ഗവ.എച്ച്.എസ്സ്.എസ്സ്,മംഗലം/അക്ഷരവൃക്ഷം/ആർത്തി മൂത്ത മനുഷ്യൻ

Schoolwiki സംരംഭത്തിൽ നിന്ന്
ആർത്തി മൂത്ത മനുഷ്യൻ

പാരിസ്ഥിതിക പ്രശ്നങ്ങൾ കാരണം ലോകം ഇന്ന് നട്ടം തിരിയുകയാണ്. ഇതിനു കാരണം മനുഷ്യന്റെ പുതുജീവിതരീതികളിലൂടെയുള്ള വികസനമാണ്. തന്റെ അടിസ്ഥാനാവശ്യങ്ങൽക്കപ്പുറം ആർഭാടങ്ങളിലേക്ക് മനുഷ്യൻ ശ്രദ്ധ തിരിക്കുന്നു. ഇതിനായി പ്രകൃതിയെ ചൂഷണം ചെയ്യാൻ ആരംഭിച്ചു. മനുഷ്യൻ പ്രകൃതിയെ ചൂഷണം ചെയ്തതിന്റെ തിരിച്ചടികളാണ് ഇപ്പോൾ നേരിടേണ്ടി വരുന്നത്. ലോകത്തിലെ തന്നെ ഏറ്റവും ശ്രദ്ധേയമായ ആരോഗ്യപരിസ്ഥിതി നിലനിന്നിരുന്ന നാടായിരുന്നു നമ്മുടെ കേരളം. എന്നാൽ ഇന്ന് ഈ കേരളത്തിന്റെ സ്ഥിതി വളരെ മാറി കഴിഞ്ഞിരിക്കുന്നു. മനുഷ്യന്റെ പ്രവൃത്തികളാണ് ഇതിനു കാരണം. മനുഷ്യൻ സ്വയം ശുചിത്വം പാലിക്കുകയും മുൻകരുതലുകൾ സ്വീകരിക്കുകയും ചെയ്താൽ മാത്രമേ ഇന്ന് നാം നേരിടുന്ന ഓരോ പ്രശ്‌നങ്ങളേയ‌ും നമുക്ക് മറികടക്കാൻ സാധിക്കുകയുള്ളൂ. നമ്മൾ ഓരോരുത്തരും തന്നെയാണ് ഈ വിപത്തുകൾക്കെല്ലാം കാരണക്കാരൻ.

സ്വാന്തന സന്തോഷ്
10 ഗവ.എച്ച്.എസ്സ്.എസ്സ്,മംഗലം
അമ്പലപ്പുഴ ഉപജില്ല
ആലപ്പുഴ
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 20/ 04/ 2020 >> രചനാവിഭാഗം - ലേഖനം