ഗവൺമെൻറ് എൽ .പി .എസ്.മുള്ളറംകോട്/അക്ഷരവൃക്ഷം/ പുള്ളിപ്പശുവിന്റെ ബുദ്ധി
പുള്ളിപ്പശുവിന്റെ ബുദ്ധി
പുള്ളിപ്പശു പുല്ലു മേയാനായി രാവിലെ ഇറങ്ങി.എന്നും പോകുന്ന സ്ഥലത്തു പുല്ലൊക്കെ തീർന്നു.ഇന്ന് പുതിയ സ്ഥലത്തു പോകാം. പുള്ളിപ്പശു നടന്നു നടന്നു ഒരു കുന്നിൻ ചരിവിൽ എത്തി .അവിടെ ധാരാളം പുല്ലു കാട് പോലെ വളർന്നു കിടക്കുന്നു.ഇന്ന് ഏതായാലും കുശാലായി.പുള്ളിപ്പശു മനസ്സിൽ വിചാരിച്ചു.അവൾ മേയാൻ തുടങ്ങി.അപ്പോഴാണ് കേളു കുറുക്കൻ അവിടെ എത്തിയത്.ഈ പുള്ളിപ്പശു എങ്ങനെ പുല്ലു തിന്നാൽ ഞാൻ എവിടെ ഒളിച്ചിരിക്കും.എങ്ങനെയെങ്കിലും ഈ പുള്ളിപ്പശുവിനെ ഇവിടെ നിന്ന് ഓടിച്ചേ പറ്റൂ.അല്ലെങ്കിൽ എന്റെ കാര്യം കഷ്ടമാകും.ഇവിടെ ഒളിച്ചിരുന്നാലേ ഇതു വഴി വരുന്ന മുയലിനെയും മറ്റുമൊക്കെ പിടിക്കാൻ പറ്റൂ.എന്തായാലും ഒരു ബുദ്ധി പ്രയോഗിക്കാം.കേളുക്കുറുക്കൻ പുള്ളിപ്പശുവിന്റെ അടുത്തേക്ക് ചെന്ന് പറഞ്ഞുഈ പ്രദേശം എന്റെയാണ് .നീ ഈ കഴിച്ച പുല്ലിന്റെ വില എനിക്ക് തരണം.കുറുക്കന്റെ അവകാശം പറച്ചിൽ പുള്ളിപ്പശുവിനു ഇഷ്ടപ്പെട്ടില്ല.ഈ കുറുക്കനെ ഒരു പാഠം പഠിപ്പിക്കണം.അവൾ മനസ്സിൽ വിചാരിച്ചു.അവൾ പേടിച്ചത് പോലെ അഭിനയിച്ചിട്ടു പറഞ്ഞു അയ്യോ എന്റെ കയ്യിൽ ഇപ്പോൾ ഒന്നും ഇല്ല.പകരം എന്റെ പിൻ കാലിൽ നിന്ന് ആവശ്യമുള്ള ഇറച്ചി എടുത്തോളൂ.കുറുക്കന് സന്തോഷമായി.പുള്ളിപ്പശു അനങ്ങാതെ നിന്നു .കേളു അവളുടെ പിന്നിൽ ചെന്ന് മാംസം കടിച്ചെടുക്കാൻ ഒരുങ്ങി. പ്...ഠേ പുള്ളിപ്പശു കേളുവിനെ ഒറ്റച്ചവിട്ട് .കേളു ദൂരേക്ക് തെറിച്ചു വീണു.ഇവിടെ നിന്നാൽ ശരിയാവില്ല.കേളു അവിടെ നിന്നും ഓടി
സാങ്കേതിക പരിശോധന - Sathish.ss തീയ്യതി: 02/ 05/ 2020 >> രചനാവിഭാഗം - കഥ |
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- ആറ്റിങ്ങൽ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ കഥകൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം കഥകൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- ആറ്റിങ്ങൽ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 കഥകൾ
- തിരുവനന്തപുരം ജില്ലയിൽ 02/ 05/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ നാലാം ഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ നാലാംഘട്ടത്തിൽ പരിശോധിച്ച കഥ