ഗവൺമെൻറ്, എച്ച്.എസ്. അവനവൻചേരി/അക്ഷരവൃക്ഷം/ ഇസബെൽ

Schoolwiki സംരംഭത്തിൽ നിന്ന്
ഇസബെൽ

നമുക്ക് എല്ലാവർക്കും അറിയാം നമ്മുടെ ലോകം മുഴുവൻ വ്യാപിച്ച മരുന്ന് പോലും കണ്ടുപിടിക്കാൻ കഴിയാത്ത കൊറോണ വൈറസ്. അതിനെ തുടർന്നുള്ള ഒരു ചെറിയ കഥ. ഈ കഥ തുടങ്ങുന്നത് ഇറ്റലിയിലാണ്. ഇറ്റലിയില ഒരു വലിയ പട്ടണം. അവിടേക്കു ചൈനയിൽ നിന്നും ഒരു പെൺകുട്ടി എത്തി അവളുടെ പേരാണ് ഇസബെൽ. അവളെ അവളുടെ കൂട്ടുകാരെയൊക്കെ കണ്ടു സന്തോഷത്തോടെ ഇരിക്കുമ്പോഴാണ് ടീവി യിൽ ഒരു വാർത്ത കാണാൻ ഇടയായത്. ചൈനയിലെ വുഹാനിൽ ഒരു പുതിയ രോഗം വ്യാപിക്കുന്നു എന്നും അവിടെ ഒരുപാടുപേർ മരണത്തിനു കീഴടങ്ങി എന്നും അതിനു മരുന്ന് ഇതുവരെയും കണ്ടുപിടിച്ചിട്ടില്ല എന്നും വാർത്തയിൽ കാണാൻ ഇടയായി. ചൈനയിൽ നിന്നും എത്തിയവർ എത്രയും വേഗം അടുത്തുള്ള ആശുപത്രിയിൽ പോയി കൊറോണ വൈറസ് എന്ന പുതിയ രോഗം ബാധിച്ചിട്ടുണ്ടോ എന്ന് പരിശോധിക്കണം എന്നും വാർത്തയിൽ വന്നു. അങ്ങനെ അവൾ ആശുപത്രിയിൽ പോയി പരിശോധന നടത്തി.അവൾ റിസൾട്ടിനായി കാത്തിരുന്നു അവൾ വല്ലാതെ വിയർക്കുന്നുണ്ടായിരുന്നു. ആകെ വിഷമിച്ചു വല്ലാത്തൊരു അവസ്ഥയിലായിരുന്നു ഇസബെൽ. കുറച്ചു സമയം കഴിഞ്ഞപ്പോൾ റിസൾട്ട്‌ വന്നു.അവൾ അതിലേക്കു നോക്കി അവളുടെ കണ്ണുകൾ നിറയുന്നുണ്ടായിരുന്നു. അവൾക്കു കൊറോണ ബാധിച്ചിരുന്നു.അവളുടെ കൂട്ടുകാരെല്ലാം ഫോണിൽ വിളിച്ചു ആശ്വസിപ്പിച്ചു. പക്ഷെ അവൾ ആര് വിളിച്ചാലും കരയുക മാത്രം ചെയ്തു. പിന്നെ അവളുടെ ഏറ്റവും അടുത്ത കൂട്ടുകാരായ ക്രിസ്റ്റിയും ലിന്റയും അവളുടെ വീട്ടിൽ പോയി അവളെ സമാധാനിപ്പിച്ചു. കുറച്ചു ദിവസം കഴിഞ്ഞപ്പോൾ അവർക്കും ജലദോഷം, ചുമയും അനുഭവപ്പെട്ടു. അവരും ആശുപത്രിയിൽ പോയി പരിശോധന നടത്തിയപ്പോൾ അവർക്കും കൊറോണ വൈറസ് ബാധിച്ചിരുന്നു. ഇസബെൽ നോട് പരിശോധന നടത്തിയപ്പോൾ തന്നെ എങ്ങനെ ഈ രോഗത്തെ തടയുമെന്നു