ഗവൺമെൻറ്, എച്ച്.എസ്. അവനവൻചേരി/അക്ഷരവൃക്ഷം/പ്രതിരോധമാണ് ചികിത്സയെക്കാൾ വലുത്

Schoolwiki സംരംഭത്തിൽ നിന്ന്
പ്രതിരോധമാണ് ചികിത്സയെക്കാൾ വലുത്

ഒരു വീട്ടിൽ അച്ഛനും അമ്മയും രണ്ടു കുട്ടികളും താമസിച്ചിരുന്നു. കുട്ടികൾ പുറത്തുപോയി കളിക്കാൻ പറ്റാത്തതുകൊണ്ട് വളരെ വിഷമത്തിലായിരുന്നു.കൊറോണാലോക്ഡൗൺ കാലം ! അവർരണ്ടുപേരും കൂടി അച്ഛന്റെയടുത്ത് ചെന്നു. അച്ഛാ ഞങ്ങൾ വീട്ടിലിരുന്ന് മടുത്തു".അവർ അച്ഛനോട് പറഞ്ഞു.പുറത്ത് പൊയ്ക്കോട്ടേ? അല്ലെങ്കിൽഅച്ഛൻഞങ്ങളെപുറത്ത് കൊണ്ടുപോ.അച്ഛൻ അവരെ ഒന്ന് നോക്കി ഞാൻ തിരികെവരുമ്പോൾ ഇത് വായിച്ചുവയ്ക്കണം .അച്ഛൻ അവരുടെനേരെ ഒരു പേപ്പർ നീട്ടി. അയാൾ പെട്ടെന്ന് കടയിൽ പോയിട്ട് വന്നു. അപ്പോൾ കുട്ടികൾക്കുവേണ്ടിആപ്പിൾ കൂടി വാങ്ങിച്ചു കൊണ്ട് വന്നു. കുട്ടികൾ വേഗം അച്ഛന്റെ അടുത്തേക്ക് ചെന്നു. അപ്പോൾ അമ്മ അവിടെ നിന്ന് വിളിച്ച് പറഞ്ഞു."കുട്ടികളെ അച്ഛൻകൈകൾശുചിയാക്കട്ടെ. അച്ഛൻ മാസ്കും കൈയ്യുറയുംധരിച്ചിരുന്നതല്ലേ?പിന്നെന്താ?കുട്ടികൾ ചോദിച്ചു.പുറത്തു പോയിട്ട് വന്നാൽ ധരിച്ചിരുന്ന വസ്ത്രങ്ങൾ കഴുകി കുളിച്ചതിനു ശേഷം മാത്രമേ വീട്ടിനകത്ത് കയറാവൂ. അതുപോലെ തന്നെ കടയിൽ നിന്നു വാങ്ങുന്ന എല്ലാസാധനങ്ങളുംകഴിയുന്നതും വൃത്തിയാക്കി യതിനുശേഷം ഉപയോഗിക്കാം. അതുപോലെ തന്നെ കൈകൾ ഇടയ്ക്കിടെ സോപ്പോ, ഹാൻഡ് വാഷോ,സാനിറ്ററൈസറോ ഉപയോഗിച്ച്കഴുകുന്നതും, ചുമയ്ക്കുമ്പോഴും തുമ്മുമ്പോഴും വായ തൂവാലകൊണ്ട്മറയ്ക്കുന്നതും നല്ലതാണ്". അമ്മ ഗൗരവത്തോടെപറഞ്ഞു.അച്ഛൻ കുട്ടികൾക്കുള്ള ആപ്പിൾ ഉപ്പുവെള്ളത്തിൽ കഴുകിയതിനു ശേഷം കുട്ടികളുടെ കൈയിൽ കൊടുത്തു. എന്നിട്ട്ചോദിച്ചു.ഞാൻ തന്നപേപ്പർ വായിച്ചോ?വായിച്ചു.ഞങ്ങൾക്ക് പുറത്ത്പോകേണ്ട അച്ഛാ. പാവം!ആഡോക്ടർതൻറെകുഞ്ഞിനെ അകലെനിന്ന് അവസാനമായികാണുന്നകാഴ്ച'.കുട്ടികൾക്ക്കരച്ചിൽവന്നുഞങ്ങൾക്ക്അറിയാംഇതുപോലെധാരാളംപേർഉണ്ടെന്ന്.ഇനിഞങ്ങൾ അങ്ങനെപറയത്തില്ല.അച്ഛൻ കുട്ടികൾക്ക് കൊറോണയെക്കുറിച്ച് കൂടുതൽകാര്യങ്ങൾപറഞ്ഞു കൊടുത്തു.കൊറോണയെനേരിടാൻപേടിയല്ല കരുതലും ജാഗ്രതയുമാണ് വേണ്ടത്അല്ലേഅച്ഛാ? കുട്ടികൾ ചോദിച്ചു. " അതെ പ്രതിരോധമാണ് ചികിത്സയെകാൾ വലുത്" നിങ്ങൾബോറടിക്കുന്നു എന്ന്പറഞ്ഞില്ലേ. വീട്ടിലിരുന്ന് ചെയ്യാൻ കഴിയുന്ന കാര്യങ്ങളെ ക്കുറിച്ച് പറഞ്ഞു തരാം. നമുക്ക് വീട്ടിലിരുന്ന് പടം വരച്ചു കളിക്കാം, വായിക്കാം, കഥകൾ എഴുതാം , കവിതകൾ എഴുതാം. അതുപോലെ തന്നെ പക്ഷിനിരീക്ഷണം, ഇലകളുടെ ശേഖരണം, വാർത്താ ആൽബം, വസ്തുക്കളുടെ നിർമ്മാണം തുടങ്ങി തുടങ്ങിയവ ഹോബിയാക്കാം". കൊറോണ കാലത്ത് നമുക്ക്ജാഗ്രതയോടെപെരുമാറാം.നമ്മുടെയുംഒപ്പം സമൂഹത്തിൻറെയുംആരോഗ്യംസംരക്ഷിക്കാം.കുട്ടികൾസന്തോഷത്തോടെ പടം വരക്കാൻ പോയി.

ഐശ്വര്യ
5F ഗവൺമെൻറ്, എച്ച്.എസ്. അവനവൻചേരി
ആറ്റിങ്ങൽ ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 03/ 05/ 2020 >> രചനാവിഭാഗം - കഥ