ഗവൺമെൻറ് എൽ .പി .എസ്.മുള്ളറംകോട്/അക്ഷരവൃക്ഷം/കൊറോണ നൽകുന്ന പാഠം
കൊറോണ നൽകുന്ന പാഠം
ഒരുപാട് ആളുകൾ കുറെ ബുദ്ധിമുട്ടുകൾ സഹിച്ചാണ് വീട്ടിലിരിക്കുന്നത്.കൊറോണ എന്ന മഹാമാരിയെ ചെറുക്കാനാണ് നാം ഇത്തരത്തിൽ ബുദ്ധിമുട്ടുകൾ സഹിച്ചു വീട്ടിലിരിക്കുന്നത് . ലോക്ക് ഡൌൺ നടപ്പാക്കാതിരുന്നെങ്കിൽ ഈ രോഗം വളരെ വേഗം പടർന്നു പിടിച്ചേനെ.എന്തായാലും ബുദ്ധിമുട്ടുകൾ ഉണ്ടായെങ്കിലും ഈ ലോക്ക് ഡൌൺ മൂലം കുറെ ആളുകളുടെ ജീവൻ രക്ഷിക്കാൻ കഴിഞ്ഞു.കൊറോണയ്ക്ക് എതിരെയുള്ള മരുന്ന് ഇതുവരെയും കണ്ടുപിടിക്കാൻ കഴിഞ്ഞിട്ടില്ല.ഇത് ആശങ്ക ഉണ്ടാക്കുന്ന ഒരു കാര്യമാണ് .ജാഗ്രത മാത്രമാണ് ഇതിന്റെ പ്രതിരോധ മാർഗം.കൂടാതെ നമ്മുടെ ആരോഗ്യ പ്രവർത്തകരും ആത്മാർത്ഥതയോടെ ജോലി ചെയ്തു.അതിന്റെ ഫലമായാണ് നമ്മുടെ നാട്ടിൽ രോഗികളുടെ എണ്ണംകുറഞ്ഞു വരുന്നത്.ആഘോഷങ്ങൾക്ക് ഇനിയും സമയമുണ്ട്.ഇപ്പോൾ കരുതലോടെ പ്രവർത്തിച്ചാൽ നമുക്ക് ഈ മഹാമാരിയെ തൂത്തെറിയാം .ഒപ്പം ഒരു വലിയ പാഠവും . മനുഷ്യൻ ഒരു ചെറിയ വൈറസിന് മുമ്പിൽ ഒന്നുമല്ല.
സാങ്കേതിക പരിശോധന - sheelukumards തീയ്യതി: 27/ 04/ 2020 >> രചനാവിഭാഗം - ലേഖനം |