ഗവൺമെൻറ്, എച്ച്.എസ്. കാച്ചാണി/അക്ഷരവൃക്ഷം/രചനയുടെഅരുവിയും പ്ലാവും

Schoolwiki സംരംഭത്തിൽ നിന്ന്
അരുവിയും പ്ലാവും


ഒരിടത്തു ഒരു അരുവിയും, പ്ലാവും ഉണ്ടായിരുന്നു. അവർ വലിയ കൂട്ടുകാരായിരുന്നു. എപ്പോഴും പ്ലാവ് അരുവിയോട് പറയുമായിരുന്നു നീയാണ് എനിക്ക് ദാഹിക്കുമ്പോൾ വെള്ളം തരുന്നത് കൊണ്ടാണ് ഞാൻ ഇവിടെ വേരുറച്ചുനിൽക്കുന്നത് ഇത് കേൾക്കുമ്പോൾ എല്ലാം അരുവിക്ക് വളരെ സന്തോഷം ആകും. അങ്ങനെ കുറച്ചു ദിവസങ്ങൾ കഴിഞ്ഞു പോയി അപ്പോഴാണ് രാമുവും അവന്റെ കൂട്ടുകാരും വന്നത്. ആ ഈ അരുവിയും പ്ലാവും എനിക്ക് ഇഷ്ടമായി. അരുവി നികത്തി നമുക്ക് വീട് പണിയാം. പ്ലാവ് മുറിച്ച് നമുക്ക് ജനാലകളും, വാതിലുകളും പണിയാം. അങ്ങനെ സന്തോഷത്തോടെ രാമു കൂട്ടുകാരെ വണ്ടിയിൽ കയറ്റി വിടാൻ പോയി. സന്തോഷത്തോടെ രാമു വീണ്ടും തിരിച്ചു വന്നു. അപ്പോഴാണ് ഒരു കരച്ചിൽ കേൾക്കുന്നത്. എവിടെ നിന്നാണ് ആ കരച്ചിൽ കേൾക്കുന്നത്. രാമു നോക്കി രാമുവിന് മനസിലായി അരുവിയും, പ്ലാവുമാണ് കരയുന്നത് അവരുടെ സംഭാഷണം രാമു ഒളിച്ചു നിന്ന് കേട്ടു. അപ്പോഴാണ് അരുവി പ്ലാവിനോട് പറയുന്നത് ഞങ്ങൾ ഉള്ളത് കൊണ്ടാണ് പ്രെളയം ഒന്നും വരാതെ ഇവരെ കാക്കുന്നത്. ഞങ്ങളെ മണ്ണിട്ടുമൂടിയാൽ ഞങ്ങൾ എന്ത് ചെയ്യും സ്‌ഥലമില്ലാതെ വരുമ്പോൾ മാനുഷർ താമസിക്കുന്ന ഇടങ്ങളിൽ ഞങ്ങൾ ഒഴുകും മഴും കൂടി പെയ്യുമ്പോൾ വലിയ പ്രെളയദുരന്തം ഉണ്ടാകും പ്ലാവ് അരുവിയോട് വളരെ സങ്കടത്തോടെ പറഞ്ഞു മഴ പെയ്യാൻ സഹായിക്കുന്നതും കൊടും കാറ്റ് വീശുമ്പോൾ അവരെ സംരക്ഷിക്കുന്നതും ഞങ്ങൾളാണ് ഇതെല്ലാം കേട്ട് കൊണ്ടിരുന്ന രാമുവിന് കാര്യങ്ങൾ മനസിലായിരാമു അരുവിയോടും, പ്ലാവിനോടും പറഞ്ഞു ഞാൻ നിങ്ങളെ ഒന്നും ചെയ്യുകയില്ല ഇത് കേട്ട അവർക്ക് വളരെ അധികം സന്തോഷം ആയി. പിന്നെ അവർ നല്ല കൂട്ടുകാരായി ജീവിച്ചു.

ഇതിൽ നിന്ന് നമുക്ക് എന്ത് മനസിലാക്കാം കൂട്ടുകാരെ മരങ്ങളും , തോടും , പുഴകളും എല്ലാം നമ്മുടെ നിലനിൽപ്പിനു ആവശ്യമാണ് അവരെ സംരക്ഷിക്കുന്നത് നമ്മുടെ കടമയാണ്

സനുജ ജെ ആർ
5ബി ഗവണ്മെന്റ് ഹൈസ്കൂൾ,കാച്ചാണി
തിരുവനന്തപുരം നോർത്ത് ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - Sreejaashok25 തീയ്യതി: 20/ 04/ 2020 >> രചനാവിഭാഗം - കഥ