ഗവൺമെന്റ് വി. എച്ച്. എസ്. എസ്. വീരണകാവ്/പ്രവർത്തനങ്ങൾ/2019 മുതൽ 2021വരെയുള്ള പ്രവർത്തനങ്ങൾ

Schoolwiki സംരംഭത്തിൽ നിന്ന്

2019 മുതൽ 2021വരെയുള്ള പ്രവർത്തനങ്ങൾ

2019 - 2021 പ്രവർത്തനങ്ങൾ

കൊവിഡ് വെല്ലുവിളികളും അതിജീവനവും

അതിജീവനത്തിന്റെ കാലയളവിൽ സ്കൂളും സ്കൂളന്തരീക്ഷവും സ്നേഹിതരും അധ്യാപകരും എല്ലാം അകന്നു പോയി എന്നു തോന്നാവുന്ന ഘട്ടത്തിൽ ആരും അകന്നിട്ടില്ല എല്ലാവരും ഒപ്പമുണ്ട് എന്ന കരുതലുംസ്നേഹവും ഓൺലൈനിലൂടെയും നിരന്തരമായ ഫോൺവിളികളിലൂടെ അത്യാവശ്യഘട്ടങ്ങളിൽ ഒറ്റപ്പെട്ടുപോയ കുഞ്ഞുങ്ങളുടെ ഭവനങ്ങളിലേയ്ക്ക് ധൈര്യപൂർവ്വം അനുകമ്പയോടെ ഭക്ഷണവസ്തുക്കളും മരുന്നും ഉൾപ്പെടെ എത്തിക്കാനും പഠനകാര്യങ്ങളിൽ മാത്രമല്ല വിദ്യാലയം നിങ്ങളോടൊപ്പമുള്ളത്,എല്ലാ കാര്യങ്ങളിലും നിങ്ങൾക്കൊപ്പം ഞങ്ങളുണ്ട് എന്ന വലിയ സന്ദേശം നൽകാനും പഠനപഠനേതരപ്രവർത്തനങ്ങൾ അത്തരത്തിൽ ആസൂത്രണം ചെയ്ത് നടപ്പിലാക്കാനും അക്ഷീണം പ്രയത്നിച്ച അധ്യാപകരും പി.ടി.എയും എസ്.എം.സിയും സ്കൂൾ സംരക്ഷണസമിതിയും കൂടെ കൈകോർത്ത് പൂർവ്വവിദ്യാർത്ഥികളും നല്ലവരായ നാട്ടുകാരും.....2019 - 2022 പ്രവർത്തനങ്ങൾ കൂട്ടായ്മയുടെയും അതിജീവനത്തിന്റെയും കൂടെ പ്രവർത്തനങ്ങളാണ് എന്നതിൽ സംശയമില്ല.പ്രധാന പ്രവർത്തനങ്ങൾ പരിചയപ്പെടാം....

സാമോദം-വിവിധ ദിനാചരണങ്ങൾ

പ്രധാനപ്പെട്ട എല്ലാ ദിനങ്ങളും അതാതിന്റെ പ്രാധാന്യത്തോടെ ആചരിച്ചുവരുന്നു.മിക്കവാറും എല്ലാ ദിനാചരണങ്ങളും സ്കൂൾ ഒരു യൂണിറ്റായി ഒന്നിച്ചാണ് ആചരിക്കുന്നത്.ക്ലബുകളുടെയും സംയുക്തമായ ആചരണമാണ് ദിനാചരണങ്ങളെ മികവുറ്റതാക്കുന്നത്.എല്ലാ ദിനാചരണങ്ങളും അറിയുവാനായി സാമോദം പേജിലേയ്ക്ക് പോയാലോ???

