ഗവൺമെന്റ് വി. & എച്ച്. എസ്. എസ്. വെള്ളനാട്/അക്ഷരവൃക്ഷം/കരുതലോടെ കാക്കാം പ്രകൃതിയെ.....

കരുതലോടെ കാക്കാം പ്രകൃതിയെ..... --ഏപ്രിൽ 22 ഭൗമ ദിനം

പ്രകൃതി സംരക്ഷണം തങ്ങളുടെ ജീവന്റെ കൂടി സംരക്ഷണം ആണെന്ന് തിരിച്ചറിഞ്ഞവർ ആയിരുന്നു നമ്മുടെ പൂർവികർ. കാവും കുളവും മലനിരകൾ ഒക്കെ സമ്മേളിക്കുന്ന ഒരു വല്യ പൂന്തോട്ടം ആയി തല ഉയർത്തി പിടിച്ച് നിന്നിരുന്ന നമ്മുടെ ഭൂമി ഇന്ന് മാലിന്യത്തിന്റെയും ചൂഷണത്തിന്റെയും വക്കിലാണ്. നടവഴികൾതോറും കുട ചൂടിയ വൃക്ഷങ്ങളാലും കൃഷി ഇടത്തിന്റെ സമൃദ്ധിയാലും സുന്ദരി ആയിരുന്ന പ്രകൃതി ഇന്ന് വികസനത്തിന്റെയും ആധുനിക വൽക്കരണത്തിന്റെയും ഭീതി നിഴലിക്കുന്ന പാതയിൽ ആണ്. അത്യാഗ്രഹികളും ആഡംബര ശാലികളും ആയ മാനവരുടെ കഴിവുകേടു കൊണ്ടാണ് ഭൂമി ഇന്ന് ഈ അവശനിലയിൽ എത്തി നിൽക്കുന്നത്.

ചരിത്രാതീതകാലം മുതല്ക്കു തന്നെ മനുഷ്യൻ പ്രകൃതിയെയും പ്രകൃതിദത്ത വസ്തുകളെയും തന്റെ വിവിധ ആവശ്യങ്ങൾക്കായി ഉപയോഗിച്ച് പോരുന്നു. ആഹാരം, വസ്ത്രം, പാർപിടം എന്നിവയ്ക്ക് ഉള്ള ആസംസ്കൃതവസ്തുക്കൾ പ്രകൃതിയുടെ വരദാനം ആണ്. ശുദ്ധ ജലവും ഭക്ഷണവും, തണലും, തണുപ്പും ഇഷ്ടം പോലെ നൽകിയ വനങ്ങൾ ഇന്ന് നശീകരണത്തിന്റെ ഭീഷണിയിൽ ആണ്. അവനവനു അവശ്യ മുള്ളത് മാത്രം പ്രകൃതിയിൽ നിന്നെടുകുക എന്ന പാഠം ഉൾക്കൊണ്ട്‌ വളർന്നവർ ആണ് നമ്മുടെ പൂർവികർ. ആ പാഠം പിന്തുടർന്നവർക്ക് എല്ലാം വേണ്ടത് എല്ലാം അനുഗ്രഹത്തോടെ സന്തോഷത്തോടെ നൽകിയിരുന്നു.

എന്നാൽ ജനസംഖ്യയിലുണ്ടായ വർദ്ധനവ് മനുഷ്യന്റെ സ്വതന്ത്ര ജീവിതത്തിൽ പലപ്രതിബന്ധങ്ങളും സൃഷ്ടിച്ചു. വിഭവ ലഭ്യതയ്ക്കുണ്ടായ കുറവ് നികത്താൻ മനുഷ്യർ ആധുനിക സംവിധാങ്ങൾ ഉപയോഗിച്ചു നിരവധി വസ്തുക്കൾ കൃത്രിമ മായി സൃഷ്ടിചെടുക്കാൻ തുടങ്ങി. അങ്ങനെ കണ്ടു പിടിക്കപെട്ട നിരവധി വസ്തുക്കളിൽ ഒന്നാണ് മണ്ണിന്റെ ശത്രു ആയ 'പ്ലാസ്റ്റിക് ' .ദീർഘകാലം നിലനിൽക്കാനുള്ള കഴിവ്, ഏതു അകൃതിയിലേക്കും മാറ്റി എടുക്കാവുന്ന സവിശേഷത, ഭാരകുറവ് തുടങ്ങിയ സവിശേഷതകൾ പ്ലാസ്റ്റികിനെ മനുഷ്യരിലേക്ക് കൂടുതൽ അടുപ്പിച്ചു. ഇന്ന് ഈ പ്ലാസ്റ്റിക്‌ ക്രമേണ മനുഷ്യ ജീവിതത്തിന്റെ ഒരു പ്രധാന കടകം ആയി മാറി കഴിഞ്ഞിരിക്കുന്നു. "ദൈവത്തിന്റെ സ്വന്തം നാടെന്ന"പേര് നേടി കഴിഞ്ഞ കേരളത്തിൽ പ്ലാസ്റ്റികിന്റെ നിർമാണവും ഉപയോഗവും അഭൂതപൂർവ്വം ആയ തോതിൽ വർധിച്ചു വരികയാണ്.

