നിശ്ചലമാം പാരിൽ ഇന്നു ലക്ഷോപലക്ഷം ദളങ്ങൾ പൊഴിയുന്നു
ധരണി നിൻ ഗ്രഹപ്പിഴയാലോ
അതോ മാനുഷകർമങ്ങളാലോ
കോവിഡിൻ ഉത്ഭവം നിലപ്പിച്ചു ചൈനയെ
പകച്ചു പോയി വുഹാൻ നഗരം
മഹാമാരിയിൽ സംഭ്രാന്തി കൊണ്ടു ആഗോളമൊട്ടാകെ
കൊറോണയെ ധ്വംസിപ്പാൻ രാപ്പകൽ വിശ്രാന്തിയില്ലാതെ അധ്വാനിപ്പു ദൈവത്തിൻ മാലാഖമാരും നിയമപാലകരും
ആശ്ലേഷം ഇല്ല ആലിംഗനം ഇല്ല ചേതസ്സറ്റ ഗാത്രത്തിൽ പ്രാർത്ഥന ഇല്ല ശുശ്രുഷയും ഇല്ല
മഹാമാരിയാൽ പകച്ചു പൃഥ്‌വി എങ്ങും..... വർണവർഗ വിവേചനം ഇല്ല
ഉച്ചനീചത്വം ഇല്ല
അഹംബുദ്ധിയും അഹന്തയും ഇല്ലാതെ ഒന്നായി ചെറുക്കുന്നു നാം ഈ മഹാവ്യാധിയെ....
ഇറ്റലിയും സ്പെയിനും ശവപ്പറമ്പുകളായി മാറി
ലോകം തരിശു ഭൂമിയായി
വാർദ്ധക്യം ഭയചകിതമായി
വ്യക്തി പരിസര ശുചിത്വവും സാമൂഹിക അകലവും പാലിച്ചു ചെറുക്കും നാം ഈ വിഷസർപ്പത്തെ...
പക്ഷെ കൊറോണയെ എവിടെയും കരുതുക മാനവരെ..........