സാമോദം-വിവിധ ദിനാചരണങ്ങൾ

ഒപ്പമുണ്ട് കൂടെ

പലവിധ വെല്ലുവിളികൾ നേരിടുന്ന കുഞ്ഞുങ്ങൾക്ക് മറ്റ് കുഞ്ഞുങ്ങളോടൊപ്പം ഇരിക്കാനും കളിക്കാനും പഠിക്കാനും ഉള്ള ഇൻക്ലൂസീവ് എഡ്യൂക്കേഷൻ സർക്കാർ കൊണ്ടു വന്നപ്പോൾ സ്കൂളും അതിനൊപ്പം നിന്നുകൊണ്ട് മറ്റു കുട്ടികളെ ഇവരെ സഹായിക്കാൻ പ്രാപ്തരാക്കി.സോഷ്യൽ സയൻസ് ക്ലബിന്റെ ആഭിമുഖ്യത്തിൽ ഇത്തരം കുഞ്ഞുങ്ങളെ തങ്ങളെപ്പോലെ തന്നെ കാണാൻ കുട്ടികളെ പരിശീലിപ്പിക്കുന്നതിന്റെ ഭാഗമായി സ്വാഭാവികമായ അന്തരീക്ഷത്തിൽ ഉണ്ടാകുന്ന പ്രശ്നങ്ങളെ സ്വന്തം വീട്ടിലെ പ്രശ്നം പോലെ കരുതി അത് പരിഹരിക്കാൻ മുൻകൈയെടുക്കാനും എല്ലാവരും ഒന്നാണ് നിങ്ങളോടൊപ്പം ഞങ്ങളുമുണ്ട് എന്ന വലിയ സന്ദേശം നൽകാനും സാധിക്കത്തക്കവിധത്തിൽ പ്രത്യേക സമ്മാനങ്ങൾ സഹായികൾക്ക് നൽകികൊണ്ടും പരിഗണന വേണ്ടവർക്കും സമ്മാനങ്ങൾ നൽകികൊണ്ടും ഒപ്പമുണ്ട് കൂടെ എന്നുറക്കെ പറഞ്ഞ് അവരെ കൂടെ ചേർത്തുപിടിച്ച് മുന്നോട്ടുപോകുന്ന പരിപാടിയാണിത്.

കൊവിഡ് കാരണം ഇങ്ങനെയുള്ള കുഞ്ഞുങ്ങൾക്കുണ്ടാകാവുന്ന വേദന കണ്ടില്ലെന്ന് നടിക്കാൻ സ്കൂളിനാകുമായിരുന്നില്ല.സ്കൂളിൽ വരാനാകാത്ത കുഞ്ഞുങ്ങൾ ഒരു നൊമ്പരമായതു കാരണം ശ്രീ.സുരേഷ്‍കുമാർ സാർ ഇവരുടെ വീടുകൾ സന്ദർശിക്കുകയും അവരുടെ വീട്ടുകാരെയും കുഞ്ഞുങ്ങളെയും ഒപ്പമുണ്ട് ഞങ്ങൾ എന്ന വലിയ സന്ദേശം നൽകുകയും ചെയ്തു.

കൂടുതൽ അറിയാനായി ക്ലിക്ക് ചെയ്യണേ...

ഭിന്നശേഷിക്കാരായ കുഞ്ഞുങ്ങളോടൊപ്പം

കൂടുതൽ അറിയാനായി ക്ലിക്ക് ചെയ്യണേ...

ശ്രേഷ്ഠബാല്യം പദ്ധതി

പൊതുവിദ്യാഭ്യാസ സംരക്ഷണയജ്ഞത്തിന്റെയും ഗാന്ധിജിയുടെ 150 ആം വാർഷികത്തിന്റെയും ഭാഗമായി പൊതു വിദ്യാഭ്യാസവകുപ്പും വി.എച്ച്.എസ്.ഇയും എൻ.എസ്.എസും ചേർന്ന് നടത്തിയ പ്രാഥമിക വിദ്യാലയങ്ങളുടെ സമുദ്ധാരണം ശ്രേഷ്ഠബാല്യം എന്ന പേരിൽ സംഘടിപ്പിച്ചു.നവീകരിച്ച അങ്കണവാടി കേരളപ്പിറവി ദിനത്തിൽ പഞ്ചായത്തിൽ സമർപ്പിച്ചു.പ്രശസ്ത കവിയും ഗാനരചയിതാവുമായ ശ്രീ.മുരുകൻ കാട്ടാക്കട ഉദ്ഘാടനം ചെയ്തു.

മയക്കുമരുന്നിനെതിരെ ബോധവത്ക്കരണം

ഇന്ന് സമൂഹത്തിലെ യുവാക്കളെ ആകമാനം ഗ്രസിച്ചിരിക്കുന്ന ഒരു മഹാവിപത്താണ് മദ്യപാനവും മയക്കുമരുന്ന് ഉപയോഗവും.എൻ.എസ്.എസിന്റെ നേതൃത്വത്തിൽ മയക്കുമരുന്നിനെതിരെ ബോധവത്ക്കരണമെന്ന ലക്ഷ്യവുമായി റാലികൾ സംഘടിപ്പിക്കുകയും പ്രതിജ്ഞയെടുക്കുകയും ചെയ്തു.ഇത്തരം പ്രവർത്തനങ്ങൾ എല്ലാവരെയും മാറ്റില്ലെങ്കിലും ഒരാളിലെങ്കിലും മാറ്റത്തിന്റെ അലയൊലികൾ കേൾപ്പിക്കാനായാൽ സമൂഹത്തെയാകെ ബാധിക്കുന്ന ഒരു പ്രശ്നത്തെ പതിയെ ഇല്ലാതാക്കാനോ അല്ലെങ്കിൽ വ്യക്തികളെ സമൂഹത്തിന്റെ പുനർനിർമിതിക്കായി വിനിയോഗിക്കുകയോ ചെയ്യാമെന്നതിൽ സംശയമില്ല.

