ഗവൺമെൻറ്, എച്ച്.എസ്. അവനവൻചേരി/അക്ഷരവൃക്ഷം/മരിക്കുന്ന കാർഷിക സംസ്ക്കാരം

Schoolwiki സംരംഭത്തിൽ നിന്ന്
മരിക്കുന്ന കാർഷിക സംസ്ക്കാരം
ഇത് ഇരുപത്തിയൊന്നാം നൂറ്റാണ്ട്,ജീവിത സാഹചര്യങ്ങളോടൊപ്പം ആധുനിക സാങ്കേതിക വിദ്യകളും വളരുന്ന കാലഘട്ടം.സ്വന്തം പെറ്റമ്മയെ മറന്ന് പോറ്റമ്മയെത്തേടി പോകുന്ന മനുഷ്യ ജന്മങ്ങൾ.സാങ്കേതിക വീദ്യകൾ ആധുനിക സമൂഹത്തിന് ആവശ്യമാണെങ്കിലും അത് ദുരുപയോഗം ചെയ്യുന്ന മനുഷ്യർ ഇന്നത്തെ സമൂഹത്തിൽ വളരെ അധികമാണ്.അവർ ഒരു വ്യക്തിയുടെ സ്വകാര്യ ജീവിതത്തിലും സാമൂഹിക ജീവിതത്തിലും നടത്തുന്ന കടന്നുകയറ്റം ഇന്ന് വർധിച്ചുവരികയാണ്. കാർഷിക മേഖലക്ക് പ്രാധാന്യമർഹിക്കുന്ന ഒരു കാലഘട്ടം കേരളത്തിൽ ഉണ്ടായിരുന്നു. മണ്ണിൽ തൂമ്പ എടുത്തു അധ്വാനിക്കുന്നതിനു പകരം ഫാനിന്റെ ചുവട്ടിൽ വിയർക്കാതെ സർക്കാർ ജോലി ചെയ്യാനാണ് പലരും ആഗ്രഹിക്കുന്നത്. ഇന്നത്തെ സമൂഹത്തിൽ കാർഷിക മേഖല വളരെ ദുർബലമാണ്. മറ്റേതു കാര്യത്തിലും സ്വയംപര്യാപ്തത കൈവരിച്ച കേരളീയർ ഭക്ഷ്യവിഭവങ്ങൾ മാത്രം അന്യ സംസ്ഥാനത്തു നിന്ന് ഇറക്കുമതി ചെയ്യുന്നു.മാരക വിഷാംശമുള്ള ഇത്തരത്തിൽ ഇറക്കുമതി ചെയ്ത ഭക്ഷ്യവിഭവങ്ങൾ കഴിച്ച ഭൂരിഭാഗം കേരളീയ ജനതയും ഇന്ന് ക്യാൻസർ പോലുള്ള രോഗങ്ങൾക്ക് അടിമപ്പെട്ടിരിക്കുന്നു.മണ്ണിൽ കളിച്ചു വളർന്നവരും മണ്ണിനെ അടുത്തറിഞ്ഞവരും മാത്രമേ ഇന്ന് കേരളത്തിന്റെ കാർഷിക സംസ്കാരത്തെനിലനിർത്തുന്നുള്ളു. ഇന്നത്തെ തലമുറയിലെ കുട്ടികൾ മണ്ണിനെ ഒരു നികൃഷ്ട വസ്തുവായാണ്കാണുന്നത്. കാർഷിക സംസ്കാരത്തോടുള്ള അളവറ്റ സ്നേഹം മനസ്സിൽ സൂക്ഷിച്ചിരുന്ന ധാരാളം വ്യക്തികൾ ഇന്ന് നാഗരിക ജീവിതത്തിലേക്ക് അടിമപ്പെടുകയാണ്.
                                       ഇന്നത്തെ സമൂഹത്തിൽ ജലക്ഷാമം രൂക്ഷമാകുന്നതിനുള്ള പ്രധാന കാരണം പ്രകൃതിക്കുമേൽ മനുഷ്യൻ ചെലുത്തുന്ന ക്രൂരമായ  ഇടപെടലുകളാണ്.വളർന്നു വരുന്ന  സാങ്കേതിക വിദ്യകൾ ഇന്നത്തെ കാർഷിക സംസ്കാരത്തെ നശിപ്പിക്കുന്നു.ഇന്റർനെറ്റ്, ടീവി,കമ്പ്യൂട്ടർ,സ്മാർട്ഫോൺ തുടങ്ങിയ വാർത്താവിനിമയ സംവിധാനങ്ങളെല്ലാം ഇന്നത്തെ സമൂഹത്തിന് ആവശ്യമാണെങ്കിലും ഇതിനെ ദുരുപയോഗം ചെയ്യുന്ന ഒരു കൂട്ടം ജനത നമുക്കിടയിലുണ്ട്.ഇത്തരം മാധ്യമങ്ങളുടെ അമിത ഉപയോഗം മൂലം രാഷ്ട്രത്തിന്റെ ഭാവിയെ ഇല്ലാതാക്കുന്നു.  സാങ്കേതിക വിദ്യയെപ്പോലെ പ്രാധാന്യമർഹിക്കുന്ന ഒന്നാണ് കാർഷിക സംസ്കാരം.ആയതിനാൽ കാർഷിക സംസ്കാരത്തിന്റെയും സാങ്കേതിക വിദ്യയുടെയും സന്തുലനം അത്യന്താപേക്ഷിതമാണ്.എന്നാൽ ഇന്നത്തെ സമൂഹത്തിൽ ഇവയുടെ സന്തുലനംസാധ്യമാകുന്നില്ല.കംപ്യുട്ടർ, സ്മാർട്ഫോൺ എന്നിവയുടെ മുന്നിൽ സമയം ചിലവഴിക്കുന്ന ആധുനികജനത കാർഷിക പ്രവർത്തനങ്ങളിൽ ഏർപ്പെടുവാനുള്ള സമയം കണ്ടെത്താൻ മടിക്കുന്നു." ആരോഗ്യ പൂർണ്ണമായ ഒരു സമൂഹത്തിന് കോട്ടം തട്ടാത്ത കാർഷിക മേഖല അത്യന്താപേക്ഷിതമാണ് അതുപോലെ വികസിച്ചു വരുന്ന രാഷ്ട്രത്തിന് സാങ്കേതിക വിദ്യയും അത്യന്താപേക്ഷിതമാണ് ആയതിനാൽ ഇവയുടെ സമന്വയം നമ്മുടെ ഉത്തരവാദിത്വമാണ് .ചിന്തിച്ചു  പ്രവർത്തിക്കുക,സമൂഹത്തെ നേർവഴിയിലേക്ക് നടത്താൻ ഒറ്റക്കെട്ടായ പ്രവർത്തനം അനിവാര്യമാണ്."
ദേവു എസ്
10F ഗവൺമെൻറ്, എച്ച്.എസ്. അവനവൻചേരി
ആറ്റിങ്ങൽ ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Sheelukumards തീയ്യതി: 16/ 04/ 2020 >> രചനാവിഭാഗം - ലേഖനം