ഗവൺമെന്റ് വി. എച്ച്. എസ്. എസ് & എച്ച്. എസ്. എസ്. പാറശാല/മറ്റ്ക്ലബ്ബുകൾ-17

Schoolwiki സംരംഭത്തിൽ നിന്ന്
                                               ഇംഗ്ലീഷ് ക്ലബ് ഈ സ്കൂളിൽ ശ്രീ. ഷൈൻ വിൽസ് സാറിന്റെ നേതൃത്വത്തിൽ ഇംഗ്ലീഷ് ക്ലബ് പ്രവർത്തിച്ചു വരുന്നു.ഈ വർഷത്തെ ക്ലബ്ബിന്റെ ഉത്ഘാടനം പ്രൊഫസർ ബാർബറ മിൻജ് എന്ന ഓസ്ട്രേലിയൻ പ്രൊഫസർ നിർവഹിച്ചു.മാസത്തിൽ ഒരു ദിവസം ക്ലബ്ബിലെ അംഗങ്ങൽ ഒന്നിച്ചു കൂടി അദ്ധ്യാപകരുടെ നിർദ്ദേശ പ്രകാരം പ്രവർത്തനങ്ങൾ ചിട്ടയോടെ നടത്തുന്നു. 


               ലഹരി വിരുദ്ധ ക്ലബ്ബ്

നാട്ടിൽ വർദ്ധിച്ചു വരുന്ന മയക്കു മരുന്നിന്റെ ഉപയോഗത്തെക്കുറിച്ച് ബോധവത്കരിക്കുന്നതിനു വേണ്ടി പ്രവർത്തിക്കുന്ന ലഹരി വിരുദ്ധ ക്ലബ്ബിൽ സ്കൂളിലെ 75 കുട്ടികളെ തെരഞ്ഞെടുക്കുകയും.അതിന്റെ ചുമതല ശ്രീ. ജി. വിജയൻ സാറിനു നൽകി. പത്താം ക്ലാസിലെ നന്ദനയെ പ്രസിഡന്റായും ഗോപികയെ സെക്രട്ടറി ആയും തെര‍ഞ്ഞെടുത്തു.നാട്ടിലെ പ്രമുഖരെ ഉൾപ്പെടുത്തി ലഹരി വിരുദ്ധ ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ ഒരു ജാഗ്രതാ സമിതി കൂടുകയും സ്കൂളിൽ പ്രത്യേക നിരീക്ഷണം നടത്തി ലഹരി വസ്തുക്കൾ സ്കൂളിൽ എത്താതിരിക്കാൻ നടപടി സ്വീകരിച്ചിട്ടുണ്ട്.




ഹിന്ദി ക്ലബ്ബ്
എച്ച് എം ന്റെ ഉത്ഘാടനത്തോടെ ഈ വർഷത്തെ ഹിന്ദി ക്ലബ്ബ് പ്രവർത്തനം ആരംഭിച്ചു.സ്വാതന്ത്ര്യദിനത്തോടും വിവിധ ദിനാചരണങ്ങളോടും  അനുബന്ധിച്ച്  ദേശഭക്തിഗാനം ,പോസ്റ്റർ നിർമ്മാണം,ക്വിസ്,തുടങ്ങിയവ നടത്തി വരുന്നു.ശ്രിലത കെ.എൻ ടീച്ചർ നേതൃത്വം നൽകുന്നു. 

.

       പ്രവർത്തി പരിചയ ക്ലബ്ബ്

സ്കുൾ പ്രവേശനോത്സവത്തിൽ Work eduational club സജീവ പങ്കാളിതം ഉണ്ടായിരുന്നു.സ്കൂളും പരസരവും പ്ളാസ്റ്റിക്ക് രഹിതമായിരുന്നതിന്റെ ഭാഗമായി പേപരേ‍ ബാഗ് നിർമ്മിച്ചു.തുണി സഞ്ചിക്കൾ നിർമ്മിക്കുന്നതിനു പരശീലനം നൽക്കുന്നു.ജൈവ പച്ചകറികൃഷി പ്രേത്സാഹിപ്പുക്കുന്നു.ബോധവത്ക്കരണ ക്ളാസുക്കൾ നൽക്കുകയും ചെയ്ത്തു.പ്രവൃ്ത്തിപരിചയ മേളയ്ക്കുള്ള പരിശീലനം നൽക്കിവരുന്നു.ഹിരോഷിമ ദിനത്തോടനുബന്ധിച്ചു "സുഡാക്കോ" പക്ഷിയുടെ നിർമ്മാണ പേപർ ക്രാഫ്റ്റ് നടത്തുകയും ക്ളാസുകളിൽ പ്രചരിപ്പിക്കുയും ചെയ്യുന്നു.

