ഗവൺമെൻറ് എൽ .പി .എസ്.മുള്ളറംകോട്/അക്ഷരവൃക്ഷം/ശുചിത്വം മഹത്വം

Schoolwiki സംരംഭത്തിൽ നിന്ന്
ശുചിത്വം മഹത്വം

പ്രകൃതി അമ്മയാണ്.അമ്മയെ സംരക്ഷിക്കേണ്ടത് നാമോരോരുത്തരുടേയും ഉത്തരവാദിത്വമാണ്.പ്രകൃതിയോട് നാം ദോഷകരമായ രീതിയിൽ പ്രവർത്തിക്കുമ്പോൾ അത് ലോകനാശത്തിനു തന്നെ കാരണമാകും .എല്ലാ മനുഷ്യർക്കും ശുദ്ധവായുവും ശുദ്ധജലവും ജൈവവൈവിധ്യത്തിന്റെ ആനുകൂല്യങ്ങളും അനുഭവിക്കാനുള്ള അവകാശവും സ്വാതന്ത്ര്യവും ഉണ്ട് .അത് വരും തലമുറയിലേക്കും എത്തണമെങ്കിൽ നാം പരിസ്ഥിയെ ശുചിയായി സംരക്ഷിക്കണം .അതിനു ആദ്യം വേണ്ടത് വ്യക്തി ശുചിത്വമാണ്.മനുഷ്യന്റെ പ്രവൃത്തികൾ തന്നെയാണ് എല്ലായ്പ്പോഴും അവന്റെ നാശത്തിനു കാരണമാകുന്നത് .അലക്ഷ്യമായി മാലിന്യങ്ങൾ വലിച്ചെറിഞ്ഞും നമ്മൾ തന്നെ നാടിനെ മാലിന്യക്കൂമ്പാരമാക്കുന്നു . ഇതു പല തരത്തിലുള്ള രോഗങ്ങൾക്ക് കാരണമാകുന്നു .മനുഷ്യർ നന്നാവുമ്പോൾ അവരുടെ നാട് നന്നാവുന്നു.ശുചിത്വം പാലിക്കുന്നവർ താമസിക്കുന്ന നാടും ശുചിത്വമുള്ളതായിരിക്കും.ഇപ്പോൾ തന്നെ കണ്ടില്ലേ കോവിഡ് 19 എന്ന മാരക വൈറസ് ലോകം മുഴുവനും പടർന്നു പിടിക്കുന്നത് .ഇതിനുള്ള പ്രതിരോധ മരുന്ന് പോലും ഇതുവരെയും കണ്ടുപിടിച്ചിട്ടില്ല.ചൈനയിൽ നിന്ന് പൊട്ടിപ്പുറപ്പെട്ട ഈരോഗം നമ്മുടെ നാട് വരെ എത്തിയിരിക്കുന്നു.ഈ രോഗം പടരാനുള്ള പ്രധാന കാരണം ശുചിത്വമില്ലായ്‌മയാണ്‌ .ഇതിന്റെ വ്യാപനം കുറക്കാൻ വേണ്ടത് വ്യക്തി ശുചിത്വമാണ്.കൈകൾ സോപ്പ് ഉപയോഗിച്ച് കഴുകുക .പുറത്തു പോകുമ്പോൾ മാസ്ക് വയ്ക്കുക.കണ്ണിലും മൂക്കിലും വായിലും ആവശ്യമില്ലാതെ സ്പർശിക്കാതിരിക്കുക ,തുമ്മുമ്പോഴും ചുമയ്ക്കുമ്പോഴും തൂവാല ഉപയോഗിക്കുക ഇത്തരം മാർഗങ്ങളിലൂടെ മാത്രമേ നമുക്ക് ഈ രോഗത്തെ ഒഴിവാക്കാൻ പറ്റൂ.ഇത് എല്ലാവരും പാലിച്ചെങ്കിൽ മാത്രമേ നമുക്ക് ഇതിനെ പൂർണമായി ഒഴിവാക്കാൻ പറ്റൂ .അതിനു വേണ്ടി ആരോഗ്യ പ്രവർത്തകർ പറയുന്ന നിർദേശങ്ങൾ എല്ലാം പാലിക്കുക.അങ്ങനെ ശുചിത്വം പാലിച്ചു കൊണ്ട് നമുക്ക് ഈ വൈറസിനെ പ്രതിരോധിക്കാം.

വരുൺ എസ്
4 ജി .എൽ .പി .എസ്. മുള്ളറം.കോട്
ആറ്റിങ്ങൽ ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - sheelukumards തീയ്യതി: 27/ 04/ 2020 >> രചനാവിഭാഗം - ലേഖനം