ഗവൺമെന്റ് വി. എച്ച്. എസ്. എസ്. വീരണകാവ്/പ്രവർത്തനങ്ങൾ/''' പാഠ്യേതരപ്രവർത്തനങ്ങൾ '''

Schoolwiki സംരംഭത്തിൽ നിന്ന്

പാഠ്യേതരപ്രവർത്തനങ്ങൾ

സർഗവേദി

  • കുഞ്ഞുങ്ങളിൽ അന്തർലീനമായ സർഗവാസനകൾ പരിപോഷിപ്പിക്കാനായി തുടങ്ങിയ പ്രവർത്തനമാണിത്.
  • ഇപ്പോൾ ഈ പ്രവർത്തനം കൊവിഡ്കാല അതിജീവനത്തിന്റെ ഉത്തമോദാഹരണമായി നിലനിൽക്കുന്നു.
  • കുട്ടികളിലും കുടുംബങ്ങളിലുമുണ്ടായ മാനസികപിരിമുറുക്കം ഇല്ലാതാക്കാൻ ഒരു പരിധിവരെ സാധിച്ചു.


സർഗവേദി പ്രവർത്തനങ്ങൾ കാണാനായി ക്ലിക്ക് ചെയ്യുക

വീടൊരു ലൈബ്രറി

സ്വകാര്യമായി പുസ്തകങ്ങൾ ശേഖരിച്ചു വച്ചിരിക്കുന്ന വായനശാലകളാണ് ഗൃഹഗ്രന്ഥശാല. മരണശേഷം പല പ്രമുഖരുടേയും ഗൃഹഗ്രന്ഥശാല പ്രത്യേക ഗ്രന്ഥശാലകളാവുകയോ മറ്റു ഗ്രന്ഥശാലകളിലേയ്ക്കു ചേർക്കുകയോ ചെയ്തേക്കാം. വളരെ വിലപ്പെട്ട അപൂർവ ഗ്രന്ഥങ്ങൾ ഇത്തരം വായന ശാലയിൽ നിന്നും ലഭിച്ചിട്ടുണ്ട്. കേരളത്തിൽ പ്രത്യേകിച്ചും സാധാരണക്കാർക്കിടയിൽ അനേകം ഇത്തരം ഗ്രന്ഥശാലകൾ നിലവിലുണ്ട്. പല പ്രസാധകരും ഗൃഹഗ്രന്ഥശാലകളെ പ്രോത്സാഹിപ്പിക്കാനായി പല പദ്ധതികളും ആവിഷ്കരിച്ചിട്ടുണ്ട്.

കൂടുതൽ വിവരങ്ങൾക്കായി ക്ലിക്ക് ചെയ്യുക

പോഷൻ അസംബ്ലി

നാഷണൽ ന്യൂട്രീഷ്യൻ മിഷന്റെ ഭാഗമായി ഓൺലൈൻ പോഷൻ അസംബ്ലി 2021 സെപ്റ്റംബറിൽ നടത്തി.സ്വാഗതഗാനത്തോടെ ആരംഭിച്ച അസംബ്ലിയിൽ സ്വാഗതത്തിനു ശേഷം പ്രതിജ്ഞ ചൊല്ലി.ബഹു.എച്ച്.എം.ശ്രീമതി.സന്ധ്യ സിയും പി.ടി.എ പ്രസിഡന്റ് ശ്രീ.ജോർജ്ജും ആശംസകളർപ്പിച്ചു.വീരണകാവ് ഹെൽത്ത് സെന്ററിലെ സിസ്റ്റർ ന്യൂട്രീഷ്യനുമായി ബന്ധപ്പെട്ട ആശയങ്ങൾ കുട്ടികളിലെത്തിക്കുകയും സംശയനിവാരണം നടത്തുകയും ചെയ്തു.


അതിജീവനം

പൂവച്ചൽ പഞ്ചായത്ത് പ്രസിഡന്റ് അതിജീവനം പ്രോഗ്രാമിൽ
  • കൊവിഡ്കാലം കുട്ടികൾക്കും കുടുംബങ്ങൾക്കും നൽകിയ ജീവിതവെല്ലുവിളികളെ തിരിച്ചറിഞ്ഞുകൊണ്ട് വിദ്യാഭ്യാസവകുപ്പ് നടപ്പിലാക്കിയ അതിജീവനം പദ്ധതിയുടെ സ്കൂൾതല പരിശീലനം നടന്നത് ജനുവരി 2022 നാണ്.
  • 13/12/2022 ൽ പൂവച്ചൽ സ്കൂളിൽ വച്ച് ലഭിച്ച പരിശീലനത്തിലെ മൊഡ്യൂൾ ഉപയോഗിച്ചാണ് ക്ലാസുകൾ കൈകാര്യം ചെയ്തത്.
  • ഹെഡ്‍മിസ്ട്രസ് ശ്രീമതി.സന്ധ്യടീച്ചർ അധ്യക്ഷയായിരുന്ന മീറ്റിംഗിന്റെ ഉദ്ഘാടനം പി.ടി.എ പ്രസിഡന്റ് അഡ്വ.ശിവകുമാർ നിർവഹിച്ചു.
  • ക്ലാസുകൾ കൈകാര്യം ചെയ്തത് ശ്രീ.സുരേഷ്‍കുമാർ സാറും ശ്രീ.ജോർജ്ജ് വിൽസൻ സാറുമായിരുന്നു.
  • പഞ്ചായത്ത് പ്രസിഡന്റ് അതിജീവനത്തിന്റെ സന്ദേശം പങ്കുവച്ചു.

സത്യമേവ ജയതേ

  • ഇന്നിന്റെ മാറ്റങ്ങൾ തിരിച്ചറിഞ്ഞുകൊണ്ട് വിദ്യാഭ്യാസവകുപ്പ് തയ്യാറാക്കിയ പദ്ധതിയാണ് സത്യമേവ ജയതേ.
  • ഇന്റർനെറ്റിന്റെ ലോകത്ത് കുട്ടികൾക്കുണ്ടാകാവുന്ന തെറ്റിധാരണകൾ തിരിച്ചറിയാനും ശരി തിരിച്ചറിഞ്ഞുകൊണ്ട് അതിനെ സംരക്ഷിക്കാനും കുട്ടികളെ പ്രാപ്തരാക്കുകയെന്നതാണ് ലക്ഷ്യം.
  • ഫിൽറ്റർ ബബിളുകളെ കുറിച്ചും വിവരസാക്ഷരതയെ കുറിച്ചും കുട്ടികളെ ക്ലാസ് ടീച്ചേഴ്സിന്റെ നേതൃത്വത്തിൽ പരിചയപ്പെടുത്തി.
  • അധ്യാപകർക്ക് പരിശീലനം നൽകിയത് എസ്.ഐ.റ്റി.സി യായ ലിസിടീച്ചറും ഹൈടെൿസംവിധാനങ്ങൾ തയ്യാറാക്കി അധ്യാപകരെ സഹായിച്ചത് ലിറ്റിൽ കൈറ്റ്സ് അംഗങ്ങളുമാണ്.
  • 5/01/2022 ൽ സ്കൂൾതല അധ്യാപകപരിശീലനവും 10/01/2022 മുതൽ 13/01/2022 വരെ ക്ലാസ് തല പരിശീലനവും നടന്നു.

ടാലന്റ് ലാബ്

കൊവിഡ് കാലത്തിലെ കുഞ്ഞുങ്ങളുടെയും അവരുടെ കുടുംബങ്ങളുടെയും വരസതയകറ്റാനും ജീവിതത്തിൽ ആത്മവിശ്വാസം പകർന്ന് അവരെ ക്രയാത്മകമായ ജീവിതത്തിലേയ്ക്ക് കൊണ്ടുവരാനുമായി ബി.ആർ.സി തലത്തിൽ ആരംഭിച്ച പദ്ധതിയാണിത്.ഇതിനു മുന്നോടിയായി 2019 ൽ തന്നെ ലോക്ഡൗണിൽ വീരണകാവ് സ്കൂളിൽ ടാലന്റ് ഹണ്ട് നടത്തിയിരുന്നു.ഇതിന്റെ വിശദാംശങ്ങൾക്കായി ക്ലിക്ക് ചെയ്യുക

