ഗവ.എച്ച്.എസ്.എസ് & വി.എച്ച്.എസ്.എസ് , പത്തനംതിട്ട/അക്ഷരവൃക്ഷം/പരിസ്ഥിതി

Schoolwiki സംരംഭത്തിൽ നിന്ന്
    പരിസ്ഥിതി 


        ‍‍'ഇനിയ‌ും നാം ഉണരാതെ വയ്യ'
"മന‌ുഷ്യന് ആവശ്യമ‌ുള്ളതെല്ലാം  പ്രകൃതിയില‌ുണ്ട്. എന്നാൽ മന‌ുഷ്യന്റെ അത്യാർത്തിക്കായി ഒന്ന‌ും തന്നെ 	പ്രകൃതിയിലില്ല".	                        					-   ഗാന്ധിജി 

മന‌ു‍ഷ്യനെ പ്രകൃതിയോട് ഇണക്ക‌ുക എന്ന സന്ദേശം ഉയർത്തിപ്പിടിച്ച‌ു കൊണ്ടാണ് ഓരോ വർഷവ‌ും പരിസ്ഥിതി ദിനം ആചരിക്ക‌ുന്നത്. മന‌ുഷ്യന‌ും പ്രകൃതിയ‌ും തമ്മില‌ുണ്ടായിര‌ുന്ന ഊഷ്മളമായ ബന്ധം തീർത്ത‌ും നഷ്ടപ്പെട്ടിരിക്ക‌ുന്ന‌ു. ആഗോളതാപനം, വരൾച്ച, വനനശീകരണം, പ്രകൃതിക്ഷോഭം എന്നിങ്ങനെ പരിസ്ഥിതിയ‌ുമായി ബന്ധപ്പെട്ട‌ു കൊണ്ട‌ുള്ള വാർത്തകൾ പ‌ുതിയ കാലത്തിനപ്പ‌ുറം ഇതൊര‌ു ജീവൽപ്രശ്നമായി കാണാൻ നമ‌ുക്കാവണം. നാം നട്ട‌ു പിടിപ്പിച്ച മരങ്ങളെല്ലാം വളർന്നിര‌ുന്നെങ്കിൽ ആമസോണിനേക്കാള‌ും വലിയ കാടായി നമ്മ‌ുടെ നാട‌ുകൾ മാറ‌ുമായിര‌ുന്ന‌ു. എന്നാൽ പരിസ്ഥിതി ദിനത്തിലെ ഇത്തിരി സ്നേഹത്തിനപ്പ‌ുറം പരിസ്ഥിതി സംരക്ഷണം നമ്മ‌ുടെ അജണ്ടയിൽ വര‌ുന്നില്ല. ആള‌ുകൾ ക‌ൂട‌ുന്ന ചർച്ചകളില‌ും മറ്റ‌ും പരിസ്ഥിതി ഇന്നൊര‌ു വിഷയമായി കടന്ന‌ു വര‌ുന്ന‌ു. കഥകൾ, കവിതകൾ ത‌ുടങ്ങി എല്ലാ രചനകളില‌ും പരിസ്ഥിതി മ‌ുഖ്യ വിഷയമാണ്. കവി വർണ്ണനകളില‌ും കഥകളില‌ും ഒത‌ുങ്ങ‌ുന്ന തരത്തില‌ുള്ള ശൈലിയല്ല നമ‌ുക്ക‌ു വേണ്ടത്. എന്ന‌ും സജീവമായ ഇടപെടല‌ുകൾ നമ‌ുക്ക് ആവശ്യമാണെന്ന‌ും നാം തിരിച്ചറിയണം.

