സഹായം Reading Problems? Click here


ഗവൺമെൻറ്, എച്ച്.എസ്. എസ് അയിരുപ്പാറ/അക്ഷരവൃക്ഷം/*തടുക്കാം ഈ ദുരന്തത്തെ.*

Schoolwiki സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
*തടുക്കാം ഈ ദുരന്തത്തെ.*

ഈ ദുരന്തം നമുക്കതിജീവിക്കാം 
ഒത്തൊരുമിച്ചായീ 
നമുക്കൊത്തൊരുമിച്ചായീ
പല പല രോഗം വന്നുചേരും
തുടച്ചുനീക്കീടുമല്ലോ
നാം തുടച്ചുനീക്കീടുമല്ലോ
ഈ ദുരന്തം നമുക്കതിജീവിക്കാം
ഒത്തൊരുമിച്ചായീ
നമുക്കൊത്തൊരുമിച്ചായീ

പുഴയും നദിയും മലിനമാകുന്നൂ
പാടങ്ങൾ നികത്തുന്നൂ
തിരിച്ചടിയായീ വെള്ളപ്പൊക്കം,വരൾച്ചയും വെെറസും പിടിപെടുന്നൂ
ഈ ദുരന്തം നമുക്കതിജീവിക്കാം
ഒത്തൊരുമിച്ചായീ
നമുക്കൊത്തൊരുമിച്ചായീ

കൗശലം കാട്ടും ധനമോഹങ്ങൾ 
അഴിമതികളേറെ വന്നുചേരും 
പ്രത്യാശകിരണങ്ങൾ കാട്ടിത്തരുന്നു
സസ്യജീവജാലങ്ങളെല്ലാം

കളിചിരി  മാഞ്ഞൂ  കവിമൊഴി മാഞ്ഞൂ
നാളുകൾ പലകുറി മാഞ്ഞൂ
കണ്ണീരകറ്റാം കെെകോർത്തുപിടിക്കാം
പ്രകൃതി സൗഭാഗ്യങ്ങൾ വരവേൽക്കാം
ഈ ദുരന്തം നമുക്കതിജീവിക്കാം
ഒത്തൊരുമിച്ചായീ
നമുക്കൊത്തൊരുമിച്ചായീ

പല പല രോഗം വന്നുചേരും
തുടച്ചുനീക്കീടുമല്ലോ 
നാം തുടച്ചുനീക്കീടുമല്ലോ
ഈ ദുരന്തം നമുക്കതിജീവിക്കാം
ഒത്തൊരുമിച്ചായീ
നമുക്കൊത്തൊരുമിച്ചായീ

ആദിത്യ
8 A ഗവൺമെൻറ്, എച്ച്.എസ്. എസ് അയിരുപ്പാറ
കണിയാപുരം ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sai K shanmugam തീയ്യതി: 15/ 04/ 2020 >> രചനാവിഭാഗം - കവിത