ഗവൺമെൻറ്, എച്ച്.എസ്. കാച്ചാണി/അക്ഷരവൃക്ഷം/ശുചിത്വം..(ലേഖനം )

Schoolwiki സംരംഭത്തിൽ നിന്ന്
ശുചിത്വം..(ലേഖനം )


ആരോഗ്യം, വൃത്തി, വെടിപ്പ്, ശുദ്ധി എന്നിവയെ നമുക്ക് ഒറ്റവാക്കിൽ ശുചിത്വം എന്ന പദം ആയി ഉപയോഗിക്കാം. വ്യക്തികളും അവർ ജീവിക്കുന്ന ചുറ്റുപാടും അന്തരീക്ഷവും വൃത്തിയായി മാലിന്യവിമുക്ത ആയിരിക്കുന്ന അവസ്ഥയാണ് ശുചിത്വം. വ്യക്തിശുചിത്വം, ഗൃഹ ശുചിത്വം, സാമൂഹിക ശുചിത്വം എന്നിങ്ങനെയെല്ലാം ശുചിത്വത്തെ നാം വേർതിരിച്ചു പറയുമെങ്കിലും യഥാർത്ഥത്തിൽ ഇവയെല്ലാംകൂടി ചേർന്നതായിരുന്നു ശുചിത്വം എന്ന വാക്ക് കൊണ്ട് ഉദ്ദേശിക്കുന്നത്. ലോകത്തിലെ തന്നെ ഏറ്റവും ശ്രദ്ധേയമായ ആരോഗ്യ അവസ്ഥയിൽ നിലനിന്നിരുന്ന ഈ കൊച്ചു കേരളത്തിലെ സ്ഥിതി ഇന്ന് മാറിക്കഴിഞ്ഞിരിക്കുന്നു. കേരളം ഇന്ന് പകർച്ചവ്യാധികളുടെ നാടായി മാറിക്കൊണ്ടിരിക്കുന്നു. പകർച്ചവ്യാധികൾ മിക്കവയും കൊതുകിലൂടെ യാണ് പകരുന്നത്. ചിരട്ടയിലും ടയറിൽ ഉം മറ്റും കെട്ടിക്കിടക്കുന്ന മലിന ജലം മൂലമാണ് കൊതുകുകൾ മുട്ടയിട്ട് പെരുകുന്നത്. അതിനാൽ വെള്ളം കെട്ടി കിടക്കാതെ സൂക്ഷിക്കേണ്ടത് അത്യാവശ്യമാണ് ആണ്. പരിസര ശുചിത്വം ഇല്ലായ്മയും വ്യക്തിശുചിത്വ കുറവും പല രോഗങ്ങൾക്കും കാരണമാകുന്നു അതിനാൽ ശുചിത്വം അനിവാര്യമായ ഒരു ഘടകമാണ് വ്യക്തികൾ സ്വയമായി പാലിക്കേണ്ട അനവധി ആരോഗ്യശീലങ്ങൾ ഉണ്ട്. അവ കൃത്യമായി പാലിച്ചാൽ പകർച്ചവ്യാധികളെ യും മറ്റു രോഗങ്ങളെയും നമുക്ക് തടയാൻ സാധിക്കൂ. ഭക്ഷ്യവസ്തുക്കൾ തുറന്നു വയ്ക്കാതിരിക്കുക, ഭക്ഷണം കഴിക്കുന്നതിനു മുൻപ് കൈകൾ വൃത്തിയായി കഴുകുക. പരിസര ശുചിത്വമില്ലായ്മ യ്ക്ക് ഏറ്റവും വലിയ ഉദാഹരണമാണ് ഫാക്ടറികളിൽ നിന്നും പുറംതള്ളുന്ന രാസവസ്തുക്കളും, പുകയും, പിന്നെ വൃത്തിഹീനമായ വെള്ളം നമ്മുടെ നദികളിലേക്കും സമുദ്രങ്ങളിലേക്കും ഒഴുക്കിവിടുന്നു. ആ വെള്ളം ഉപയോഗിക്കുന്ന എല്ലാ ജീവജാലങ്ങൾക്കും പലതരത്തിലുള്ള മാരകമായ രോഗങ്ങൾ പിടിപെടുന്നു. വ്യക്തിശുചിത്വം ഇല്ലായ്മയാണ് ലോകത്തെ നശിപ്പിക്കുന്ന കൊറോണ പോലുള്ള മഹാമാരികൾക്ക് പ്രചോദനമാകുന്നത്. അതുകൊണ്ട് വ്യക്തി ശുചിത്വം പാലിക്കേണ്ടതും അതിനെക്കുറിച്ചുള്ള അറിവ് മറ്റുള്ളവർക്ക് പകർന്നു നൽകേണ്ടതും ഓരോ വ്യക്തിയുടെയും ഉത്തരവാദിത്വമാണ്.

രുക്‌സാന എൻ
9ബി ഗവണ്മെന്റ് ഹൈസ്കൂൾ , കാച്ചാണി
തിരുവനന്തപുരം നോർത്ത് ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Sai K shanmugam തീയ്യതി: 16/ 04/ 2020 >> രചനാവിഭാഗം - ലേഖനം