ഡോക്ടർ അവളോട്‌ നിർദ്ദേശിച്ചിരുന്നു. ഡോക്ടർ കൊടുത്ത നിർദ്ദേശം അനുസരിച്ചു അവൾ വീട്ടിൽ തന്നെ കഴിഞ്ഞുകൂടി. ആരോടും സംസാരിക്കാതെയും പുറത്തിറങ്ങാതെയും ധാരാളം വെള്ളം കുടിച്ചും കയ്യും മുഖവും ഒരു ദിവസം പത്തു പ്രാവശ്യം എങ്കിലും കഴുകണമെന്നും പതിനഞ്ചു ദിവസം വരെ ഒരു റൂമിൽ കഴിയണമെന്നും മരുന്ന് കൃത്യമായി കഴിക്കണമെന്നും പറഞ്ഞു. പതുക്കെ പതുക്കെ അവളുടെ രോഗം അവളെ വിട്ടു അകലാൻ തുടങ്ങി. പക്ഷെ അവളുടെ കൂട്ടുകാരികളിൽ ലിന്റ മരണത്തിനു കീഴടങ്ങി. അതിൽ അവൾക്കു ഒരുപാടു കുറ്റബോധവും തോന്നി കാരണം അവളെ കാണാൻ വന്നിട്ടാണല്ലോ ലിന്റക്കും രോഗം ബാധിച്ചത്. അവൾ അതിൽ ഒരുപാട് തളർന്നിരുന്നു. പതിനഞ്ചം ദിവസമായി അവൾ മന സിൽ ആലോചിച്ചു ഇന്നാണ് അവസാന ദിവസം എങ്ങെനെ വിട്ടു രോഗം മറിക്കാണുമോ? അങ്ങനെ നൂറു ചോദ്യങ്ങളായിരുന്നു. അങ്ങനെ പതിനഞ്ചാം ദിവസമായി അവസാനിച്ചു. അടുത്ത ദിവസം രാവിലെ അവൾ ആശുപത്രിയിൽ പോയി ഒന്നുകൂടി പരിശോധന നടത്തി. റിസൾട്ടിനായി അവൾ കാത്തിരുന്നു. റിസൾട്ട്‌ വന്നു അൽപ സമയം കഴിഞ്ഞപ്പോൾ റിസൾട്ട്‌ വന്നു ഡോക്ടർ അവളെ കണ്ടു ശേഷം അവളോട്‌ പറഞ്ഞു നന്നായി അതിനെ തടയാൻ നിനക്ക് കഴിഞ്ഞു. അവൾ ഒരുപാടു സന്തോഷിച്ചു. അവളുടെ കൂട്ടുകാരി ക്രിസ്റ്റിക്കും രോഗം മാറിയിരുന്നു ആ വാർത്ത അറിഞ്ഞു അവർ ആഹ്ലാദിച്ചു. പിന്നീട് ഇസബെൽ അവളുടെ അനുഭവം പങ്കുവെക്കുകയും അതിനെ എങ്ങനെ തടയുമെന്നും നമുക്ക് എന്തൊക്കെ കരുതലുകൾ എടുക്കാമെന്നും അവൾ മറ്റുള്ളവർക്ക് അവൾ പറഞ്ഞു കൊടുത്തു മാത്രമല്ല മനക്കരുത്തും പകർന്നു കൊടുത്തു. അവൾ എല്ലാവർക്കും മാതൃകയായി.സന്തോഷത്തോടെ അവൾ ജീവിച്ചു

Asmiya aslam
8G ഗവൺമെൻറ്, എച്ച്.എസ്. അവനവൻചേരി
ആറ്റിങ്ങൽ ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ



 സാങ്കേതിക പരിശോധന - sheelukumards തീയ്യതി: 24/ 04/ 2020 >> രചനാവിഭാഗം - കഥ