ഗവൺമെന്റ് വി. എച്ച്. എസ്. എസ് ഞെക്കാട്/അക്ഷരവൃക്ഷം/ഒരു മെഴുകുതിരി വെളിച്ചം
ഒരു മെഴുകുതിരി വെളിച്ചം
അന്ന് ഒരു ഞായറാഴ്ചയായിരുന്നു. വൈകുന്നേരമായി. വീണമോൾ അച്ഛനോടൊപ്പം നടക്കാനിറങ്ങിയതാണ്. ചാറ്റൽ മഴയുമുണ്ട്. നടന്നു നടന്നു അവർ കടൽ തീരത്ത് എത്തി. കടലിൽ തിരമാലകൾ ഉയർന്നു പൊങ്ങുന്നു. അതുകണ്ടു അച്ഛൻ വീണമോളോട് പറഞ്ഞു മോളെ കടലിലെ തിരകൾ പോലെയാകണം നമ്മളും വീണിടത്തുനിന്നു അവ പെട്ടെന്ന് തന്നെ എഴുന്നേൽക്കും. വീണിടത്തു നിന്ന് എഴുനേൽക്കുന്നവരാണ് ജീവിതത്തിൽ വിജയം വരിക്കുന്നത്. ശരി അച്ഛാ. വീണമോൾ മൂളിക്കേട്ടു. നടന്നു നടന്നു അവർ വേലുവിന്റെ ചായക്കടയ്ക്കു സമീപം എത്തി. വേലു പറഞ്ഞു "ആ അച്ഛനും മോളും ഇന്ന് നേരത്തെയാണല്ലോ. വരൂ ഓരോ ചായ കുടിയ്ക്കാം. "അവർ ചായക്കടയിലേക്ക് കയറി. വേലു ഇരുവർക്കും ഓരോ ചായ കൊടുത്തു. അപ്പോഴാണ് മുഷിഞ്ഞ വേഷം ധരിച്ചു, താടിയും മുടിയും നീട്ടിവളർത്തിയ ഒരു സാധുമനുഷ്യൻ ചായ കുടിച്ചുകഴിഞ്ഞു പൈസ കൊടുക്കാനായി പോക്കറ്റിൽ തപ്പുന്നതും അതുകണ്ടു വേലു ശകാരിക്കുന്നതുമായ കാഴ്ച വീനമോളുടെ ശ്രദ്ധയിൽ പെട്ടത്. അയാൾ പറഞ്ഞു കൈയിൽ പൈസയില്ല, നാളെ തരാം. ഇത് കേട്ടു വേലു പറഞ്ഞു തുടങ്ങി "എന്നും ഇത് തന്നെയാണല്ലോ പറയുന്നത് നാളെ മുതൽ ചായ കുടിയ്ക്കാനായി ഇങ്ങോട്ട് വരരുത്. ഇന്നത്തെ പൈസ തന്നിട്ട് നിങ്ങൾ പോയാൽമതി. " ഇത് വീണമോളെ ദുഃഖത്തിൽ ആഴ്ത്തി. അവൾ അച്ഛനോട് പറഞ്ഞു "അച്ഛാ ഇന്ന് അയാൾ കുടിച്ച ചായയുടെ പൈസ അച്ഛൻ കൊടുക്ക്. നമുക്ക് അയാളെ സഹായിക്കാം., അച്ഛൻ വീണ മോളുടെ അഭിപ്രായത്തിനു എതിരു നിന്നില്ല.. അച്ഛൻ ചോദിച്ചു "വേലു ഇന്ന് അയാൾക്ക് എത്ര രൂപയായി? അത് ഞാൻ തരാം. " വേലു പറഞ്ഞു എന്നും എങ്ങനെയാണു കടം കൊടുക്കുന്നത് ഇന്ന് പതിനാലുരൂപയായി. അച്ഛൻ പറഞ്ഞു ഞങ്ങൾക്കും അയാൾക്കും ചെലവായ തുക എടുത്തുകൊള്ളൂ വേലു. ഇതുകണ്ടുനിന്ന ദരിദ്രനായ ആ മനുഷ്യൻ വീണമോളുടെ അച്ഛന്റെ കാലിൽവീണ് കരയാൻ തുടങ്ങി. വീണമോളുടെ അച്ഛൻ ആ മനുഷ്യനെ ആശ്വസിപ്പിച്ചു. എന്നിട്ട് ചോദിച്ചു നിങ്ങൾക്കെന്താ പണി എടുത്തുകൂടെ? അപ്പോൾ ആ സാധു മനുഷ്യൻ ദുഖത്തോടെ പറഞ്ഞു "എന്നെ ആരും ഒരു പണിയ്ക്കും വിളിക്കില്ല. എനിയ്ക്ക് പ്രാന്ത് ആണെന്നാണ് ആളുകൾ പറയുന്നത്. "അങ്ങനെ ആണെങ്കിൽ നിങ്ങൾ എന്നോടൊപ്പം വരൂ ഞാൻ നിങ്ങൾക്ക് ജോലി തരാം, ഒപ്പം ആഹാരവും. അയാൾ എങ്ങനെ നന്ദി പറയണം എന്നറിയാതെ കുഴങ്ങി. അവർ മൂന്നുപേരും വീട്ടിലേയ്ക്കു മടങ്ങി. വീണയ്ക്കു അതിയായ സന്തോഷം തോന്നി. താൻ കാരണം ഒരു ജീവനെങ്കിലും പട്ടിണിയില്ലാതെ ആയല്ലോ അതെ കൂട്ടുകാരെ നമുക്ക് ഈ ലോകത്ത് ഒരാളെ എങ്കിലും സഹായിക്കാൻ കഴിഞ്ഞാൽ നാം ധന്യരായി. അഭയമില്ലാത്തവരെ, ആലംബ മില്ലാത്തവരെ നിങ്ങളും സഹായിക്കണം. അങ്ങനെ അവർക്ക് ഒരു മെഴുകുതിരി വെളിച്ചമെങ്കിലും പകരാൻ കഴിഞ്ഞാൽ നാം ധന്യരായി.
സാങ്കേതിക പരിശോധന - Kannans തീയ്യതി: 12/ 02/ 2022 >> രചനാവിഭാഗം - കഥ |
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- ആറ്റിങ്ങൽ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ കഥകൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം കഥകൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- ആറ്റിങ്ങൽ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 കഥകൾ
- തിരുവനന്തപുരം ജില്ലയിൽ 12/ 02/ 2022ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ നാലാം ഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ നാലാംഘട്ടത്തിൽ പരിശോധിച്ച കഥ