ഗവൺമെൻറ്, ഗേൾസ് എച്ച്.എസ്. എസ് ,കോട്ടൺഹിൽ/വിദ്യാരംഗം‌-17

Schoolwiki സംരംഭത്തിൽ നിന്ന്
വിദ്യാരംഗം കലാ സാഹിത്യ വേദി

കുട്ടികളുടെ കലാസാഹിത്യവാസന ഉത്തേജിപ്പിക്കുകയാണ് വിദ്യാരംഗത്തിന്റെ ലക്ഷ്യം . മലയാളം, സംസ്കൃതം, തമിഴ് ഇംഗ്ലീഷ് എന്നീ അഞ്ചു ഭാഷകളിലെ സാഹിത്യത്തെയും സാഹിത്യകാരന്മാരെയുെം പരിചയപ്പെടുന്നതിന് അവസരമൊരുക്കുക കൈയെഴുത്തുമാസിക പ്രസീദ്ധീകരിക്കുക എന്നിവയാണ് മുഖ്യപ്രവർത്തനങ്ങൾ . വിദ്യാരംഗം കലാസാഹിത്യവേദിയുടെ ആഭിമുഖ്യത്തിൽ സാഹിത്യരചനാമത്സരങ്ങൾ നടത്തി കുട്ടികൾക്ക് സമ്മാനങ്ങൾ നല്കുന്നു.

കേരളപ്പിറവി ദിനാഘോഷം

തിരു: കോട്ടൺഹിൽ ഗവ.ഗേൾസ് ഹയർസെക്കന്ററിസ്കൂളിൽ നവംബർ 1 ന് കേരളപ്പിറവിയുടെ 61-ാം വാർഷികദിനം മലയാളദിനമായി ആചരിച്ചു.സ്കൂൾ അങ്കണത്തിൽ നടന്ന പ്രത്യേക അസംബ്ലിയിൽ ഭരണഭാഷാപ്രതിജ്ഞയെടുത്തു. ശ്രേഷ്ഠ ഭാഷയായ മലയാളത്തിന്റെ മഹത്ത്വം വിളംബരം ചെയ്ത കേരളപ്പിറവി ദിനാഘോഷച്ചടങ്ങിൽവിശിഷ്ടാതിഥിയായി ഹരിതസേനയുടെ ചെയർമാൻ ശ്രീ അനീഷ് പങ്കെടുത്തു.ഭിന്നശേഷിക്കാരായ കുട്ടികൾതയ്യാറാക്കിയ മാഗസിൻ പ്രസ്തുത ചടങ്ങിൽ പ്രകാശനം ചെയ്തു.സ്കൂൾ അധികാരികളും പി .ടി .എ ,എസ്. എം.സി ഭാരവാഹികളും അദ്ധ്യാപകരും വിദ്യാർത്ഥിനികളും ചേർന്ന് കേരളത്തനിമയുള്ള ഗാനങ്ങൾ ആലപിച്ചത് പുതുമയുള്ളതായിരുന്നു.കുട്ടികൾ അവതരിപ്പിച്ച വിവിധപരിപാടികളും ഉണ്ടായിരുന്നു.