കോവിഡ് ഡയറി വിതരണം

എൻ.എസ്.എസ് യൂണിറ്റിന്റെ നേതൃത്വത്തിൽ കുട്ടികൾ കോവിഡ് ഡയറി തയ്യാറാക്കി.ഏകദേശം 350 ഓളം ഡയറികൾ വിതരണം ചെയ്തു.കോവിഡ് പടർന്നുപിടിക്കുന്ന സാഹചര്യത്തിൽ റൂട്ട് മാപ്പ് തയ്യാറാക്കാൻ ആരോഗ്യവകുപ്പിനെ സഹായിക്കാനും വ്യാപാരികൾക്കും ഓട്ടോറിക്ഷാ തൊഴിലാളികൾക്കും സഹായകരമാണ് ഈ ഡയറി.ഓട്ടോറിക്ഷയിൽ കയറുന്നവരും കടകളിൽ വരുന്നവരും പേരും ഫോൺനമ്പറും മറ്റും ഡയറിയിൽ സൂക്ഷിക്കും.ഇത് സ്വയരക്ഷയ്ക്കും മറ്റുള്ളവരുടെ രക്ഷയും ഉപയുക്തമാണ് എന്നതിൽ തർക്കമില്ല.വീരണകാവ്,കള്ളിക്കാട്,മഠത്തിക്കോണം ഓട്ടോസ്റ്റാന്റുകളിലും കടകളിലും പ്രിൻസിപ്പൽ ശ്രീമതി.സൂസൻ വിൽഫ്രഡും പി.ടി.എ പ്രസിഡന്റ് ശ്രീ.ജോർജ്ജും മുഹമ്മദ് റാഫിയും വിതരണം ചെയ്തു.

കോവിഡ് പാസ്‍വേഡ് ട്രെയിനിംഗ്

കോവിഡ് കെടുതിയനുഭവിക്കുന്നവർക്കായി ഭവനങ്ങളിൽ നൽകുന്ന ശ്രദ്ധയും പരിചരണവും എങ്ങനെയാണെന്നത് പരിചയപ്പെടുത്താനായി സംസ്ഥാന ആരോഗ്യവകുപ്പ് നാഷണൽ ഹെൽത്ത് മിഷനുമായി ചേർന്ന് ആയിരം എൻ.എസ്.എസ് വോളണ്ടിയേഴ്സിനായി നടത്തിയ പരിശീലനത്തിൽ ഷെഹനാസ് ഷാജഹാൻ,ശിവലക്ഷ്മി എന്നിവർ പങ്കെടുത്തു.ഇവർ തുടർന്ന് കുട്ടികൾക്കും രക്ഷകർത്താക്കൾക്കും പി.ടിഎയ്ക്കും പരിശീലനം നൽകി.മാത്രമല്ല ഇ-സഞ്ജീവനി ആപ്പ് ഡൗൺലോഡ് ചെയ്യാനും ഉപയോഗിക്കാനും പരിശീലിപ്പിച്ചു.ഈ ആപ്പിന്റെ സഹായത്തോടെ വയസ്സാവർക്കും അശരണർക്കും ആരോഗ്യ പരിപാലനം ഉറപ്പാക്കാൻ സാധിക്കും.ഡോക്ടരുടെ അപ്പോയിന്റ്മെന്റ്,മരുന്നു കുറിക്കൽ,രോഗനിർണയം മുതലായവ ഈ ആപ്പ് വഴി ചെയ്യാൻ സാധിക്കുമെന്നത് പരിചയപ്പെടുത്തി.

പഠനോപകരണവിതരണം

കുട്ടികൾക്കായി പഠനോപകരണങ്ങൾ നിർമ്മിച്ച് വീടുകളിലെത്തിച്ച് നൽകി അവരെ പഠനത്തിന് പ്രാപ്തരാക്കാനും ഞങ്ങളുണ്ട് കൂടെ എന്ന സന്ദേശം നൽകാനും കോവിഡ് കാലത്തിൽ അധ്യാപകർക്ക് സാധിച്ചു.