ജൈവകൃഷി

ജൈവകൃഷി
  • കുഞ്ഞുങ്ങളിൽ കൃഷിയോടുള്ള ആഭിമുഖ്യം വർധിപ്പിക്കുക എന്ന ലക്ഷ്യത്തോടെ ആരംഭിച്ച പദ്ധതി.
  • നേരത്തെ സ്കൂളിന്റെ പരിസരങ്ങളിലും വീടുകളിലും കൃഷി നടത്തി വിഭവങ്ങൾ പാചകപ്പുരയിലേയ്ക്ക് എടുത്തിരുന്നു.കുട്ടികളുടെ പച്ചക്കറികളുടെ വിപണവും നടത്തി.
  • ഓൺലൈൻ കാലത്ത് കുട്ടികളെ കൃഷിയ്ക്കായി പ്രോത്സാഹിപ്പിച്ചു.
  • 2021 ഡിസംബർ 14 ന്കാർഷികവിഭവങ്ങളുടെ പ്രദർശനവും വിപണനവും നടത്തി.പരിപാടി വൻവിജയമായിരുന്നു.

ആസാദീ കാ അമൃത്‍മഹോത്സവ് 2021-2022

പഠനപ്രവർത്തനമാണെങ്കിലും ഇതിന്റ ഭാഗമായി പഠനേതരപ്രവർത്തനങ്ങളും നടന്നു.അമൃതദീപം തെളിച്ചുകൊണ്ട് എല്ലാ അധ്യാപകരും കുട്ടികളും പങ്കെടുത്തു.അരുവിപ്പുറം പ്രതിഷ്ഠയുമായി ബന്ധപ്പെട്ട വീഡിയോ നിർമാണം ലിറ്റിൽ കൈറ്റ്സ് നടത്തി.സൂക്തങ്ങളുടെ ആലാപനം സോഷ്യൽ സയൻസ് ക്ലബ് സംഘടിപ്പിച്ചു.

മാതൃഭൂമി സീഡ്

  • മാതൃഭൂമി സീഡിന്റെ പ്രവർത്തനങ്ങൾക്ക് ചുക്കാൻ പിടിക്കുന്നത് ഡോ.പ്രയങ്ക പി.യു ആണ്.
  • കുട്ടികളിൽ പ്രകൃതി സ്നേഹവും പരിസ്ഥിതി സംരക്ഷണവുമെന്ന ആശയം പകർന്നു നൽകാൻ ടീച്ചറിന് സാധിച്ചിട്ടുണ്ട്.
  • സീഡിന്റെ നിരവധി അവാർഡുകൾ ടീച്ചറിന്റെ ശ്രമഫലമായി സ്കൂളിനും കുട്ടികൾക്കും ലഭിച്ചിട്ടുണ്ട്.2019-2020 ൽ നെയ്യാറ്റിൻകര വിദ്യാഭ്യാസജില്ലയിലെ ബെസ്റ്റ് ടീച്ചർ കോർഡിനേറ്റർ അവാർഡ്,ഹരിതവിദ്യാലയം അവാർഡ്,സീസൺ വാച്ച് എക്സലൻസി അവാർഡ് എന്നിവ ലഭിച്ചു.

വിവിധ ക്ലബ് പ്രവർത്തനങ്ങൾ

വിവിധ ക്ലബുകളുടെ പ്രവർത്തനം ആദ്യപേജിൽ നൽകിയിട്ടുണ്ട്.

ഓരോ ക്ലബുകളുടെയും ലിങ്കിൽ ക്ലിക്ക് ചെയ്തു പ്രവർത്തനങ്ങള‍ുടെ വിശദാംശം കാണുക.

തണൽ - സഹപാഠിക്കൊരു സഹായം

  • സ്റ്റാഫിന്റെ നേതൃത്വത്തിൽ നടപ്പിലാക്കിയ സഹായപദ്ധതിയാണിത്.
  • കൊവിഡ്‍ സാമ്പത്തിക പ്രതിസന്ധിയിലായ രോഗികളായ കുട്ടികൾക്ക് മരുന്നും ആഹാരവും മറ്റ് അത്യാവശ്യസാധനങ്ങളും എത്തിക്കാനായി ലോഡൗണിൽ ആരംഭിച്ച സംരംഭം.

സാഹിത്യം

അക്ഷരമുറ്റത്തിലേയ്ക്ക് തിരഞ്ഞെടുക്കപ്പെട്ട ദേവനന്ദ എ പിയുടെ കഥ കാത്തിരിപ്പ് ദേവനന്ദ വായിക്കുന്നത് കേൾക്കുക

കുട്ടികളുടെ കഥ,കവിത,മറ്റ് സാഹിത്യരൂപങ്ങൾ എന്നിവ വായിച്ചാലോ!എഴുത്താണി പേജിലേയ്ക് പോകാം. എഴുത്താണി

കൗൺസിലിംഗ്

മാനസികപിരിമുറുക്കം തരണം ചെയ്യുന്നതിനെ കുറിച്ച് കൗൺസിലർ ലിജി സംസാരിക്കുന്നു.

