ഗവൺമെൻറ്, ഗേൾസ് എച്ച്.എസ്. എസ് ,കോട്ടൺഹിൽ/അക്ഷരവൃക്ഷം/കൊറോണ നൽകിയ പാഠം

Schoolwiki സംരംഭത്തിൽ നിന്ന്
കൊറോണ നൽകിയ പാഠം



"അമ്മേ" എന്താ മോനെ ? എനിക്കൊന്നു പുറത്തു പോകാണമായിരുന്നു. എന്തിനാ ? എന്റെ ഫോണിന് എന്തോ കംപ്ലൈന്റ്റ് ആണെന്നാ തോന്നുന്നേ , ആര് വിളിച്ചാലും അവരുടെ ശബ്ദം കേൾക്കാൻ പറ്റുന്നില്ല. പിന്നെ ചില ആപ്പുകൾ ഒന്നും കിട്ടുന്നില്ല. മോനെ ഈ സമയത്തു പുറത്ത് ഇറങ്ങുന്നത് ശരിയല്ല. എന്താ അമ്മെ ഇത് ? ഇങ്ങനെ പറഞ്ഞാൽ പിന്നെ കൊള്ളാമല്ലോ . "അച്ഛാ" ഈ അമ്മ എന്നെ പുറത്തു വിടുന്നില്ല. എന്റെ ഫോണിന് എന്തോ കംപ്ലൈന്റ്റ് ഉണ്ട് , അതൊന്ന് കാണിക്കണമായിരുന്നു. "അതിന് ഏതു കടയാ തുറക്കുന്നത് , ഒന്നാമതേ കൊറോണയാണ്. നമ്മുടെ പ്രധാനമന്ത്രിയും മുഖ്യമന്ത്രിയും ഒക്കെ പറയുന്നത് നമ്മൾ അനുസരിക്കണം. ലോക്ക് ഡൗൺ കഴിയാതെ പുറത്തിറങ്ങരുത്. "ഇതൊരു പാര ആയല്ലോ. എന്റെ കൂട്ടുകാരൻ കട തുറക്കും എന്ന് പറഞ്ഞു അവിടെയാണ് ഞാൻ പോകുന്നത്. " എടാ പൊലീസുകാർ നിന്നെ കണ്ടാൽ ഉറപ്പായും പിടിക്കും. "അവിടെ അങ്ങനെ ആർക്കും പെട്ടെന്ന് കണ്ടുപിടിക്കാൻ പറ്റുന്ന സ്ഥലമല്ല."നീ പോകുന്ന വഴിയിൽ ഉറപ്പായും പോലീസ് കാണും."ഞാൻ പോകും."നിന്നെ പോലീസ് പിടിച്ചാൽ ജാമ്യത്തിൽ ഇറക്കാൻ ഞാൻ വരില്ല. കാരണം ആരും പറഞ്ഞത് കേൾക്കാതെ ആണ് നീ പോകുന്നത്. ഈ ഫോൺ ചീത്ത ആയാലും നിനക്ക് പുതിയ ഫോൺ വാങ്ങിക്കാം , പിന്നെ കൊറോണ എങ്ങാനും വന്നാൽ രക്ഷപെടാൻ തന്നെ ബുദ്ധിമുട്ടാണ് ഒന്നാമത് നിനക്ക് ഒട്ടും പ്രതിരോധ ശേഷി ഇല്ല.

( അരുൺ അച്ഛനെ ധിക്കരിച്ചു വീട് വിട്ട് പുറത്തു പോയി. കുറെ മണിക്കൂറുകൾക്ക് ശേഷം ലാൻഡ്ഫോൺ റിങ് ചെയ്യുന്നു . അരുണിന്റെ അച്ഛൻ ആകാംഷയോടെ ഫോൺ എടുത്തു )

ഹലോ പോലീസ് സ്റ്റേഷനിൽ നിന്നാണ് വിളിക്കുന്നത്, നിങ്ങളുടെ മകനാണോ അരുൺ ? അതെ എന്താ കാര്യം സർ ...? നിങ്ങൾക് അറിയില്ലേ ലോക്ക് ഡൗൺ കഴിയാതെ മക്കളെ പുറത്തു വിടരുത് എന്ന് ? സർ, ഞാൻ അവന്റെയടുത് പറഞ്ഞതാണ് ലോക്ക് ഡൗൺ സമയത്തു പുറത്തിറങ്ങരുത് എന്ന്. അവൻ കേട്ടില്ല. "ശരി നിങ്ങൾ അവനെ ജാമ്യത്തിൽ ഇറക്കാൻ ഉടനെ വരണം . " വേണ്ട സാറെ ഞാൻ നാളെ വരം. അതെന്താ ? അവൻ ആരും പറഞ്ഞത് അനുസരിക്കാതെ ആണ് പോയത്. പിന്നെ അവന്റെ കയ്യിലുള്ള ആ നശിച്ച ഫോൺ വാങ്ങി വച്ചോ. ഞാൻ നാളെ വരാം സാറെ ... ശരി.

(അരുൺ ഒരു ദിവസം പോലീസ് കസ്റ്റഡിയിൽ ഇരുന്നതിന് ശേഷം വീട്ടിൽ എത്തി. )

അമ്മ പറഞ്ഞു , ഇനി നീ ലോക്ക് ഡൗൺ കഴിയാതെ പുറത്തിറങ്ങുമോ ? ഇത് നമുക്ക് മാത്രമല്ല നമ്മുടെ ചുറ്റുമുള്ളവരെയും കൂടി ബാധിക്കുന്ന കാര്യമാണ്. ഇല്ലമ്മേ ഇനി ഞാൻ പുറത്തു പോകില്ല.



സാനിയ റാം
6 G ഗവൺമെൻറ്, ഗേൾസ് എച്ച്.എസ്. എസ് ,കോട്ടൺഹിൽ
തിരുവനന്തപുരം സൗത്ത് ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - PRIYA തീയ്യതി: 23/ 04/ 2020 >> രചനാവിഭാഗം - കഥ