ഗവ.എച്ച്എസ്എസ് തരിയോട്/പാഠ്യേതരപ്രവർത്തനങ്ങൾ/വിദ്യാരംഗം കലാ സാഹിത്യ വേദി

Schoolwiki സംരംഭത്തിൽ നിന്ന്

വിദ്യാരംഗം കലാസാഹിത്യവേദിയുടെ സാഹിത്യ സാംസ്കാരിക യാത്ര

തരിയോട് ഹയർസെക്കണ്ടറി സ്കൂളിലെ വിദ്യാരംഗം കലാസാഹിത്യവേദിയുടെ ആഭിമുഖ്യത്തിൽ നടത്തിവരാറുള്ള സാഹിത്യ സാംസ്കാരിക യാത്ര കുട്ടികൾക്ക് സർഗ്ഗാത്മകമായ ദിശാബോധം ലഭ്യമാകുന്നു. തുഞ്ചൻപറമ്പ്, നിളാതീരം, കാലികറ്റ് യൂണിവേഴ്സിറ്റി, ബഷീറിന്റെ വീട്, വിവിധ ആർട്ട് ഗാലറികൾ, കലാമണ്ഡലം, വി.കെ.എന്നിന്റെ വീട്, കുഞ്ചൻനമ്പ്യാർ സ്മാരകം തുടങ്ങിയ ചരിത്രസ്മാരകണളും കാർട്ടൂണിസ്റ്റ് ഗോപീകൃഷ്ണൻ, പി.കെ.ഗോപി, സുഭാഷ്ചന്ദ്രന് എന്നിവരെ നേരിട്ടും സന്ദർശിക്കാൻ കുട്ടികൾക്ക് അവസരം ലഭിച്ചു. കൂടാതെ എഴുത്തുകാരായ കുരീപ്പുഴ ശ്രീകുമാർ, സന്തോഷ് എച്ചിക്കാനം, പരിസ്ഥിതി പ്രവർത്തകൻപ്രൊഫ.ശോഭീന്ദ്രൻ മാഷ് എന്നിവരുമായുള്ള സർഗ്ഗസംവാദം ഈ വിദ്യാലയത്തിലെ കുട്ടികൾക്ക് എന്നും മറക്കാനാവാത്ത അനുഭവമായിരിക്കും.

വഴികൾ അവസാനിക്കുന്നില്ല

സാഹിത്യ സാംസ്കാരിക യാത്ര

(കുട്ടികളുടെ കൂടെ യാത്രക്കുണ്ടായിരുന്ന ഡെൽസിട്ടീച്ചറെഴുതിയ യാത്രാവിവരണം)

വിദ്യാരംഗം കലാവേദിയുടെ ആഭിമുഖ്യത്തിൽ "വഴികൾ അവസാനിക്കുന്നില്ല " എന്ന പേരിൽ നമ്മുടെ സ്കൂളിൽ നിന്നും ചരിത്ര പ്രസിദ്ധമായ തുഞ്ചൻ പറമ്പ്,കേരള കലാമണ്ഡലം, കിള്ളിക്കുറിശ്ശി മംഗലം,കുഞ്ചൻ നമ്പ്യാരുടെ വീട്.....തുടങ്ങി വളരെയധികം ഉല്ലാസ പരവും,വിഞ്ജാനപ്രദവുമായ ആ യാത്ര..... പത്ത് അധ്യാപകരുടെയും PTA പ്രസിഡണ്ടിന്റെയും നേതൃത്വത്തിൽ 36 കുട്ടികളുമായി ........സ്കൂൾ ബസ്സിൽ രാവിലെ വളരെ നേരത്തെ തന്നെ വളരെയധികം സന്തോഷത്തോടെയും ആവേശത്തോടെയും പുറപ്പെട്ടു.

അതിശയത്തോടെയും മനം നിറഞ്ഞ സന്തോഷത്തോടെയുമാണ് ആദ്യം തുഞ്ചൻ പറമ്പിൽ എത്തിയത്. തുഞ്ചത്തെഴുത്തച്ഛൻ താമസിച്ച വീടും,മുറിയും എന്നുവേണ്ട എഴുത്തച്ഛന്റെ കാവ്യാത്മകമായ വരികൾ വരെ അവിടെ കാണാൻ കഴിഞ്ഞു.

തുടർന്ന് കുഞ്ചൻ നമ്പ്യാർ സ്മാരകം,നമ്പ്യാരുടെ കലക്കത്ത് ഭവനം.. കിള്ളിക്കുറിശ്ശി മംഗലത്തേക്കായിരുന്നു യാത്ര. അവിടെയും ചരിത്ര പൈതൃകം ഉറങ്ങുന്ന മണ്ണിലൂടെ.......... അതുവരെ കാണാത്ത കാഴ്ചകൾ കണ്ടൂ..അധ്യാപകരും, കുട്ടികളും.

കേരള കലാമണ്ഡലം ,തുഞ്ചന്റെ തത്ത,വള്ളത്തോൾ സ്മാരക മ്യൂസിയം എന്നിവയൊക്കെ കുട്ടികൾ കാണുകയും,നേരിട്ട് കണ്ട് പഠിക്കുകയും ചെയ്തു. കുട്ടികൾ തന്നെ യാത്ര വിവരങ്ങൾ എഴുതുകയും, കണ്ടതും അറിഞ്ഞതും, മനസ്സിലാക്കിയതുമായ കാര്യങ്ങൾ ഒക്കെ കുട്ടികൾ പറയുകയും ,എഴുതി മാസിക തയ്യാറാക്കുകയും ചെയ്തു. എല്ലാം കൊണ്ടും മറക്കാൻ കഴിയാത്ത ഒരു വലിയ അനുഭവം നൽകി 2019 ലെ വഴികൾ അവസാനിക്കുന്നില്ല എന്ന ആ സാംസ്കാരിക യാത്രാനുഭവം.......ഈ മഹാമാരി ഒന്നൊഴിഞ്ഞുപോയിരുന്നെങ്കിൽ............................പോകണം...ഇതേ പോലെ വീണ്ടും........


പുസ്തക ചർച്ച

പുസ്തക ചർച്ച