കുട്ടികൾക്കായി ഒരു കൗൺസിലർ സ്കൂളിലെത്തുന്നുണ്ട്.ശ്രീമതി.ലിജിയാണ് നിലവിലെ കൗൺസലർ.കുട്ടികളെ അതിജീവനത്തിനായി ഒരുക്കുന്നതിൽ വലിയ പങ്കു വഹിച്ചുവരുന്നു.ശ്രീമതി ലിജി സമയോചിതമായി എല്ലാ കാര്യങ്ങളിലും ഇടപെടുകയും ആവശ്യമായവർക്ക് വേണ്ട സമയങ്ങളിൽ കൃത്യമായ ഗൈഡൻസ് നൽകുകയും ചെയ്യുന്നു.മാത്രമല്ല പരീക്ഷാ ടെൻഷൻ,കൊവിഡ് ടെൻഷൻ മുതലായ കാര്യങ്ങളിൽ പൊതു ക്ലാസുകൾ നൽകുകയും കുട്ടികളെ ബലപ്പെടുത്തുകയും ചെയ്യുന്നു.


സമ്പൂർണ വാക്സിനേഷനിലേയ്ക്ക്

15 വയസ്സ് ആയ കുട്ടികൾക്ക് വാക്സിൻ നൽകാനായി വീരണകാവ് പ്രൈമറി ഹെൽത്ത് സെന്ററിലാണ് വാക്സിനേഷൻ നൽകുന്നത്.ആരോഗ്യവകുപ്പിനോടൊപ്പം കൈകോർത്തുകൊണ്ട് വിദ്യാഭ്യാസവകുപ്പിന്റെ നിർദ്ദേശാനുസരണം കൊണ്ടുപോകുകയും സമ്പൂർണ വാക്സിനേഷൻ എന്ന ലക്ഷ്യം നേടാനായി പരിശ്രമിക്കുകയും ചെയ്യുന്നു.കുട്ടികളുടെ രക്ഷകർത്താക്കൾക്ക് ഉണ്ടായിരുന്ന ആശങ്കകൾ മാറ്റാനായി ക്ലാസധ്യാപകർ അവരെ ഫോണിൽ വിളിക്കുകയും സർക്കാർ നമുക്കായി കരുതുന്ന ആരോഗ്യനടപടികളുടെ ഭാഗമായി നമുക്ക് ലഭിക്കുന്ന വാക്സീൻ ഉപയോഗപ്പെടുത്തികൊണ്ട് സമൂഹത്തിന്റെ നല്ല വളർച്ചയ്ക്കായും സുരക്ഷിതത്വത്തിനായും പ്രയത്നിക്കണമെന്ന സന്ദേശം നൽകുകയും അതനുസരിച്ച് കുറെയധികം കുട്ടികൾക്ക് വാക്സിൻ നൽകാൻ സാധിച്ചു.ബാക്കിയുള്ളവരെ നിരന്തരം വിളിക്കുകയും വാക്സിനെടുക്കേണ്ടതിന്റെ ആവശ്യകതയെകുറിച്ച് ബോധവത്ക്കരിക്കുകയും ചെയ്യുന്നു.ബഹു.സന്ധ്യ ടീച്ചർ മുൻകൈയെടുത്ത് വാഹനക്രമീകരണം നടത്തിയാണ് കുട്ടികളെ വാക്സിനേഷന് കൊണ്ടുപോയത്.

നല്ലപാഠം

കേരളത്തിലെ വിദ്യാലയങ്ങളിൽ നടക്കുന്ന സാമൂഹികപ്രവർത്തനങ്ങളെ വിലയിരുത്തി പുരസ്കാരം നൽകുന്ന പദ്ധതിയാണ് നല്ലപാഠം. മാതൃകാപ്രവർത്തനങ്ങളെ ഒരു കുട കീഴിൽ ഒന്നിപ്പിക്കുകയും അവയെ സമൂഹത്തിനുമുമ്പിൽ എത്തിയ്ക്കാനും ഈ പദ്ധതി ശ്രമിക്കുന്നു.സാമൂഹികപ്രവർത്തന മികവുകളെ അടിസ്ഥാനമാക്കി സ്കൂളിന് നല്ലപാഠം പുരസ്കാരം ലഭിച്ചു

വയോമിത്രം

പ്രോജക്ട് തയ്യാറാക്കിയത് - ഗോപിക.എം.ബി(പത്ത് എ)

ലക്ഷ്യം - കിടപ്പുരോഗികളായ വയോജനങ്ങളുടെ പ്രശ്നങ്ങൾ തിരിച്ചറിയുകയും പരിഹാരം കണ്ടെത്താൻ ശ്രമിക്കുകയും ചെയ്യുക.

