ഗവൺമെൻറ് എൽ .പി .എസ്.മുള്ളറംകോട്/അക്ഷരവൃക്ഷം/എന്റെ കിളിക്കുളം

Schoolwiki സംരംഭത്തിൽ നിന്ന്
എന്റെ കിളിക്കുളം

കൊറോണ വ്യാപനം തടയാനായി വാർഷിക പരീക്ഷ പോലുമില്ലാതെ സ്കൂൾ അടച്ചു. ഞാൻ ബാലരമ വായിച്ചും ടി വി യിൽ കാർട്ടൂൺ കണ്ടും പത്രം വായിച്ചും മൊബൈലിൽ ഗെയിം കളിച്ചും സമയം ചിലവഴിച്ചു. വൈകുന്നേരങ്ങളിൽ അപ്പൂപ്പനോടൊപ്പം ഷട്ടിൽ കളിക്കും .ചിലപ്പോൾ അമ്മയും അമ്മൂമ്മയും ഒപ്പം കൂടും.പന്തുകളി ,നടത്ത മത്സരം , സൈക്ലിങ് ,കാരംസ് ഇവയും കളിക്കും.
             എന്റെ വീടിനു ചുറ്റും കുറെ മരങ്ങൾ ഉണ്ട് .മാങ്ങയും ചക്കയും വാഴപ്പഴവുമൊക്കെ ഉണ്ട് . മരങ്ങളിൽ പലതരം കിളികൾ വരും.കൊടും ചൂടിൽ അവയുടെ ശബ്ദം കേൾക്കുമ്പോൾ ഈ പക്ഷികൾക്ക് കുടിവെള്ളം എങ്ങനെ കിട്ടാനാണ് എന്ന് ഞാൻ ആലോചിച്ചു. പക്ഷികൾക്ക് കുടിക്കാൻ വെള്ളം കൊടുത്താലോ എന്ന് ഞാൻ അമ്മൂമ്മയോടു ചോദിച്ചു. അമ്മൂമ്മ ഒരു വലിയ മൺചട്ടി തന്നു. ഞാൻ അത് ഒരു മരച്ചുവട്ടിൽ വച്ചിട്ട് അതിൽ വെള്ളം നിറച്ചു.പക്ഷികൾ വരുന്നോ എന്ന് ഞാൻ ഇടയ്ക്കിടെ നോക്കി . വൈകുന്നേരമായപ്പോൾ ഉച്ചത്തിൽ കലപില ശബ്ദം കേൾക്കുന്നു .കുറെ കരീലക്കിളികൾ വെള്ളം കുടിക്കുകയും കുളിക്കുകയും സന്തോഷത്തോടെ ശബ്ദമുണ്ടാക്കി കളിക്കുകയും ചെയ്യുന്നു. കുളികഴിഞ്ഞു മാറി നിന്ന് ചിറക് കുടയുന്നു.അവയെല്ലാം സന്തോഷം പ്രകടിപ്പിച്ചു . കിളികൾ പറന്നു പോയപ്പോൾ ഞാൻ വീണ്ടും ആ പാത്രത്തിൽ വെള്ളം നിറച്ചു. ഇപ്പോൾ എല്ലാ ദിവസവും പലതരം കിളികൾ എന്റെ പക്ഷിക്കുളത്തിൽ എത്താറുണ്ട്. കരീല കിളികൾ എന്റെ പച്ചക്കറിത്തോട്ടത്തിലും കുറെ സമയം ചിലവഴിക്കും.അവ കീടങ്ങളെയും മറ്റും കൊത്തി തിന്നു നമ്മെ സഹായിക്കുന്നു. അങ്ങനെ ഞാൻ കിളികൾക്ക് ഒരു ഉപകാരം ചെയ്തപ്പോൾ അവർ തിരിച്ചു എനിക്കും സഹായം ചെയ്തു.ഇപ്പോൾ ഞാൻ അവരെ കാണാനായി കാത്തിരിക്കും.
 

തേജസ് വി എം
4 ജി എൽ പി എസ് മുള്ളറംകോട്
ആറ്റിങ്ങൽ ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം



 സാങ്കേതിക പരിശോധന - Sheelukumards തീയ്യതി: 16/ 04/ 2020 >> രചനാവിഭാഗം - ലേഖനം