പരിസ്ഥിതി സൗഹൃദമായ ജീവിതം നയിക്കാൻ നാം ഓരോര‌ുത്തര‌ും സ്വയം തയ്യാറാവണം. നമ്മ‌ുടെ പാഠ്യപദ്ധതിയിൽ പരിസ്ഥിതി സംരക്ഷണത്തിന്റെ ആഴത്തില‌ുള്ള പഠനം ഏർപ്പെട‌ുത്തണം. സാമ‌ൂഹ്യ- സാംസ്കാരിക- രാഷ്ട്രീയ- ആത്മീക രംഗങ്ങളിൽ പ്രവർത്തിക്ക‌ുന്നവർ പരിസ്ഥിതി സംരക്ഷണത്തിന്റെ മ‌ുന്നണിപ്പോരാളികൾ ആവണം. പരിസ്ഥിതിക്ക് കോട്ടം തട്ട‌ുന്ന വികസനം നമ‌ുക്ക് വേണ്ട എന്ന‌ു പറയാന‌ുള്ള ഇച്ഛാശക്തി നാം വളർത്തിയെട‌ുക്കണം. പ‌ൂർവ്വികർ കാണിച്ച പാതയില‌ൂടെ പരിസ്ഥിതി സൗഹൃദ മതത്തില‌ൂടെ നദികളെയ‌ും മലകളെയ‌ും പ‌ുണ്യസങ്കേതങ്ങളായി കണ്ട‌ു കൊണ്ട് സംരക്ഷിക്കാൻ നാം തയ്യാറാകണം. കൊണ്ട‌ും കൊട‌ുത്ത‌ും പ്രകൃതിയ‌ുമായി ഇണങ്ങി ജീവിച്ചിര‌ുന്ന ആദിമ ജനതയ‌ുടെ കാലത്ത് പരിസ്ഥിതിക്ക് ഒര‌ു ദോഷവ‌ും ഉണ്ടായിര‌ുന്നില്ല. എന്നാൽ ഓരോ ദിവസവ‌ും കൊന്ന‌ു കൊണ്ടിരിക്ക‌ുന്ന ആധുനിക കാലത്ത് പരിസ്ഥിതിയിൽ ഉണ്ടാകാത്ത ദോഷങ്ങളില്ല. വരൾച്ച, പ്രളയം, സ‌ുനാമി .......... ത‌ുടങ്ങിയവയെല്ലാം ഇന്ന് പ്രകൃതി നേരിട്ട‌ു കൊണ്ടിരിക്ക‌ുന്ന‌ു. ഇതിൽ നിന്നെല്ലാം ഒര‌ു മാറ്റം നമ‌ുക്ക് ആവശ്യമാണ്. ഇല്ലെങ്കിൽ നമ്മ‌ുടെ വര‌ുംതലമ‌ുറയ്ക്ക് ജീവിക്കാന് ഈ പരിസ്ഥിതിയിൽ കഴിയില്ല. പച്ചപ്പ് ജീവന്റെ ഭാഗമായിര‌ുന്ന‌ു ആദിമ ജനതയ്ക്ക്. നീതി പ‌ൂർവ്വമായി അതിനെ വിനിയോഗിക്ക‌ുന്നതിലും വര‌ുംതലമ‌ുറയ്ക്കായി സംരക്ഷിച്ച‍ു പോര‌ുന്നതില‌ും അവർ കാണിച്ച പ്രകൃതി ബോധമാണ് ഹരിതാഭ നിറഞ്ഞ ഒര‌ു ഭൂമിയിൽ ജീവിക്കാൻ നമ‌ുക്ക് ഭാഗ്യം നൽകിയത്. പ്രകൃതിയോട് മന‌ുഷ്യൻ ചെയ്ത ക്ര‌ൂരതകളോട് അതേ നാണയത്തിൽ പ്രകൃതി തിരിച്ചടിക്ക‌ുന്ന കാഴ്ചയാണ് ഇന്ന് നമ്മൾ കാണ‌ുന്നത്. പ‌ുഴകള‌ും തണ്ണീർത്തടങ്ങള‌ും വറ്റി വരണ്ട‌ു. അടിക്കടി ഉണ്ടാക‌ുന്ന പ്രകൃതി ക്ഷോഭങ്ങൾ , ആഗോളതാപനം, കാലാവസ്ഥാ മാറ്റം ത‌ുടങ്ങിയവ അനിയന്ത്രിതമായി ത‌ുടർന്ന‌ു കൊണ്ടിരിക്ക‌ുന്ന‌ു. ഇതോടെ ഭ‌ൂമിയിൽ വര‌ുംതലമ‌ുറയ്ക്ക‌ു മാത്രമല്ല ഇപ്പോഴ‌ുള്ള തലമ‌ുറയ്ക്ക‍ും ജീവിക്കാനാവില്ലെന്ന‌ തീരിച്ചറിവിൽ നിന്നാണ് പ്രകൃതി സംരക്ഷണം മ‌ുഖ്യമായി മാറിയത്.


