ഗവൺമെൻറ്, എച്ച്.എസ്. അവനവൻചേരി/അക്ഷരവൃക്ഷം/ ചിത്തിരപുരത്തെ ദേശവാസികൾ

Schoolwiki സംരംഭത്തിൽ നിന്ന്
ചിത്തിരപുരത്തെ ദേശവാസികൾ

ചിത്തിരപുരത്തെ ദേശവാസികൾ മടിയന്മാർ ആയിരുന്നു. അവർ തങ്ങളുടെ വീടും പരിസരവും വൃത്തിയാക്കാൻ തയ്യാറല്ലായിരുന്നു. ഭക്ഷണം കഴിച്ച ശേഷമുള്ള മാലിന്യവും മറ്റ് മാലിന്യങ്ങളും ആ ദേശത്തെ സ്ഥിര കാഴ്ചകളായി മാറി. ദുർഗന്ധം സഹിക്കാനാവാതെ ആ ദേശത്തേക്ക് ആരും വരാതായി. മഴക്കാലമായി. അതോടുകൂടി രോഗങ്ങളും പെയ്തിറങ്ങി. മാലിന്യങ്ങൾ കുന്നുകൂടിക്കിടക്കുന്നതായിരുന്നു അതിനു കാരണം. രോഗങ്ങൾ പിടിപെട്ട് ശിശുക്കൾ മുതൽ പ്രായം കൂടിയവർ വരെ മരണമടഞ്ഞു. ദിവസംതോറും മരണസംഖ്യ കൂടിക്കൂടിവന്നു. ദേശ വാസികൾ കൾ അത് ശ്രദ്ധിക്കാൻ തുടങ്ങി. അവർ ഒരു സഭ കൂടാൻ തീരുമാനിച്ചു. തലവൻ ആയിരുന്നു സഭ വിളിച്ചു കൂട്ടിയത്.ദേശവാസികൾ കൾ രോഗങ്ങൾ എങ്ങനെ തടയാം എന്ന് ഗ്രാമത്തലവനോട് ചോദിച്ചു. തലവൻ പറഞ്ഞത് ഇങ്ങനെയായിരുന്നു. "ഒരു വഴിയുണ്ട് പക്ഷേ ഇന്ന് മുതൽ നാം നമ്മുടെ മടി മാറ്റിവെക്കണം" ജോലിക്ക് പോയി സമ്പാദിക്കണം എന്നും അദ്ദേഹം കൂട്ടിച്ചേർത്തു. രോഗങ്ങൾ തടയാനായി അവർ എന്തിനും തയ്യാറായിരുന്നു. അവൻ പറഞ്ഞു. "ഇന്നുമുതൽ നാം നമ്മുടെ ദേശം വൃത്തിയാക്കുന്നു മാത്രമല്ല ഇനി മുതൽ വ്യക്തി ശുചിത്വവും പരിസരശുചിത്വം ഉം പാലിക്കുന്നു. എന്നാൽ നമുക്ക് നമ്മുടെ ദേശത്തെ രോഗങ്ങളിൽ നിന്ന് മുക്തമാക്കാം" . അന്ന് മുതൽ ചിത്തിര പുരത്തെ ദേശവാസികൾ ശുചിത്വം പാലിച്ചു .കൂടാതെ ആ ദേശത്തേക്ക് അനേകം സഞ്ചാരികളും വന്നു തുടങ്ങി.

പൗർണമി
7B ഗവൺമെൻറ്, എച്ച്.എസ്. അവനവൻചേരി
ആറ്റിങ്ങൽ ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 03/ 05/ 2020 >> രചനാവിഭാഗം - കഥ