ഗവൺമെൻറ്, എച്ച്.എസ്. കാച്ചാണി/അക്ഷരവൃക്ഷം/ലോക്കായ ജീവിതം

Schoolwiki സംരംഭത്തിൽ നിന്ന്
ലോക്കായ ജീവിതം


ലോക്ക് ഡൗണിൻ്റെ ആദ്യ നാളുകൾ വളരെ ബോറായിരുന്നു. മൂന്നു നാളുകൾ കഴിഞ്ഞപ്പോൾ ഒരു കൈപ്പുസ്തകമുണ്ടാക്കി ഓരോ ദിവസത്തെയും ചിന്തകളും സ്വപ്നങ്ങളും കുറിച്ചു വച്ചു തുടങ്ങി. പത്രo കണ്ടാൽ മറിച്ചു നോക്കാൻ മടി കാണിച്ച ഞാൻ പത്രം അരിച്ചുപെറുക്കി വായന തുടങ്ങി' ഇഷ്ടവും രസവും തോന്നിയവ പിന്നെയും വായിച്ചു.ടി വി കണ്ടിരുന്നപ്പോൾ ലോകത്തിൻ്റെ ഇന്നത്തെ അവസ്ഥയോർത്ത് വേദനിച്ചു.വാർത്തകളിൽ മാത്രമായി എൻ്റെ കണ്ണുടക്കി നിന്നു.പല്ലാങ്കുഴിയും, പാണ്ടി കളിയുമൊക്കെയായി അനിയത്തിയും കൂടി.വർണ്ണ പേപ്പറിൽ വർണ്ണ വസ്തുക്കൾ ഉണ്ടാക്കി. മരച്ചില്ലയിലെ നീറിൻകൂട്ടങ്ങളെ ഓടിച്ചു. പക്ഷേ നീറിൻ കൂട്ടങ്ങൾ കൂട്ടമായി എന്നെ ആക്രമിച്ചു. അവയുടെ ഒത്തൊരുമ എന്നെ ആഴത്തിൽ സ്പർശിച്ചു.ഈ മഹാമാരിയെ എതിരിടാൻ നീറിൻ കൂട്ടം പോലെ പ്രതിരോധം തീർത്തത് എൻ്റെ നാടിനെ ഒരു വിധമെങ്കിലും കരക്ക് എത്തിച്ചു.

വിഷമകാലമായിരുന്നെങ്കിലും വീട്ടിൽ അച്ഛനുമമ്മയ്ക്കും അനിയത്തിയ്ക്കു oഒപ്പമുള്ള നാളുകൾ എന്നെ സമാധാനമുള്ള അവസ്ഥയിലെത്തിച്ചു.ആരോഗ്യ മന്ത്രിയോടും, ആരോഗ്യ പ്രവർത്തകരോടും പോലീസുകാരോടും ഒരുപാട് ആദരവ് തോന്നുന്നുണ്ട് 'എനിക്ക്. നമ്മുടെ നാട് പഴയതുപോലെയാകുന്നതും കാത്തിരിപ്പാണ് ഞാനും.

സൂര്യ.s.രാജേഷ്
8സി ഗവണ്മെന്റ് ഹൈസ്കൂൾ,കാച്ചാണി
തിരുവനന്തപുരം നോർത്ത് ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Sreejaashok25 തീയ്യതി: 17/ 04/ 2020 >> രചനാവിഭാഗം - ലേഖനം