ഒരു കാലത്ത് കേരളത്തിലെ ഗ്രാമങ്ങളിലും പട്ടണങ്ങളിലും ദാന്യങ്ങളും മത്സ്യമാംസാദികളും പലവ്യഞജനങ്ങളും കൈ മാറ്റം ചെയ്തിരുന്നത് പ്രകൃതി സൗഹൃദ വസ്തുക്കൾ ഉപയോഗിച്ച് ആയിരുന്നു. എന്നാൽ ഇന്ന് അത് പ്ലാസ്റ്റിക് ക്യാരി ബാഗുകൾ ആയും, കവ റുകൾ ആയും മൊഴിമാറ്റപെട്ടി രിക്കുന്നു. ഉപയോഗശേഷം എവിടേകെങ്കിലും വലിചെറിയാൻ കഴിയുന്ന ഈ പ്ലാസ്റ്റിക് സംസ്കാരം ഇന്ന് മാനവ ജീവിതത്തിന്റെ ഭാഗം ആയി മാറിയിരിക്കുന്നു. ആധുനിക വൽക്കരണ ത്തിന്റെയും വികസനത്തിന്റെ യും പാത പിന്തുടരുന്ന മനുഷ്യ ജീവിതം എന്തുo വില കൊടുത്തു വാങ്ങുന്ന ഉപഭോഗ സംസ്കാരത്തിലെയ്ക്ക് വഴുതി വീണിരിക്കുന്നു. മനുഷ്യ -പ്രകൃതി ബന്ധത്തിലെ സമവാക്യങ്ങളും ഭാവനകളും ഇതിലൂടെ ചോദ്യം ചെയ്യപെടുക ആണ്. ഈ ഒരു സമീപനത്തിന്റെ പരിണിത ഫലം ആയി വനങ്ങളും ജീവജാലങ്ങളും മാത്രം അല്ല ഗ്രാമങ്ങളുടെ നിലനിൽപും മനുഷ്യ ജീവിതത്തിന്റെ അടിത്തറയും ദിനംപ്രതി അസ്ഥിരം ആയി കൊണ്ടിരിക്കുന്നു.

വനപ്രദേശങ്ങളിൽ സ്ഥിതി ചെയ്യുന്ന ആരാധനാലയങ്ങൾ വിനോദ സഞ്ചാര കേന്ദ്രങ്ങൾ എന്നിവിടങ്ങളിൽ സന്ദർശനം നടത്തുന്നവർ ഉപേക്ഷിച്ചു പോകുന്ന പ്ലാസ്റ്റിക്‌ ഉത്പന്നങ്ങൾ വന്യ ജീവികൾ കഴിക്കുകയും അവർ മരണത്തിനു കീഴടങ്ങു കയും ചെയ്യുന്നു. നദികളിൽ പ്ലാസ്റ്റിക്‌ മാലിന്യ നിക്ഷേപങ്ങൾ കൂടുന്നത് മൂലം നീരോഴുക്ക് തടഞ്ഞു വിഷമയമാകുകയും ജല ജീവികൾ ഉൾപ്പടെ ആ വെള്ളം കുടിക്കുന്ന എല്ലാ ജീവ ജാലങ്ങളും ചാവുകയും ചെയ്യുന്നു.

