ഗവൺമെൻറ്, എച്ച്.എസ്.എസ് കുളത്തുമ്മൽ/വിദ്യാരംഗം‌-17

Schoolwiki സംരംഭത്തിൽ നിന്ന്

വിവിധ ക്ലബ്ബുകളുടെ ഉദ്‌ഘാടനം 15 നു പുന്നാവൂർ എൽ പി സ്കൂളിലെ ജയകുമാർ സർ ഉദ്‌ഘാടനം ചെയ്തു. ക്ലബ്ബുകളിലൂടെയുള്ള പ്രവർത്തനങ്ങൾ കുട്ടികളുടെ സമഗ്ര വികസനത്തിന് മുതൽക്കൂട്ടാണെന്നും ഇത് പഠന പ്രക്രിയയുടെ ഭാഗമാണെന്നും പറഞ്ഞു . തുടർന്ന് അദ്ദേഹത്തിന്റെ നാടൻ പാട്ടുകൾ കുട്ടികൾക്ക് ഉണർവും ഉന്മേഷവം നൽകുകയുണ്ടായി. വിദ്യാരംഗം ക്ലബ്ബിൽ കലാവാസനയുള്ള ഒത്തിരി കുട്ടികളെ കൂടി ചേർക്കണമെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. കഥക്കൂട്ടം, കവിതക്കൂട്ടം, കാവ്യക്കൂട്ടം, വരക്കൂട്ടം, അഭിനയക്കൂട്ടം, പാട്ടുക്കൂട്ടം എന്നീ പ്രവർത്തനങ്ങളിലേക്കായി കുട്ടികളെ കണ്ടെത്തി ഗ്രൂപ് തിരിക്കുകയും ഓരോ അധ്യാപകർക്കും ചുമതലകൊടുക്കുകയും ചെയ്തു . ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ ഒരു പുസ്തകാസ്വാദന വേദി എല്ലാ മാസവും നടത്തുന്നുണ്ട്.ഇതിന് നേതൃത്വം നൽകുന്നത് അനി എൽ ദാസ് ടീച്ചറാണ്.

അനി.എൽ.ദാസ് എച്ച്.എസ്.എ മലയാളം