ഗവ.എൽ. വി. എച്ച്. എസ്.കടപ്പ/അക്ഷരവൃക്ഷം/അമ്മുകുട്ടിയുടെ സന്തുഷ്ട കുടുംബം
ശുചിത്വം
ജലം, ആഹാരം, വസ്ത്രം, പാർപ്പിടം എന്നിവ പോലെ മനുഷ്യ ജീവിതത്തിൽ അനിവാര്യമായതാണ് ശുചിത്വം. മറ്റു ജീവസ്രോതസ്സിനോടൊപ്പം തന്നെയാണ് ശുചിത്വത്തിൻ്റെയും സ്ഥാനം നമ്മുടെ പൂർവികരുടെ സംസ്കാരത്തിൽ ശുചിത്വം നിലനിന്നിരുന്നു. ആരോഗ്യമുള്ള ജീവിതത്തിനായി നാം ശുചിത്വം എന്നും ഒപ്പം കൂട്ടേണ്ടതാണ്. മഹാത്മഗാന്ധിയുടെ 'ശുചിത്വ ഭാരതം' എന്ന സ്വപ്നം സാക്ഷാത്‌കരിക്കുക എന്ന ലക്ഷ്യത്തോടെ കേന്ദ്ര സർക്കാർ ആരംഭിച്ച സ്വച്ഛതാ ഹി സേവ " അഥവാ " ശുചിത്വമാണ് സേവനം" എന്ന പരിപാടി ശുചിത്വത്തിൻ്റെ പ്രാധാന്യം നമ്മെ ബോധ്യപ്പെടുത്തുന്നു. ലോകത്തെ മുഴുവൻ വിറപ്പിച്ച അല്ല ഇപ്പോഴും വിറപ്പിച്ചുകൊണ്ടിരിക്കുന്ന കോവിഡ് - 19 എന്ന മഹാമാരി തന്നെ ശുചിത്വമില്ലായ്മ കൊണ്ട് ഉണ്ടായ വ്യാധിയുടെ ഒരു മഹത്തായ ഉദാഹരണം തന്നെയാണ്. ഈ അസുഖത്തിനുള്ള ഏക മുൻകരുതലായി ലോകം കണക്കാക്കുന്നത് ശുചിത്വം തന്നെയാണ്. ഒരുവിധം അസുഖങ്ങളെയെല്ലാം തുരത്താനായി നാം ശുചിത്വമന്ത്രം തന്നെ പ്രയോഗിക്കണം. അതിൽ പ്രധാനം വ്യക്തി ശുചിത്വവും, പരിസര ശുചിത്വവുമാണ്. ഒരു ഉദാഹരണം പറഞ്ഞാൽ നാം കുട്ടികളായിരിക്കുമ്പോൾ തന്നെ നമ്മുടെ മാതാപിതാക്കൾ നമ്മെ പഠിപ്പിച്ചിട്ടുള്ള ഒരു ശുചിത്വമാണ് കൈകഴുകലും നഖം വെട്ടലും .ഇതൊക്കെ ശുചിത്വത്തിൻ്റെ ബാലപാഠങ്ങളാണ് . നമുക്കറിയാം ആരോഗ്യമുള്ള ശരീരത്തിലെ ആരോഗ്യമുള്ള മനസ്സുണ്ടാകൂ. നമ്മുടെ ചിന്താമണ്ഡലത്തിനും സ്വഭാവശുദ്ധിയ്ക്കും നേരിട്ടല്ലെങ്കിലും ഒരു ചെറു ബന്ധം തന്നെ ശുചിത്വം പുലർത്തുന്നുണ്ടെന്നു നമുക്ക് മനസ്സിലാക്കാം. പണ്ടു കാലത്തു ,എന്നാൽ നമുക്ക് ഒരിക്കലും വിസ്മരിക്കാനാകാത്തതുമായ ഒട്ടേറെ വ്യാധികൾ ഈ ഭൂമുഖത്തുണ്ടായിട്ടുണ്ട്. കോളറ, സ്പാനിഷ് ഫ്ലൂ, പ്ലേഗ് തുടങ്ങിയവ അവയുടെ കറുത്ത കരങ്ങൾ കൊണ്ട് ഒട്ടേറെ ജനങ്ങളെ ദിനംപ്രതി കൊന്നൊടുക്കിയിട്ടുണ്ട്. മനുഷ്യരാശിക്ക് ഒരിക്കലും മറക്കാനാകാത്ത ആ ഇരുളടഞ്ഞ നാളുകൾക്ക് അന്ത്യം കുറിച്ചപ്പോൾ തന്നെ ഇതാ മനുഷ്യൻ്റെ വൃത്തിഹീനമായ പ്രവൃത്തികൾകൊണ്ട് അടുത്ത മഹാമാരിയായ കോവിഡ് - 19 എല്ലാം ഭീകരതയോടുകൂടി ആഗതമായിരിക്കുന്നു. ഒരു ചെറു പനി പോലെ വന്ന ഇത് ഇപ്പോൾ ലോകത്തെ മുഴുവൻ മുൾമുനയിൽ നിർത്തിയിരിക്കുകയാണ്. മനുഷ്യനെ മാത്രമല്ല മൃഗങ്ങളെയും അതു തൻ്റെ അടിമകളാക്കിയിരിക്കുന്നു. ഈ മഹാമാരിമൂലം ലോകത്ത് മരണപ്പെടുന്നവരുടെ എണ്ണം ഭീതിജനകമാണ് ഒരു ചെറു വൈറസിനെ പേടിച്ച് ലോകം