ഗവ.എച്ച്.എസ്സ്.എസ്സ്,മംഗലം/അക്ഷരവൃക്ഷം/പ്രകൃതി തൻ വീട്

Schoolwiki സംരംഭത്തിൽ നിന്ന്
പ്രകൃതി തൻ വീട്

കാടും , പുഴയും, പൂക്കളും, കിളികളും ചേർന്നോരീ പ്രകൃതി തൻ വീട്
അതിരുകൾ ഇല്ലാതെ അറിവിന്റെ ഖനികൾ ഈ വീടിനുള്ളിൽ ആയുണ്ട്
കനിവതില്ലാതെ നാം കൊന്നു തിന്നുന്നു
ഈ അറിവിന്റെ അക്ഷയ ഖനികളെ
എവിടെയെൻ പുഴകൾ എവിടെയെൻ പൂക്കൾ എവിടെയെൻ കാറ്റിന്റെ മർമരം
വാണിഭ തെരുവിൽ നാം വിലപേശി വാങ്ങണം
വായുവും വെള്ളവും അറിവുകളും
ഇവിടെയൊരു ചോദ്യം?
എവിടെയെൻ പുഴകൾ? എവിടെയെൻ പൂക്കൾ? എവിടെയെൻ കാറ്റിൻ മർമരം?

ശിഖ
9 ഗവ.എച്ച്.എസ്സ്.എസ്സ്,മംഗലം
അമ്പലപ്പുഴ ഉപജില്ല
ആലപ്പുഴ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 20/ 04/ 2020 >> രചനാവിഭാഗം - കവിത