പരിസ്ഥിതിയെ നശിപ്പിക്ക‌ുന്ന ഒര‌ു പ്രധാന വസ്ത‌ുവാണ് പ്ലാസ്റ്റിക്. മന‌ുഷ്യ പരിണാമ ചരിത്രത്തിൽ പ്ലാസ്റ്റിക് പോലെ പരിസ്ഥിതിയെ നശിപ്പിക്ക‌ുന്ന മറ്റൊര‌ു വസ്ത‌ു ഇല്ലെന്ന‌ു തന്നെ പറയാം. നാം ഉപയോഗിച്ച് പ‌ുറം തള്ള‌ുന്ന പ്ലാസ്റ്റിക് മാലിന്യങ്ങളിൽ നിന്ന് വിഘടിച്ച‌ു പ‌ുറത്ത‌ു വര‌ുന്ന ഡയോക്സീൻ, കാർബൺ ഡൈ ഓക്സൈഡ്, മെർക്ക‌ുറി ത‌ുടങ്ങിയവ അർബ‌ുദത്തിന‌ും ശ്വാസകോശ രോഗങ്ങൾക്ക‌ും ഇടവര‌ുത്ത‌ുമെന്നറിഞ്ഞിട്ട‌ും നമ‌ുക്ക് പ്ലാസ്റ്റിക് ഉപയോഗം നിർത്താൻ കഴിയ‌ുന്നില്ല. പരിസ്ഥിതിയിൽ പ്ലാസ്റ്റിക് ഉൽപ്പന്നങ്ങൾ ക‌ുന്ന‌ുക‌ൂടുന്നത‌ു മ‌ൂലം വന്യജീവികൾ, അവയ‌ുടെ വാസസ്ഥലങ്ങൾ, മന‌ുഷ്യർ എന്നിവയെ ഗ‌ുര‌ുതരമായി ബാധിക്ക‌ുന്ന‌ുണ്ട്. നമ്മ‌ുടെ ജീവിതത്തിൽ നിന്ന് പ്ലാസ്റ്റിക് പത‌ുക്കെ പത‌ുക്കെ ഒഴിവാക്കി നമ്മ‌ുടെ പരിസ്ഥിതിയെ സംരക്ഷിക്കാം. പ്ലാസ്റ്റിക് പ‌ൂർണ്ണമായി നിർത്താൻ നമ‌ുക്ക് പ്രയാസമാണ്. അത‌ു കൊണ്ട് തന്നെ സാവധാനം പ്ലാസ്റ്റിക്കിനെ ജീവിതത്തിൽ നിന്ന‌ും ത‌ുടച്ച‌ു മാറ്റി പരിസ്ഥിതിയെ നമ‌ുക്ക് സംരക്ഷിക്കാം. ദൈവത്തിന്റെ സ്വന്തം നാട് എന്നറിയപ്പെട‌ുന്ന കേരളം പ്രകൃതി രമണീമായ ഭ‌ൂപ്രദേശമാണ്. മഴ ധാരാളം കിട്ട‌ുന്ന നാടാണ്. ഒട്ടേറെ ക‌ുളങ്ങള‌ും കിണറ‌ുകള‌ും കായല‌ുകള‌ും പ‌ുഴകള‌ും തോട‌ുകള‌ും കൊണ്ട് സമ്പ‌ന്നമാണ്. ശ‌ുചിത്വം പാലിക്ക‌ുന്നവര‌ുടെ നാടാണ്. അതാണ് കേരളത്തെക്ക‌ുറിച്ച് മറ്റ‌ുള്ളവര‌ുടെ ധാരണ. എന്നാൽ ഇന്ന് ഇത് നാം മാറ്റിക്കൊണ്ടിരിക്ക‌ുകയാണ്. സ്വന്തം വീടിനപ്പ‌ുറത്തേക്ക് ശ‌ുചിത്വം എന്തെന്ന് മലയാളിക്കറിയില്ല. ഇനിയ‌ും നാം ജാഗ്രത കാണിച്ചില്ലെങ്കിൽ കൃത്രിമമായി നിർമ്മിച്ച മഴയ‌ും ഓക്സിജന‌ുമായി അധിക കാലം ഈ ഭൂമിയിൽ ജീവിക്കാനാവില്ല. അതിനാൽ മന‌ുഷ്യനെ പ്രകൃതിയ‌ുമായി എന്ത‌ു വില കൊട‌ുത്ത‌ും ഇണക്കിച്ചേർക്കേണ്ട ഉത്തരവാദിത്വം നമ‌ുക്കോരോര‌ുത്തർക്ക‌ും തന്നെയാണ്.

ഷഹദിയ ഇസ്‌‌മയിൽ
10 A ജി എച്ച് എസ്സ് & വി എച്ച് എസ്സ് പത്തനംതിട്ട
പത്തനംതിട്ട ഉപജില്ല
പത്തനംതിട്ട
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - pcsupriya തീയ്യതി: 10/ 05/ 2020 >> രചനാവിഭാഗം - ലേഖനം