ഗവ.എൽ.പി.എസ്.മുടിപ്പുരനട വെങ്ങാനൂർ/അക്ഷരവൃക്ഷം/കൊറോണ എന്ന ഞാൻ
കൊറോണ എന്ന ഞാൻ
ഹായ്, ഞാനാണ് കൊറോണ.എന്നെകുറിച്ച് ധാരാളം കേട്ടുകാണുമല്ലോ.എന്നാലും എന്നെ പറ്റി ഞാൻ തന്നെ പറയാം.ഞാൻ, പ്രധാനമായും മനുഷ്യ സ്രവങ്ങളിലൂടെയാണ് അതിവേഗം ഒരു മനുഷ്യനിൽ നിന്നു മറ്റൊരു മനുഷ്യനിലേക്കു യാത്ര ചെയ്യുന്നത്.അങ്ങനെ ഞാൻ ലോകത്തിലെ ഒട്ടുമിക്ക രാജ്യങ്ങളിലും എത്തിച്ചേർന്നു.ഞാൻ മൂലമുണ്ടാകുന്ന അസുഖത്തിന് കോവിഡ്-19 എന്നാണല്ലോ നിങ്ങൾ പേര് ഇട്ടിരിക്കുന്നത്.കുറചു രാജ്യത്തുള്ളവർ എന്റെ സാന്നിധ്യം കണ്ടയുടൻ തന്നെ മുൻകരുതലുകൾ എടുത്തിനാൽ എനിക്കവിടെ പിടിച്ച നില്ക്കാൻ കഴിഞ്ഞില്ല.എന്നാൽ ചിലരാജ്യത്തുള്ളവർ എന്നെ ശ്രദ്ധിക്കാതിരുന്നതിനാൽ അവിടെ ഞാൻ അതിവേഗം വ്യാപിച്ചു.ഞാൻ മനുഷ്യരുടെ ഉള്ളിൽ കടന്ന് ശ്വാസകോശത്തെ തകരറിലാക്കുന്നു.എന്നെ നശിപ്പിക്കാനുള്ള മരുന്ന് നിങ്ങൾ ഇതുവരെയും കണ്ടുപിടിച്ചിട്ടില്ലല്ലോ.ജീവനുള്ളവയുടെ ശരീരത്തിൽ മാത്രമേ എനിക്ക് ജീവിക്കാൻ കഴിയൂ.എന്നിൽ നിന്ന് രക്ഷനേടാൻ നിങ്ങൾ എല്ലാവരും സാമൂഹിക അകലം പാലിക്കുകയും കഴിവതും വീട്ടിൽ തന്നെ ഇരിക്കുകയുമാണ് ചെയ്യേണ്ടത്.കൂടാതെ കൈകൾ ഇടയ്ക്കിടെ സോപ്പുപയോഗിച്ച് കഴുകുകയും പുറത്തു പോകുമ്പോൾ നിർബന്ധമായും മാസ്‌ക് ധരിക്കുകയും വേണം.അതുപോലെ തന്നെ വ്യക്തിശുചിത്വവും പരിസരശുചിത്വവും പാലിക്കണം.അങ്ങനെ നിങ്ങൾ എന്നെ അകറ്റി നിർത്തൂ ,ആരോഗ്യവും സന്തോഷവും നിറഞ്ഞ ജീവിതം വീണ്ടെടുക്കു........
സാങ്കേതിക പരിശോധന - Sheelukumards തീയ്യതി: 20/ 04/ 2020 >> രചനാവിഭാഗം - ലേഖനം |
വർഗ്ഗങ്ങൾ:
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- ബാലരാമപുരം ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- ബാലരാമപുരം ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- തിരുവനന്തപുരം ജില്ലയിൽ 20/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ രണ്ടാംഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ രണ്ടാംഘട്ടത്തിൽ പരിശോധിച്ച ലേഖനം