ഗവൺമെൻറ് എൽ .പി .എസ്.മുള്ളറംകോട്/അക്ഷരവൃക്ഷം/ രങ്കനും കോഴികളും

Schoolwiki സംരംഭത്തിൽ നിന്ന്
രങ്കനും കോഴികളും

പണ്ട് പണ്ട് ഒരിടത്ത് രങ്കൻ എന്ന് പേരുള്ള ഒരു കർഷകൻ ഉണ്ടായിരുന്നു.അയാളുടെ വീട്ടിൽ കുറെ കോഴികൾ ഉണ്ടായിരുന്നു.എന്നും രാവിലെ കോഴികളെ തുറന്നു തുറന്നു വിട്ടു തീറ്റ കൊടുത്തതിനു ശേഷമാണ് രങ്കൻ വയലിലേക്ക് പോകുന്നത്.പിന്നെ വയലിലെ പണിയൊക്കെ കഴിഞ്ഞു വൈകുന്നേരമാണ് തിരിച്ചു വരുന്നത്.രങ്കന്റെ കോഴികളെ തിന്നാൻ തക്കം പാർത്തു നടക്കുന്ന ഒരാളുണ്ട്.ആരാണെന്നോ ജിമ്മിപ്പട്ടി .പക്ഷെ ഒന്നിനെ പോലും പിടിക്കാൻ കഴിഞ്ഞിട്ടില്ല .അങ്ങനെയിരിക്കെ നാട് മുഴുവൻ കൊറോണ എന്ന മഹാമാരി പടർന്നു പിടിക്കാൻ തുടങ്ങി.ആരും പുറത്തിറങ്ങരുതെന്ന് ആരോഗ്യ പ്രവർത്തകർ നിർദേശം കൊടുത്തു.രങ്കന് അതോടെ കൃഷിപ്പണിയ്ക്ക് പോകാൻ പറ്റാതായി.വീട്ടിലുള്ള കൃഷിപ്പണിയുമായി അയാൾ കഴിഞ്ഞു.പതിവുപോലെ രാവിലെ കോഴികളെ തീറ്റ കൊടുക്കാനായി പുറത്തിറക്കി.ഇന്ന് എന്തായാലും ഞാൻ വീട്ടിലുണ്ടല്ലോ.കോഴികളെ കുറച്ചു സമയം പുറത്തിറക്കാം .രങ്കൻ വിചാരിച്ചു.കോഴികൾ സന്തോഷത്തോടെ കൊത്തിപ്പെറുക്കാൻ തുടങ്ങി.ഈ സമയം ജിമ്മി പട്ടി അവിടെയെത്തി.കോഴികളെ കണ്ടതും അവന്റെ നാവിൽ വെള്ളമൂറി.രങ്കൻ പോകുന്ന സമയമായല്ലോ.ഇതു തന്നെ തക്കം ഒന്നിനെ പിടിക്കാം.ഒറ്റച്ചാട്ടം.ജിമ്മിയെ കണ്ടതും കോഴികൾ ഉറക്കെ ശബ്ദമുണ്ടാക്കി. ഇതു കേട്ട് രങ്കൻ ഓടിയെത്തി.വലിയ ഒരു കല്ലെടുത്തു ഒരേറ്‌ .ജിമ്മി ജീവനും കൊണ്ടോടി .പിന്നെ ഒരിക്കലും ജിമ്മി അത് വഴി വന്നിട്ടില്ല

അഭിരാം എ
1 ജി എൽ പി എസ്‌ മുള്ളറംകോട്
ആറ്റിങ്ങൽ ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - Anilkb തീയ്യതി: 04/ 05/ 2020 >> രചനാവിഭാഗം - കഥ