ഗവൺമെൻറ്, എച്ച്.എസ്.എസ് കുളത്തുമ്മൽ/തുടർന്ന് വായിക്കുന്നതിലേക്കായി ഇവിടെ ക്ലിക്ക് ചെയ്യുക

Schoolwiki സംരംഭത്തിൽ നിന്ന്

ജൂൺ പത്തൊൻപതു മുതൽ ഇരുപത്തഞ്ചു വരെയുള്ള അഞ്ചു അധ്യയന ദിവസങ്ങളിലാണ് പ്രവർത്തനങ്ങൾ നടന്നത്. ഈ ദിവസങ്ങളിൽ ഉച്ചയ്ക്ക് ശേഷം ഒന്ന് മുപ്പത് മുതൽ മൂന്നു മുപ്പതു വരെയുള്ള രണ്ടു മണിക്കൂർ സമയമാണ് ഇതിനായി കണ്ടെത്തിയത് .അഞ്ചു സെഷനുകളാണ് ഈ പാക്കേജിൽ ഉണ്ടായിരുന്നത് . ഇംഗ്ലീഷ് ക്ലാസുകൾ കൈകാര്യം ചെയ്യുന്നവരും അല്ലാത്തവരുമായ എല്ലാ അധ്യാപകരുടെയും പൂർണ്ണ പിന്തുണയോടുകൂടിയാണ് പ്രവർത്തനങ്ങൾ നടത്തിയത്. പ്രവർത്തനങ്ങളെല്ലാം കുട്ടികൾക്ക് വളരെ താല്പര്യത്തോടുകൂടി ഏർപ്പെടുന്നതിനനുയോജ്യമായിരുന്നു. അവരുടെ LSRW കഴിവുകൾ മെച്ചപ്പെടുത്തുന്നതിന് അനുയോജ്യമായിരുന്നു പ്രവർത്തനങ്ങൾ. അവരുടെ കഴിവുകൾ മെച്ചപ്പെടുത്തുന്നതിന് അനുയോജ്യമായിരുന്നു പ്രവർത്തനങ്ങൾ. പഠന പിന്നോക്കാവസ്ഥയിലുള്ള കുട്ടികൾക്കും പ്രവർത്തനങ്ങളിൽ നല്ല രീതിയിൽ ഏർപ്പെടാൻ സാധിച്ചു. പഠന പിന്നോക്കാവസ്ഥയിലുള്ള കുട്ടികൾക്കും പ്രവർത്തനങ്ങളിൽ നല്ല രീതിയിൽ ഏർപ്പെടാൻ സാധിച്ചു. അധ്യാപകർ നൽകുന്ന നിർദ്ദേശങ്ങൾ വ്യക്തമായി മനസ്സിലാക്കുന്നതിനും അതനുസരിച്ചു പ്രാവർത്തനങ്ങളിൽ ഏർപ്പെടുന്നതിനും കൂടുതൽ കുട്ടികൾക്കും സാധിച്ചു. നിർദ്ദേശങ്ങൾ അനുസരിച്ച ചിത്രം വരച്ചപ്പോൾ വളരെ നല്ല പ്രതികരണം പല കുട്ടികളിൽ നിന്നുമുണ്ടായി. പ്രവർത്തനങ്ങൾക്ക് യോജിച്ച തരത്തിൽ അഭിനയിക്കുന്നതിനും നാടകം അവതരിപ്പിക്കുന്നതിനു കുട്ടികൾക്ക് സാധിച്ചു.പരസ്പരം ആശയങ്ങൾ കൈമാറുന്നതിന് കുറെയേറെ കുട്ടികൾക്ക് സാധിക്കുന്നുണ്ടായിരുന്നു. അതിനു പ്രയാസം നേരിട്ടവരെ അധ്യാപകരും സഹപാഠികളും സഹായിച്ചു. poem എഴുതുവാനും ബുക്ക് പരിചയപ്പെടുത്തലും വളരെ നല്ല രീതിയിൽ ഓരോ ഗ്രൂപ്പും ചെയ്യുകയുണ്ടായി. വീണ്ടും ഹലോ ഇംഗ്ലീഷ് ക്ലാസുകൾ വേണമെന്ന ആവശ്യവുമായാണ് കുട്ടികൾ ഇത് അവസാനിപ്പിച്ചത്.