ഗവൺമെൻറ് എൽ .പി .എസ്.മുള്ളറംകോട്/അക്ഷരവൃക്ഷം/ പ്രതിജ്ഞ

Schoolwiki സംരംഭത്തിൽ നിന്ന്
പ്രതിജ്ഞ

പണ്ട് പണ്ട് ഒരു ഗ്രാമത്തിൽ രാഘവൻ എന്നൊരാൾ താമസിച്ചിരുന്നു.സീമ എന്നായിരുന്നു അയാളുടെ ഭാര്യയുടെ പേര്.ആ ഗ്രാമത്തിനടുത്തുള്ള കാട്ടിലെ മരങ്ങൾ വെട്ടി ദൂരെയുള്ള ഒരു കടയിൽ കൊണ്ട് പോയി വിൽക്കും.ഇതാണ് രാഘവന്റെ ജോലി.പക്ഷെ സീമയ്ക്ക് ഈ ജോലിയോട് ഒരു താല്പര്യവുമില്ലായിരുന്നു.പലപ്രാവശ്യം രാഘവനോട് ഇതിനെ കുറിച്ച് സംസാരിച്ചിരുന്നു.പക്ഷെ രാഘവൻ അതൊന്നും വകവച്ചതേയില്ല.അങ്ങനെയിരിക്കെ തന്റെ കുടുംബ ഓഹരി വക കുറച്ചു പണം കിട്ടി.അവൻ അതുപയോഗിച്ചു ഒരു നല്ല വീട് വച്ചു .ബാക്കി വന്ന പണം കൊണ്ട് ആ ഗ്രാമത്തിൽ തന്നെയുള്ള ക്വാറി വിലയ്ക്ക് വാങ്ങി.രാവും പകലുമില്ലാതെ ക്വാറിയിലേയ്ക്ക് ടിപ്പറുകളും ലോറിയും വന്നു.ഉള്ള പാറ മുഴുവൻ പൊട്ടിച്ചു.അവിടത്തെ ആളുകൾക്ക് അവിടെ ജീവിക്കാൻ വയ്യാതായി.അവർ അയ്യാളുടെ വീട്ടിലെത്തി പരാതി പറഞ്ഞു.സീമയ്ക്ക് ഇത് കേട്ടപ്പോൾ വിഷമമായി .അവൾ രാഘവനോട് ഇതിനെ കുറിച്ച് സംസാരിച്ചു .പക്ഷെ അയ്യാൾ കേട്ടതായി ഭാവിച്ചില്ല.അങ്ങനെയിരിക്കെ മഴക്കാലം വന്നു.കോരിച്ചൊരിയുന്ന മഴ.രാഘവനാണെങ്കിൽ അടുത്തുള്ള പട്ടണത്തിലേക്ക് പോയിരിക്കുകയാണ്.സീമയ്ക്ക് ആകെ പേടിയായി.മഴയാണെങ്കിൽ കുറയുന്നുമില്ല.പെട്ടന്ന് എന്തോ ഭയങ്കരമായ ശബ്ദം .അവരുടെ വീടിനു അടുത്തുള്ള ഒരു കുന്നു ഇടിഞ്ഞു .കൂടെ മരവും കട പുഴകി ആ വീട്ടിനു മുകളിലേയ്ക്കു വീണു.ആനാട്ടിലെങ്ങും ഇത്തരത്തിൽ മണ്ണിടിച്ചിൽ ഉണ്ടായി.കുറെ ആളുകൾക്കു അവരുടെ ജീവൻ നഷ്ടമായി.സീമയും അക്കൂട്ടത്തിൽ ഉണ്ടായിരുന്നു.രാഘവൻ ഇതറിഞ്ഞു വളരെയധികം വിഷമിച്ചു. .തന്റെ തെറ്റ് മൂലമാണ് ഇതൊക്കെ സംഭവിച്ചതെന്ന് മനസിലായി.രാഘവൻ എല്ലാവരോടും മാപ്പ് പറഞ്ഞു.എന്നിട്ടു അവൻ ഒരു പ്രതിജ്ഞ എടുത്തു.പ്രകൃതി ദേവതയെ ഞാനിനി ഒരിക്കലും നശിപ്പിക്കില്ല ഇത് സത്യം.പിന്നീടൊരിക്കലും രാഘവൻ പ്രകൃതിയെ നശിപ്പിക്കുന്ന ഒരു പ്രവൃത്തിയും ചെയ്തിട്ടില്ല.പകരം പ്രകൃതിയെ സ്നേഹിച്ചും സംരക്ഷിച്ചും ജീവിച്ചു.

അപ്സര എ .എസ്
4 ജി എൽ പി എസ് മുള്ളറംകോട്
ആറ്റിങ്ങൽ ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ



 സാങ്കേതിക പരിശോധന - sheelukumards തീയ്യതി: 24/ 04/ 2020 >> രചനാവിഭാഗം - കഥ