ഗവൺമെന്റ് എച്ച്.എസ്. കാച്ചാണി/അക്ഷരവൃക്ഷം/ ഒഴിവു വേള

Schoolwiki സംരംഭത്തിൽ നിന്ന്
ഒഴിവു വേള


എത്ര നിശബ്ദത ; ലോകം ജീവൻ ഉണ്ടായത്തിനു ശേഷം ഇത്രയും നിശബ്ദമായിട്ടുണ്ടോ ? അറിയില്ല. എന്നാലും ഇതെത്രയോ അസംഭവ്യം. എല്ലാവർക്കും എങ്ങനെ ഇത്ര നേരം നിശബ്ദരാവാൻ കഴിയുന്നു. ഇതും ഒന്നോർത്താൽ വളരെ നല്ലതിനല്ലേ.

നികൂഞ്ജം എന്ന തൻറെ വീടിന്റെ വാതിൽ തുറന്ന് നിവേദ്യ പുറത്തേക്കിറങ്ങി. ഓ! കിളികളുടെ കളകളാരവും കൂടി ഇല്ലാതായാൽ ഒരു ശ്മശാന ഭീതി ഉളവാക്കുമായിരുന്നു. അവൾക്ക് തൻറെ കാതുകളിൽ വന്ന് തട്ടുന്ന ഓരോ ശബ്ദ വീചികളും തിരിചറിയാൻ ഒരു ശ്രമം നടത്തണമെന്ന് തോന്നി. അതേ ഇതാണതിന്റെ പറ്റിയ സമയം. കാരണം കൊറോണയുടെ ഈ കാലഘട്ടത്തിൽ എല്ലാവരും വീടുകളിൽ അടങ്ങിയിരിക്കുന്നു സമയമായതിനാൽ റോഡുകളിലെ വാഹനങ്ങളുടെ ഇരമ്പൽ ശബ്ദം ഇല്ല. ഫാക്ടറികളിലെ സൈറന്നും പ്രവർത്തന ശബ്ദവും മറ്റ് അലോസരപ്പെടുത്തുന്ന ഒരു ശബ്ദ തരംഗങ്ങളും ഇല്ലാത്തതിനാൽ നിവേദ്യയ്ക്ക് കിളികളുടെ കൂജനം സ്പഷ്ടമായി കേൾക്കാനായി. അവളുടെ മനസ്സ് സന്തോഷത്താൽ വീജൃംഭിച്ചു. ഇത്രയും ദിവസം രാത്രിയെന്നോ, പകലെന്നോ ഇല്ലാതെ സൗകര്യം അനുസരിച്ച് ഞങ്ങൾ ഉറങ്ങുകയായിരുന്നു. അവൾ അടുക്കളയിലെത്തി അമ്മയോടു ചോദിച്ചു.... അമ്മേ ഇത്രയും ദിവസം ആരും ജോലി ചെയ്യാതെ,പഠിക്കാതെ എന്തിന് ഭരണം പോലും സ്തംഭനാവസ്ഥയിലായപ്പോൾ ലോകത്തിന് വലിയ നഷ്ടം ഉണ്ടാകില്ലെ . അവൾക്കിഷ്ടമുള്ള വിഭവങ്ങൾ ഒരുക്കുന്ന തിരക്കിലായിരുന്നെങ്കിലും അമ്മ അവളോടു പറഞ്ഞു ഒരർത്ഥത്തിൽ നഷ്ടമെന്ന് തോന്നാം. പക്ഷെ, ഈ ദിനത്തിലും അവരവർ തങ്ങളുടെ പറമ്പിലോ എന്തിന് ടെറസ്സിലായാലും ഒരു മരമോ ഔഷധസസ്യമോ നട്ടുപിടിപ്പിക്കുകയോ നിലവിൽ ഉള്ളവയെ സംരക്ഷിക്കുകയോ ചെയ്യതുകൂടെ ? ഇനിയെങ്കിലും അയൽ സംസ്ഥാനങ്ങളെ ആശ്രയിക്കാതെ പച്ചക്കറിയും മറ്റു ധാന്യങ്ങളും നട്ടുപിടിപ്പിക്കുകയും നമ്മുക്ക് ആവശ്യമായ മല്ലിയില, പുതിനയില, ഉലുവയില തുടങ്ങിയവ Micro green farming ലൂടെ അടുക്കളയിൽ തന്നെ വളർത്താവുന്നതുമാണ്. ഇതുമാത്രമല്ല നമ്മുടെ പരിസരത്ത് ഉള്ള പക്ഷികൾക്കും, പൂച്ച,പട്ടി തുടങ്ങിയ മൃഗങ്ങൾക്കും ഈ കൊടും വേനലിൽ നിന്നും രക്ഷ നേടാൻ ദാഹജലവും ഭക്ഷണവും നൽകാം. ഇതിലൂടെ അവയുടെ നിലനിൽപ്പ് ഉറപ്പാക്കാം. ഇങ്ങനെ എല്ലാവരും ശ്രമിച്ചാൽ ഈ കഠിന ദിനങ്ങൾ താണ്ടി നമ്മുക്ക് ഒരു പുതിയ ലോകം പടുത്തുയർത്തുവാൻ കഴിയും .പിന്നെ നമ്മുടെ ഭൂമിക്കും അതിന്റെ അന്തരീക്ഷത്തിനുമുണ്ടായ നേട്ടങ്ങളും അതിലൂടെ ഉണ്ടായ മാറ്റങ്ങളും എന്റെ കുട്ടി തന്നെ സ്വയം കണ്ടെത്തി മനസ്സിലാക്കൂ. നിവേദ്യ അമ്മയ്ക്ക് ഉമ്മയും നൽകി വീണ്ടും ഉമ്മറത്തേക്കു വന്നു. അവൾ ആകാശത്തേക്ക് നോക്കി. ശരിയാണ് ഇപ്പോൾ ഈ അന്തരീക്ഷത്തിൽ പൊടിപടലങ്ങൾ ഇല്ല. അതിന്റെ തെളിവാണ് അമ്മ ഇപ്പോൾ വീട് ഒരു പ്രാവശ്യം തുടച്ചാലും വൃത്തിയായി കിടക്കുന്നു എന്നത്. ഇപ്പോൾ ആകാശത്തിൽ പഞ്ഞിക്കെട്ടു പോലെ അവിടെ അവിടെ മേഘങ്ങൾ കാണാം. കാരണം മാലിന്യങ്ങൾ കത്തിക്കുന്നതും, ഫാക്ടറിയുടെ പുകയും,വാഹനങ്ങളുടെ പുകയും കുറഞ്ഞതുതന്നെ കാരണം . അവൾക്ക് അപ്പോൾ കൊറോണയോടും നന്ദി പറയണമെന്ന് തോന്നി. മനുഷ്യന് ഇങ്ങനെയും ജീവിക്കാൻ കഴിയുമെന്ന് തെളിയിച്ചുകൊടുതതിന്ന് . പക്ഷെ എന്നാലും ഈ അവസ്ഥ വേണ്ട, സ്കൂളിൽ പോകണം അധ്യാപകരെയും സഹപാഠികളെയും കാണാതിരിക്കാൻ വയ്യ . ഞങ്ങൾ എല്ലാവരും പഠിച്ച് മിടുക്കരായാൽ അല്ലേ ലോകത്തിന് നന്മ ചെയ്യാനാകു .വരും തലമുറയ്ക്ക് ഗുണപാഠമാകാനാകൂ. ഇതെല്ലാം കഴിയുമാറാകണേ എന്നു പ്രാർത്ഥിച്ചുകൊണ്ട് അവൾ ചിത്രരചനയിൽ ഏർപ്പെട്ടു. വൈകുന്നേരം മരം നടണം .മരം ഒരു വരം, അല്ല ആയിരം വരം.

ശിവദത്ത്
10ബി ഗവണ്മെന്റ് ഹൈസ്കൂൾ,കാച്ചാണി
തിരുവനന്തപുരം നോർത്ത് ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - Sreejaashok25 തീയ്യതി: 01/ 02/ 2022 >> രചനാവിഭാഗം - കഥ