ഗ്രന്ഥശാല

               വായനശിലം വളർത്തിയെടുക്കുന്ന ലക്ഷ്യത്തോടെ നലൊരു ലൈബ്രറി ഈ വിദ്യാലയത്തിൽ ഒരുക്കിയിട്ടുണ്ട്.കൂടാതെ എല്ലാ ക്ളാസ് മുറികളിലും വായനാമുലയ്ക്കായി പ്രത്യേക ഷെൽഫുക്കൾ  നിർമ്മിച്ചു പുസ്തകങ്ങൾ ലഭ്യമാക്കി്കകൊണ്ട് വായനയെ പ്രോത്സാഹിക്കുന്നു.കുട്ടികളുടെ പഠനചുറ്റുപ്പാട് മെച്ചപ്പെടുത്തുന്നതിന്റെ ഭാഗമായി വേർത്തിരിക്കപ്പെട്ട  സ്മാർട്ട് ക്ളാസ്മറികൾ,ആവശ്യത്തിനു കാറ്റും,വെളിച്ചവും, ബ്ളാക്ക് ബോർഡിനു പകരം വൈറ്റ് ബോർഡുകൾ,ശിതീകരിച്ച കമ്പ്യൂട്ടർ  ലാബുകൾ തുടങ്ങി ഒരു മോ‍‍ഡൽ സ്കൂളിന്റെ നിലവാരത്തിൽ വിദ്യാലയത്തെ മാറ്റിയെടുക്കാനുള്ള കൂട്ടായ പ്രവർത്തനങ്ങൾ നടപ്പിലാക്കി വരുന്നു. 
                                           നല്ല പാഠം

വിദ്യാർത്ഥികളിൽ സാമൂഹിക പ്രതിബദ്ധതയും സഹജീവി സ്നേഹവും വളർത്താൻ ഉതകുന്ന പ്രവർത്തനങ്ങൾക്ക് നല്ലപാഠം ക്ലബ് നേതൃത്വം നൽകുന്നു.വിദ്യാലയത്തിലെ എച്ച് എസ് ,എച്ച് എസ് എസ്,വി എച്ച്എസ് ഇ വിഭാഗങ്ങളെ കോർത്തിണക്കി കോഡിനേറ്റർ ശ്രീമതി.ഐ.ശ്രീകലയുടെ നേതൃത്വത്തിൽ ഈ അദ്ധ്യയന വർഷത്തിന്റ ഒന്നാം ടേം പൂർത്തിയാകുമ്പോൾ നിരവധി സേവന പ്രവർത്തനങ്ങൾക്ക് ചുക്കാൻ പിടക്കാൻ നല്ലപാഠം കൂട്ടുകാർക്ക് സാധിച്ചു.

                  വെള്ള പൊക്ക ദുരിതത്തിൽ ആണ്ട കുട്ടനാടിന് 15000 രൂപ സ്വരൂപിച്ച് നൽകാനായതും പാറശാല ഗവ. ആയുർവേദ ആശുപത്രിയിലെ നിർദ്ധനരായ രോഗികൾക്കും കൂട്ടിരുപ്പുകാർക്കും ഒരു നേരത്തെ ഭക്ഷണം നൽകി നാടിനു തന്നെ മാതൃകയാകാൻ കഴിഞ്ഞതും കുട്ടികൾ രചിച്ച നല്ല പാഠത്തിന് ഉദാഹരണങ്ങളാണ്.


               പാറശാല ബി ആർ സി യുടെ കീഴിൽ വരുന്ന ഓട്ടിസം ബാധിച്ച  30 ഓളം സഹോദരങ്ങൾക്കും അവരുടെ രക്ഷിതാക്കൾക്കും അവിസ്മരണീയമായ ഒരു ഓണാനുഭവം ഓണസദ്യയോടുകൂടി നൽകാനുള്ള തയ്യാർ എടുപ്പിലാണ് ഇപ്പോൾ പ്രസ്തുത ക്ലബ് അംഗങ്ങൾ.........