമാറണം ജാഗ്രതയോടെ...


രോധനം വേണ്ട ...
പ്രതിരോധനം മാത്രം.....


കാലമേ നീ സാക്ഷി
ഈ നിലയ്ക്കാത്ത പ്രഹരത്തിന്.....

വിടരട്ടെ , നിറയട്ടെ
കണ്ണുകളിൽ പ്രത്യാശതൻ തിരിനാളം....

ഭയമല്ല , ആശങ്കയല്ല
പ്രതിരോധമാണ് നമുക്ക് വേണ്ടത്...

മന്നിന് മുന്നിൽ
കോവിഡിന് മുന്നിൽ
വിളിച്ചോതണം നമുക്ക്
"തോൽക്കില്ലൊരിക്കലും ഞങ്ങൾ........
ഇത് കേരളത്തിൻറെ മക്കളാണ്....."

കാട്ടണം കരുത്ത്
അവൾക്ക് മുന്നിൽ....
മനുഷ്യചത്വരത്തിൽ കൂർത്ത ദന്തങ്ങൾ
കുത്തിയിറക്കിയവൾക്ക് മുന്നിൽ..

നാം താണ്ടും
കാലത്തിൻ, കോവിഡിൻ ഈ കരാളമാം പാതകൾ....

നിറയട്ടെ മിഴികളിൽ
പ്രത്യാശതൻ പ്രതിരോധത്തിൻ
 നിറദീപങ്ങൾ....

അതെ കോവിഡ് നിൻറെ
അന്ത്യകാഹളത്തിന് സമയമായീ....


ഓർക്കുക,
"ഈ നിമിഷവും കടന്നുപോകും...

രോധനം വേണ്ട
പ്രതിരോധനം മാത്രം....

കോവിഡേ വിട,കോവിഡേ വിട......"
 

ഫാത്തിമുത്ത് സുഹ്‌റ
9C ഗവ എൽ വി എച് എസ് കടപ്പ ,മൈനാഗപ്പള്ളി
ചവറ ഉപജില്ല
കൊല്ലം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - mtjose തീയ്യതി: 20/ 06/ 2020 >> രചനാവിഭാഗം - കവിത