ഗവൺമെന്റ് വി. &എച്ച്. എസ്. എസ്. കുളത്തൂർ/പ്രവർത്തനങ്ങൾ/2022-23-ലെ പ്രവർത്തനങ്ങൾ

Schoolwiki സംരംഭത്തിൽ നിന്ന്
സ്കൂൾസൗകര്യംപ്രവർത്തനംപ്രൈമറിഎച്ച്.എസ്എച്ച്.എസ്.എസ്.വി.എച്ച്.എസ്ചരിത്രംഅംഗീകാരം


സ്കൂൾ കെട്ടിട ഉദ്ഘാടനവും വിജയോത്സവവും_29.08.2022


      സംസ്ഥാന സർക്കാർ ആവിഷ്കരിച്ച് നടപ്പാക്കിയ പൊതു വിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ ഭാഗ്രമായി 3 കോടി കിഫ്ബി ഫണ്ട് ഉപയോഗിച്ച് നിർമ്മിച്ച സ്കൂൾ മന്ദിരത്തിന്റെ ഉത്ഘാടനം 29. 8. 22 തിങ്കളാഴ്ച വൈകുന്നേരം 4.30 PM ന് , ബഹു. വിദ്യാഭ്യാസ വകുപ്പ് മന്ത്രി ശ്രീ. വി. ശിവൻ കുട്ടി നിർവ്വഹിച്ചു. നെയ്യാറ്റിൻകര MLA ശ്രീ. കെ. ആൻസന്റെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ, തിരുവനന്തപുരം പാർലമെന്റംഗം ശ്രീ ശശിതരൂർ MP, തിരു ജില്ലാ പഞ്ചായത്തംഗവും വിദ്യാഭ്യാസ ആരോഗ്യ സ്റ്റാൻഡിംഗ് കമ്മറ്റി ചെയർ പേഴ്സണും ആയ ശ്രീമതി വി.ആർ. സലൂജ, പാറശാല ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ശ്രീ. അഡ്വ. ബെൻ ഡാർവിൻ, കുളത്തൂർ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ശ്രീ ജി. സുധാർജുനൻ തുടങ്ങിയവർ പങ്കെടുത്തു.

   തുടർന്ന് നെയ്യാറ്റിൻകര വിദ്യാഭ്യാസജില്ലയിൽ ഏറ്റവും കൂടുതൽ A+ (64 എണ്ണം) കരസ്ഥമാക്കിയ ട്രോഫി , VHSE ക്ക് തിരുവനന്തപുരം ജില്ലയിൽ ഒന്നാം സ്ഥാനം നേടിയതിനുള്ള ട്രോഫി , 100% വിജയം കൈവരിച്ചതിനുള്ള പുരസ്കാരം, എന്നിവ ബഹു വിദ്യാഭ്യാസ മന്ത്രിയുടെ പക്കൽ നിന്നും സ്കൂൾ അധികൃതരും PTA പ്രസിഡന്റും ചേർന്ന് ഏറ്റ് വാങ്ങി. തുടർന്ന് ഉന്നത വിജയം നേടിയ കുട്ടികളെ ആദരിച്ചു.

ചിത്രങ്ങൾ


76-ാംസ്വാതന്ത്ര്യദിനാഘോഷം


ഇന്റ്യയുടെ 76-ാംസ്വാതന്ത്ര്യദിനാഘോഷം പൂർവ്വാധികം ഭംഗിയായി ഈ വർഷവും ആചരിച്ചു.

      ഇന്റ്യയുടെ 75-ാംസ്വാതന്ത്ര്യവാർഷികം പൂർവ്വാധികം ഭംഗിയായി ഈ വർഷവും ആചരിച്ചു. NCC, SPC, JRC എന്നിവയുടെ നേതൃത്വത്തിൽ, HSS, VHSE, HS വിഭാഗങ്ങൾ സംയുക്തമായാണ് ആഘോഷ പരിപാടികൾ പൂർത്തീകരിച്ചത്. കൃത്യം 8.45 am ന് ശ്രീമതി. അനിത. J. V (പ്രിൻസിപ്പാൾ) പതാക ഉയർത്തി. തുടർന്ന് നടന്ന പൊതു സമ്മേളനം PTA പ്രസിഡന്റ് ശ്രീ. മധുസൂദനൻ നായരുടെ അദ്ധ്യക്ഷതയിൽ, ബഹു ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ആയ ശ്രീ സുധാർജുനൻ ഉത്ഘാടനം ചെയ്യുകയുണ്ടായി. പ്രിൻസിപ്പാൾ ആയ ശ്രീമതി. J.V അനിത സ്വാഗതപ്രസംഗവും, VHSE പ്രിൻസിപ്പാൾ ആയ ശ്രീ. ഷിജു , SRG കൺവീനർമാരായ ശ്രീ. ഷൈജു, ശ്രീ. അജികുമാർ, SMC ചെയർമാനായ ശ്രീ. മോഹൻദാസ്, വാർഡ് മെമ്പർ ആയ V. രാജി, മറ്റ് PTA മെമ്പർ മാർ എന്നിവർ ആശംസ അർപ്പിച്ചു കൊണ്ട് സംസാരിച്ചു. തുടർന്ന് വിദ്യാർത്ഥികളുടെ വിവിധ കലാപരിപാടികളും നടത്തപ്പെട്ടു. ഏകദേശം 10.45 am ന് ആഘോഷ പരിപാടികൾ സമാപിച്ചു.


ഹിരോഷിമ ദിനാചരണം


      2022-23 അക്കാദമിക വർഷത്തെ ഹിരോഷിമ ദിനാചരണം 10/8/22 ബുധനാഴ്ച സമുചിതമായി ആചരിച്ചു. രാവിലെ 9.30 ന് നടന്ന സ്കൂൾ അസംബ്ലിയിൽ വച്ച് ഹിരോഷിമ ദിനാചരണത്തിന്റെ പ്രാധാന്യത്തെ കുറിച്ച് സീനിയർ അസിസ്റ്റന്റ് ശ്രീമതി റോസ് ബീന ടീച്ചർ സംസാരിച്ചു. തുടർന്ന് യുദ്ധവിരുദ്ധ പ്രതിജ്ഞയോടൊപ്പം ഹിരോഷിമ ദിന ഗാനവും വിദ്യാർത്ഥികൾ ആലപിച്ചു. അസംബ്ലി കഴിഞ്ഞ ശേഷം യുദ്ധവിരുദ്ധ പ്ലക്കാർഡുകൾ വഹിച്ചു കൊണ്ട് വിദ്യാർത്ഥികൾ നടത്തിയ റാലി വർണ്ണാഭമായിരുന്നു.

കുളത്തൂർ ഗവൺമെന്റ് വൊക്കേഷണൽ ആന്റ് ഹയർ സെക്കന്ററി സ്കൂളിലെ ഈ വർഷത്തെ ഹിരോഷിമ ദിനാചരണം 10/8/22 ബുധനാഴ്ച സമുചിതമായി ആചരിച്ചു.