വിഷയം - പ്ലാസ്റ്റിക് അംശമുള്ള ഡയപ്പർ ഉപയോഗവും പരിഹാരവും

കണ്ടെത്തൽ- പ്രായമായ കിടപ്പുരോഗികൾ അഭിമുഖീകരിക്കുന്ന ഒരു വലിയ പ്രശ്നമാണ് ഡയപ്പർ സംബന്ധിച്ചുള്ളത്.ഇതിന് പരിഹാരമായി ഗോപിക മുന്നോട്ടു വയ്ക്കുന്ന ആശയം പ്രകൃതിദത്തമായ ഉത്പ്പന്നമാണ്.കമുകിന്റെ ഇളം കുല(പൂപ്പാള)എടുത്ത് ചുണ്ണാമ്പ് വെള്ളത്തിൽ ഇട്ട് അതിനെ മയം വരുത്തി പല ഘട്ടങ്ങളിലൂടെ മഞ്ഞൾ പോലുള്ള ഔഷധങ്ങൾ കൊണ്ട് അതിനെ നനച്ച് വീണ്ടും ഉണക്കി,ചില ഔഷധക്കൂട്ടുകളുപയോഗിച്ച് മയപ്പെടുത്തിയും മറ്റും ഉപയോഗയോഗ്യമാക്കുന്നു.തുടർന്ന് അതിൽ നല്ല കോട്ടൻതുണി മരുന്നുകളോടൊപ്പം നിറച്ച് വയ്കുന്നു.(മരുന്നുകളും കൂട്ടുകളും ഇവിടെ പങ്കു വയ്ക്കുന്നില്ല.കാരണം ഈ പ്രോജക്ട് പഠനവിധേയമാക്കികൊണ്ടിരിക്കുകയാണ്)ഇങ്ങനെ ഉപയോഗയോഗ്യമാക്കിയാൽ പ്രായമായവരുടെ ഡയപ്പർ പ്രശ്നം പരിഹരിക്കാമെന്നാണ് ഗോപിക അവകാശപ്പെടുന്നത്.

ഹരിതവിദ്യാലയം

2021 ലെ മികച്ച മൂന്നാമത്തെ ഹരിതവിദ്യാലയം[1].

നഷ്ടപ്പെട്ടു പോകുന്ന ചെടികളും മരങ്ങളും കണ്ടെത്തുന്ന പ്രോജക്ട് നടന്നുവരുന്നു.

കുട്ടികൾ ചുറ്റുപാടും നിരീക്ഷിച്ച് എല്ലാ സസ്യങ്ങളെയും ഗൂഗിൾ ലെൻസിന്റെ സഹായത്തോടെ തിരിച്ചറിയുകയും രേഖപ്പെടുത്തുകയും ചെയ്യുന്നു.

വംശനാശത്തിന്റെ വക്കിലെത്തിയ അനേകം ചെടികൾ കുട്ടികൾ അധ്യാപികയുടെയും വീട്ടുകാരുടെയും സഹായത്തോടെ കണ്ടെത്തിയിട്ടുണ്ട്.ജൈവപാർക്കിൽ സംരക്ഷിച്ചിരിക്കുന്ന ചില സസ്യങ്ങൾ കണ്ടാലോ?

പച്ചപ്പും ചെടുകളും നിറഞ്ഞ സ്കൂളന്തരീക്ഷം അറിയാനായി താഴെയുള്ള ചിത്രശാല സന്ദർശിക്കൂ

പൂന്തോട്ടവും പൂമരവും-ചിത്രങ്ങൾ

ചിത്രപ്രദർശനം 2022

അവലംബം

  1. ഡോ.പ്രിയങ്കയാണ് ഈ നേട്ടത്തിന് പിന്നിൽ