കുത്തിയും നോവിച്ചും കളികളിൽ എന്നെ നീ
ഇണയായി എപ്പോഴും കൂടെ നിർത്തി
വിദ്യ തന്നക്ഷരം കുത്തികുറിക്കുവാൻ
ആവോളം എന്നെ നീ ആസ്വദിച്ചു
അക്ഷര താളിലൂടെന്നെ നീ കൊണ്ട് പോയ്
കുത്തി കുറിച്ചും കുറവുകൾ നീകത്തിയും
തെറ്റും ശരിയും നീ തിരിച്ചറിഞ്ഞു
ജീവിത വീഥിയിൽ നിൻ വഴി താരയിൽ
എന്നെയും പേറി നീ യാത്രയായി
വറ്റി വരുന്നൊരെൻ പൂമേനി നോക്കാതെ അന്ത്യമാം വർണ്ണവും കവർന്നെടുത്തു
ഒടുവിലെൻ മേനിയിൽ
ശൂന്യത മാത്രമായ്
വിദൂരമാം നീർച്ചാലിൽ വലിച്ചെറിഞ്ഞു
ഇനിയുമെൻ വേദന ആരറിവാൻ
ഇരുളിൽ ഞാനുഴലുന്നു വിദൂരതയിൽ
കാലങ്ങൾ മായ്ച്ചാലും മയത്തൊരെൻ മേനി
കാലത്തിൻ നിഴലായ് മാറിടുന്നു.