ഗവ.എച്ച്.എസ്. എസ്.പരവൂർ/അക്ഷരവൃക്ഷം/ ആരോഗ്യ ഗ്രാമത്തിലെ ആരോഗ്യ എന്ന പെൺകുട്ടി

Schoolwiki സംരംഭത്തിൽ നിന്ന്
ആരോഗ്യ ഗ്രാമത്തിലെ ആരോഗ്യ എന്ന പെൺകുട്ടി


പണ്ടൊരിക്കൽ ആരോഗ്യ ഗ്രാമം എന്ന ഒരു ഗ്രാമം ഉണ്ടായിരുന്നു. ആ ഗ്രാമത്തിന്റെ അതിർത്തിയിൽ ആരോഗ്യ എന്ന പേരുള്ള ഒരു കുട്ടി ഉണ്ടായിരുന്നു. ആ നാട്ടിലുള്ള ആളുകൾ നല്ല ശുചിത്വശീലരായിരുന്നു . അതുകൊണ്ടുതന്നെ ആ നാട്ടുകാർ നല്ല ആരോഗ്യമുള്ളവരായിരുന്നു. എന്നാൽ ആരോഗ്യ എന്ന പെൺകുട്ടി ആ ഗ്രാമത്തെ സംബന്ധിച്ചിടത്തോളം പണമുള്ളവളും ശുചിത്വം കുറഞ്ഞവളും ആയിരുന്നു. അതുകൊണ്ടുതന്നെ അവൾക്കു ആരോഗ്യവും കുറവായിരുന്നു . കൈപ്പത്തിയേക്കാൾ വലുപ്പമുള്ള ഒരു മൊബൈൽ ഫോൺ അവൾക്കുണ്ട് . അതും നോക്കി അവൾ എവിടെയും ഇരുന്നോളും. അവൾ ആഹാരം പാചകം ചെയ്യാറില്ല . അവൾക്കവിശ്യമുള്ളത് മൊബൈലിലൂടെ ഹോട്ടലിൽ നിന്നും ഓർഡർ ചെയ്യും. ആഹാരം തുറന്നു വെച്ച് കുറച്ചു നേരം മൊബൈലിൽ നോക്കും. ഈച്ചകൾ വരുന്നത് അവൾ അറിയുകപോലുമില്ല. ആ ഭക്ഷണം അവൾ കഴിക്കും. ബാക്കി വരുന്നത് വീടിന്റെ ഏതെങ്കിലും മൂലയിൽ നിക്ഷേപിക്കും . അതിൽനിന്നും അവൾക്കു അസുഖങ്ങൾ പിടിപെട്ടു. അസുഖങ്ങളിലൂടെ അവൾ ഒരു പാഠം പഠിച്ചു. അസുഖങ്ങളിൽ നിന്നും രക്ഷപെട്ട അവൾ ആ ഗ്രാമത്തിലെ ഏറ്റവും നല്ല ശുചിത്വശീലയായി മാറി.അങ്ങനെ ആരോഗ്യ എന്ന പെൺകുട്ടി യഥാർത്ഥ ആരോഗ്യത്തിന്റെ ഇടമായി മാറി.

ഹലീമ എസ്
6 A ഗവ. എച്ച്. എസ്‌ .എസ്‌ പരവൂർ
ചാത്തന്നൂർ ഉപജില്ല
കൊല്ലം
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - Kannankollam തീയ്യതി: 19/ 06/ 2020 >> രചനാവിഭാഗം - കഥ