ഗവൺമെന്റ് സെൻട്രൽ എൽ.പി.എസ്, ഇലകമൺ/അക്ഷരവൃക്ഷം/ കാർന്നു തിന്നും വൈറസ്

Schoolwiki സംരംഭത്തിൽ നിന്ന്
കാർന്നു തിന്നും വൈറസ്

ദൈവം തന്ന വരദാനമാണ് നമ്മുടെ ഈ മനോഹരമായ പ്രകൃതി. തിങ്ങി നിറഞ്ഞ വനങ്ങളും ജലസ്രോതസ്സുകളും മലകളും ഒക്കെ കൊണ്ട് സമ്പൽ സമൃദ്ധം. കവികൾ പാടുന്നത് പോലെ ഈ മനോഹര തീരത്തു ഇനിയും നാം ജീവിക്കാൻ കൊതിച്ച കാലങ്ങളുണ്ടായിരുന്നു. എന്നാൽ ഇപ്പൊ അതല്ല അവസ്ഥ നാം ഓരോ നിമിഷവും മരിച്ചു കൊണ്ടിരിക്കുന്നു. ഓരോ രോഗങ്ങൾ ഇന്ന് മാനവികതയെ തന്നെ പിടി മുറുക്കിയിരിക്കുന്നു. അതിനുള്ള ഉത്തമ ഉദാഹരണമാണ് ഇന്ന് ലോകത്തെ വിറപ്പിച്ചു കൊണ്ടിരിക്കുന്ന കോവിഡ് 19 എന്ന മഹാമാരി. നാം ഇത് വായിച്ചു തീരുമ്പോഴേക്കും 10ൽ കൂടുതൽ ആളുകൾ മരിച്ചു കഴിഞ്ഞിരിക്കും. അതാണ് സത്യം. അതായതു ജീവിതത്തിനും മരണത്തിനും ഇടയിലാണ് നാമിപ്പോൾ. സാങ്കേതികവിദ്യകൾ ഇത്രെയും മെച്ചപെട്ടിട്ടും നമുക്ക് അതിനെ കീഴടക്കാൻ കഴിയുന്നില്ല. ഇപ്പോ നമ്മുടെ ജീവൻ നമ്മുടെ കൈയിൽ അല്ല. .... വിദഗ്ധർക്ക് പോലും അതിനെതിരെയുള്ള മരുന്ന് കണ്ടെത്താൻ സാധിച്ചിട്ടില്ല. എന്നാലും അതിനു മുന്നിൽ നാം മുട്ട് മടക്കരുത്.അതിനെ നേരിടുക തന്നെ ചെയ്യും. നമ്മുടെ സർക്കാരും ആരോഗ്യപ്രവർത്തകരും പറയുന്ന ഓരോ നിർദ്ദേശങ്ങളും അക്ഷരം പ്രതി നാം അനുസരിക്കണം. അതിലുപരി വ്യക്തി ശുചിത്വം പാലിക്കുകയും വേണം. മാസ്ക് എപ്പോഴും ധരിക്കണം. ശാരീരിക അകലം പാലിക്കണം. ഈ കുറച്ചു നാൾ നമ്മൾ സൂക്ഷിച്ചാൽ നമ്മുടെ ജീവനും ജീവിതവും എന്നെന്നേക്കുമായി സുരക്ഷിതമായി മാറും. അതോടൊപ്പം ഈ മഹാമാരിയെ പിടിച്ചു കെട്ടാൻ കഷ്ടപ്പെടുന്ന ഓരോരുത്തർക്കും നന്മ വരട്ടെ എന്ന് നമുക്ക് പ്രാർത്ഥിക്കാം.

ഹാഷിക്ക് മുഹമ്മദ്‌
1 A ഗവൺമെന്റ് സെൻട്രൽ എൽ.പി.എസ്,ഇലകമൺ
വർക്കല ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - വിക്കി2019 തീയ്യതി: 28/ 07/ 2022 >> രചനാവിഭാഗം - ലേഖനം