മുഴുവൻ വീടുകളിൽ ജാഗ്രതയോടെയിരിക്കുമ്പോൾ തന്നെ അതിൻ്റെ വീര്യം നമുക്ക് മനസ്സിലാക്കാവുന്നതേയുള്ളൂ. കേവലം ഒരു വ്യക്തിയുടെ ശുചിത്വമില്ലായ്മയുടെ അനന്തരഫലമാണിത്. പൊതു ഇടങ്ങളിൽ തുപ്പരുതെന്ന് പറയുന്നതിൻ്റെ പ്രാധാന്യം തന്നെ രോഗവ്യാപനം തടയുക എന്ന ലക്ഷ്യത്തോടെയാണ്. നമ്മുടെ ഉമിനീരിൽ ആയിരകണക്കിന്നു ബാക്ടീരിയകളുണ്ട് അത് മറ്റുള്ളവരുടെ ശരീരത്തിൽ കയറുകയും അവരെ അസുഖ ബാധിതർ ആക്കുകയും ചെയ്യുന്നു. നാം മൂലം മറ്റൊരു വ്യക്തി രോഗിയാകുകയും മരണമടയുകയും ചെയ്യരുത് അതിനാൽ നാം ശുചിത്വം പാലിക്കേണ്ടതാണ്. മഹാരാഷ്ട്ര - യിലെ ഒരു ചേരി പ്രദേശമായ ധാരാവിയിലെ കാര്യം തന്നെ ശുചിത്വം ഇല്ലായ്മയുടെ ഒരു ഉത്തമ ഉദാഹരണമാണ് അവിടുത്തെ ചേരി നിവാസികളുടെ രോഗവ്യാപനം കുറയാത്തതു തന്നെ വ്യക്തി ശുചിത്വവും, പരിസര ശുചിത്വവും കാര്യമായ അകലവും പാലിക്കാത്തതിനാലാണ്. മറ്റു ഇന്ത്യൻ സംസ്ഥാനങ്ങളെ അപേക്ഷിച്ച് ആരോഗ്യ കാര്യങ്ങളിൽ മുൻപന്തിയിലാണ് നമ്മുടെ കൊച്ചു കേരളം എന്നതിൽ നമുക്ക് അഭിമാനിക്കാം. ഇടയ്ക്കിടെ സോപ്പ് ഉപയോഗിച്ച് കൈ കഴുകുകയും മറ്റു സ്ഥലങ്ങളിൽ പോകുമ്പോൾ മാസ്ക് ഉപയോഗിക്കുകയും പൊതു ഇടങ്ങളിൽ തുപ്പാതിരിക്കുകയും മറ്റുള്ളവരുമായി രണ്ട് മീറ്റർ അകലം പാലിക്കുന്നതിലൂടെയും ഇപ്പോൾ ലോകത്തെ വിറപ്പിക്കുന്ന കോവിഡ് - 19 എന്ന മഹാമാരിയെ നമുക്ക് തുരത്താം. ആരോഗ്യമുള്ള മനസ്സിന് ശുചിത്വം ഏറെ അനിവാര്യമായ ഘടകമാണ്. നാം ശുചിത്വം പാലിക്കുകയും സർക്കാർ നിർദേശങ്ങൾ അനുസരിക്കുന്നതുമൂലവും കോവിഡ് - 19 തുടങ്ങിയ മഹാമാരികളെ തുടച്ചു നീക്കി ആരോഗ്യമുള്ള ഒരു ജനതയെ നമുക്ക് വാർത്തെടുക്കാം. ഇനി ഒരു വ്യാധി ഉണ്ടാകാതിരിക്കാൻ വേണ്ടി നമുക്ക് ഓരോരുത്തർക്കും ശുചിത്വ പാഠങ്ങൾ ശീലിച്ച് മുന്നേറാം.
സാങ്കേതിക പരിശോധന - Kannankollam തീയ്യതി: 29/ 04/ 2020 >> രചനാവിഭാഗം - ലേഖനം |
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- കൊല്ലം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- ചവറ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- കൊല്ലം ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- കൊല്ലം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- ചവറ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- കൊല്ലം ജില്ലയിൽ 29/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ നാലാം ഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ നാലാംഘട്ടത്തിൽ പരിശോധിച്ച ലേഖനം