ഗവൺമെന്റ് വി. &എച്ച്. എസ്. എസ്. കുളത്തൂർ/അക്ഷരവൃക്ഷം/ റീഫിൽ

Schoolwiki സംരംഭത്തിൽ നിന്ന്
  റീഫിൽ    

കുത്തിയും നോവിച്ചും കളികളിൽ എന്നെ നീ
ഇണയായി എപ്പോഴും കൂടെ നിർത്തി
വിദ്യ തന്നക്ഷരം കുത്തികുറിക്കുവാൻ
ആവോളം എന്നെ നീ ആസ്വദിച്ചു
അക്ഷര താളിലൂടെന്നെ നീ കൊണ്ട് പോയ്‌
കുത്തി കുറിച്ചും കുറവുകൾ നീകത്തിയും
തെറ്റും ശരിയും നീ തിരിച്ചറിഞ്ഞു
             ജീവിത വീഥിയിൽ നിൻ വഴി താരയിൽ
എന്നെയും പേറി നീ യാത്രയായി
വറ്റി വരുന്നൊരെൻ പൂമേനി നോക്കാതെ അന്ത്യമാം വർണ്ണവും കവർന്നെടുത്തു

ഒടുവിലെൻ മേനിയിൽ
ശൂന്യത മാത്രമായ്
വിദൂരമാം നീർച്ചാലിൽ വലിച്ചെറിഞ്ഞു
ഇനിയുമെൻ വേദന ആരറിവാൻ
ഇരുളിൽ ഞാനുഴലുന്നു വിദൂരതയിൽ
കാലങ്ങൾ മായ്ച്ചാലും മയത്തൊരെൻ മേനി
കാലത്തിൻ നിഴലായ് മാറിടുന്നു.
  


അക്ഷയ സുഗുണൻ
7 D ഗവൺമെൻറ്, വി.&എച്ച്.എസ്.എസ് കുളത്തൂർ
പാറശ്ശാല ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Remasreekumar തീയ്യതി: 12/ 02/ 2022 >> രചനാവിഭാഗം - കവിത