ഗവൺമെൻറ്, എച്ച്.എസ്.എസ് കുളത്തുമ്മൽ/നാടോടി വിജ്ഞാനകോശം

Schoolwiki സംരംഭത്തിൽ നിന്ന്

പഴഞ്ചൊല്ലിൽ പതിരില്ല

നാട്ടറിവുകൾ, നാട്ടുപച്ചകൾ, നട്ടുവഴക്കുകൾ, നാടോടികലകൾ, നട്ടുവർത്തമാനങ്ങൾ എന്നിങ്ങനെ നാളേക്കുവേണ്ടി സൂക്ഷിച്ചുവയ്ക്കാൻ പൗരാണിക സമ്പത്തുകൾ ഏറെയുണ്ടിവിടെ . വിവര സാങ്കേതികയ്ക്കു പിന്നാലെ കുഞ്ഞുമക്കൾ പായുമ്പോഴും അവർക്കായി നാട്ടറിവുകൾ പങ്കുവയ്ക്കുന്ന മുത്തശ്ശിമാർ.

മുയൽചെവിയനും [[1]] തഴുതാമയും [[2]] തുമ്പയും [[3]], മുക്കൂറ്റി [[4]]യും,പൂവാംകുരുന്നും [[5]] ചെറുള [[6]]യും ഉഴിഞ്ഞ [[7]]യും എന്നിങ്ങനെ ജലദോഷം തുടങ്ങി എത്രയോ രോഗങ്ങൾക്കുള്ള നാട്ടറിവുകൾ പുതു തലമുറയ്ക്ക് പകർന്നു കിട്ടുന്നു. കുഞ്ഞുണ്ണിമാഷ് [[8]] പറഞ്ഞതുപോലെ തോട്ടം തോറും വാഴയും ദേശം തോറും ഭാഷയും സംരക്ഷിക്കപ്പെടുന്നുണ്ടിവിടെ. സ്നേഹപാരവശ്യത്തിൽ വലുപ്പ ചെറുപ്പമന്യ 'അപ്പനേ',' അപ്പീ' വിളികൾ ഞങ്ങൾക്ക് 'ഇനിപ്പു ' തന്നെയാണ്. 'ഊര' വേദനയും, 'കുറിക്കിലെ തൈലം പുരട്ടലും' കള്ള കർക്കിടത്തിൽ പതിവുതന്നെ. 'എന്തരും വെള്ളങ്ങളും' ഞങ്ങൾക്ക് ചന്തം തന്നെ. ഇനിയൊരു ആഘോഷമുണ്ടിവിടെ മകരം ഇരുപത്തിയെട്ടിന് ഭൂമീദേവി വരഞ്ഞിരിക്കാൻ പോകുന്ന ചടങ്ങാണ് 'ഇരുപത്തെട്ടും വരച്ചിലും' അന്ന് ഉച്ചയ്ക്ക് അരി വറുത്തു പൊടിച്ചു ആറ് ഇലയിൽ മാവും ഒരിലയിൽ ഉമിക്കരിയും ഈർക്കിലും വച്ച് കിണ്ടിയിൽ വെള്ളവും ഒഴിച്ച് നടുമുറ്റത്ത് കൊണ്ടുവയ്ക്കും . ഭൂമീദേവി എത്തും കഴിച്ചു വരഞ്ഞിരിക്കാൻ പോകും. പിന്നെ വൃശ്ചികത്തിലെ തൃക്കാർത്തികയ്ക്കെത്തുന്ന മാവേലി അമ്മയെ ദീപങ്ങൾ ഒരുക്കി സ്വീകരിക്കും .

തെങ്ങേ കണ്ടോ , മാവേകണ്ടോ ,പ്ലാവ് കണ്ടോ

നിക്കുന്ന വൃക്ഷങ്ങളെല്ലാം കണ്ടോ

ഒരാണ്ടിലൊരിക്കൽ വരണ മാവേലിയമ്മ

വിളക്കും വെൺമുറവും കണ്ടോ കണ്ടോ

ഇങ്ങനെ ഇനിയുമേറെ പറയാനെന്തുണ്ടെന്നോ