ഗവ.എച്ച്.എസ്സ്.എസ്സ്,മംഗലം/അക്ഷരവൃക്ഷം/അഹങ്കാരം ഒഴുകിപ്പോയി

Schoolwiki സംരംഭത്തിൽ നിന്ന്
അഹങ്കാരം ഒഴുകിപ്പോയി

കുന്നിമണിക്കാട്ടിൽ കിച്ചു എന്നൊരു കുരങ്ങനു ണ്ടായിരുന്നു. കിച്ചുവിന്റെ കൂട്ടുകാരനായിരുന്നു ചന്തുമുയൽ. മഹാവികൃതിയായിരുന്നു ചന്തു. ഒരുദിവസം കിച്ചുവും ചന്തുവും കൂടി കാട്ടിലൂടെ വെറുതെ ചുറ്റി നടക്കുകയായിരുന്നു. കിങ്ങിണിപ്പുഴയുടെ തീരത്തെത്തിയപ്പോൾ കിച്ചു പറഞ്ഞു നമുക്ക് കുറച്ചുനേരം ഇവിടെയിരുന്നു വിശ്രമിക്കാം. അങ്ങനെ കിച്ചുവും ചന്തുവും ഒരുമരത്തണലിൽ ഇരുന്നു. പെട്ടെന്നു ചന്തു മുയൽ ചാടിയെഴുനേറ്റു. എന്നിട്ടു പറഞ്ഞു. ഞാൻ കിങ്ങിണിപ്പുഴയിൽ ഇറങ്ങി നീന്തിക്കുളിക്കാൻ പോവുകയാണ്. അയ്യോ! വേണ്ട പുഴയിൽ ഒഴുക്ക് ഉണ്ട്. കിച്ചു വിലക്കി. പക്ഷേ വികൃതി യായ ചന്തു ഉണ്ടോ കാര്യമാക്കുന്നു. അവൻ പുഴയിലേക്ക് എടുത്തു ചാടി എന്നിട്ട് നീന്താൻ ശ്രമിച്ചു. അപ്പോഴല്ലേ കുഴപ്പം? ചന്തു മുയലിന് നീന്താൻ പറ്റുന്നില്ല. അവൻ ഒഴുക്കിൽപ്പെട്ട് മുന്നോട്ട് നീങ്ങി അയ്യോ! അയ്യോ! രക്ഷിക്കണേ ചന്തു മുയൽ നിലവിളിച്ചു. നിലവിളികേട്ട് ഓടിയെത്തിയ കിച്ചു ചങ്ങാതിയെ രക്ഷിക്കാൻ ആവുംവിധം ശ്രമിച്ചുനോക്കി. പക്ഷേ ഒഴുക്കിൽപ്പെട്ട ചന്തുവിനെ രക്ഷിക്കാൻ അവനു കഴിഞ്ഞില്ല. അപ്പോഴാണ് ആവഴിയെ ജിമ്പു ആനയുടെ വരവ്. കിച്ചു വേഗം ജിമ്പുവിന്റെ അടുത്തെത്തി കാരൃങ്ങളെല്ലാം പറഞ്ഞു. ജിമ്പു ഓടി പുഴക്കരയിൽ എത്തി. എന്നിട്ട് തുമ്പിക്കൈനീട്ടി ചന്തുവിനെ പൊക്കി യെടുത്ത് കരയിൽ വച്ചു. കിച്ചു പറഞ്ഞതു കേൾക്കാതെ പുഴയിൽ ഇറങ്ങിയതാണ് കുഴപ്പമായതെന്ന് ചന്തുവിനു മനസ്സിലായി. അതോടെ ചന്തുവിന്റെ സ്വഭാവം ആകെമാറി. അനുസരണക്കേടും വികൃതിയുമെല്ലാം മാറിയതോടെ അവൻ നല്ല മിടുമിടുക്കൻ മുയൽക്കുട്ടനായി.

ആദിതൃൻ എം.
8 ഗവ.എച്ച്.എസ്സ്.എസ്സ്,മംഗലം
അമ്പലപ്പുഴ ഉപജില്ല
ആലപ്പുഴ
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 20/ 04/ 2020 >> രചനാവിഭാഗം - കഥ