ഇതിനൊക്കെ അപ്പുറത്തായി എല്ലാത്തിന്റെയും അധിപൻ ആകാനുള്ള മനുഷ്യന്റെ തത്ര പാടിനിടയിൽ ഭൂമിക്ക് സഹിക്കേണ്ടി വരുന്ന മുറിവുകൾ എത്ര ആണ്? പ്രകൃതി സംരക്ഷണം മനുഷ്യൻ പ്രകൃതിയോട് കാണിക്കുന്ന ഔദാര്യം അയാണ് പലപ്പോഴും ചിത്രീകരിക്കപ്പെടുന്നത്. എന്നാൽ ഔദാര്യത്തിനുമപ്പുറം പ്രകൃതിയോട് നമുക്കുള്ള കടമ ആവണം പ്രകൃതിസംരക്ഷണം. ഈ സത്യം അറിയുന്നവനും പ്രവർത്തികമാക്കുന്നവനുമാണ് യഥാർത്ഥ മനുഷ്യൻ. അതിനു വേണ്ടി ഉള്ള യാത്ര ആകണം ഓരോരുതരുടെയും ജീവിതം.

പ്രകൃതിയുടെ പവർ ഹൗസുകൾ ആണ് വനങ്ങൾ. ആകാശത്തോളം ഉയരത്തിൽ തല ഉയർത്തി പിടിച്ചു നിൽക്കുന്ന മരങ്ങൾ എത്ര ഏറെ ജീവ ജാലങ്ങൾക്കാണ് കൂട് ഒരുക്കുന്നത്. കാടുകൾ, തണ്ണീർതട ങ്ങൾ, കണ്ടൽ കാടുകൾ, തീര പ്രദേശങ്ങൾ, കടലുകൾ തുടങ്ങി വ്യത്യസ്ത ഭൂവിഭാഗങ്ങളും ജൈവ വൈവിദ്യവും കൊണ്ട് സമ്പന്നം ആയ ഇന്ത്യയുടെ ഭൂപ്രകൃതിയിൽ വനങ്ങൾ വഹിക്കുന്ന പങ്ക് ചെറുത് അല്ല.

കുരങ്ങും മാനും പുലിയും കടുവയും മയിലും മുയലും ആനയും തവളയും പുൽചാടി യും മറ്റു ചെറു ജീവികളും ചേരുന്ന ആവാസ വ്യവസ്ഥകൾ നമുക്ക് സംരക്ഷിക്കാം. പ്രകൃതി നശികരണത്തിനു എതിരെ കണ്ണ് തുറക്കാനുള്ള സമയo അധിക്ര മിച്ചു ഇരിക്കുന്നു എങ്കിൽ പോലും തീർച്ചയായും പ്രകൃതി സംരക്ഷണം നമുക്കൊരു ബാധ്യത ആയി തീരില്ല. ചെറിയ ത് എങ്കിലും ചില പച്ച തുടിപ്പു കൾ നമ്മുടെ ഹൃദയതോടു ചേർത്ത് വയ്ക്കാൻ നമുക്ക് സാധിക്കണം.

എല്ലാ വർഷവും ഏപ്രിൽ -22' ലോക ഭൗമ ദിനം 'ആയി നാം ആചരിക്കുന്നു. നമ്മൾ ഭൂമിയിലെ അന്തേവാസികൾ മാത്രമല്ല സംരക്ഷകർ കൂടി ആണെന്ന സത്യം വെളിപ്പെടുത്തുന്നതിനായാണ് ഈ ആചരണം.

പ്ലാസ്റ്റിക്‌ ഉത്പന്നങ്ങളുടെ അമിത ഉപഭോഗം മനുഷ്യന് മാത്രം അല്ല ഈ ഭൂമിക്ക് കൂടി ഭാരം ആയി തീർന്നു കൊണ്ടിരിക്കുകയാണ്. ഒന്നും നമ്മുടെ അല്ല. അനുവദിക്കപെട്ട സമയത്തിനുള്ളിൽ എല്ലാം കണ്ട് ആസ്വദിച്ച് ഭൂമിയിലേക്ക് തന്നെ നാം മടങ്ങി പോകണം. അതിനാൽ വരും തല മുറയ്ക്കായി പ്ലാസ്റ്റിക്‌ ഒഴിവാക്കി കൊണ്ട് നമുക്ക് തികച്ചും പ്രകൃതിയോട് ഇണങ്ങി ചേരാം.

ദേവിക ആർ.എസ്
8 D ഗവ.വി & എച്ച് എസ് എസ് വെള്ളനാട്
നെടുമങ്ങാട് ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Kannans തീയ്യതി: 12/ 02/ 2022 >> രചനാവിഭാഗം - ലേഖനം