ഗവൺമെന്റ് മോഡൽ എച്ച്.എസ്.എസ്. ഫോർ ബോയ്സ് ആറ്റിങ്ങൽ/എന്റെ ഗ്രാമം
ആറ്റിങ്ങൽ
തിരുവനന്തപുരത്തിനും കൊല്ലത്തിനും മദ്ധ്യേ സ്ഥിതി ചെയ്യുന്ന ഒരു പട്ടണമാണ് ആറ്റിങ്ങൽ.തിരുവനന്തപുരത്ത് നിന്ന് 32 കി.മീ.. വടക്കും കൊല്ലത്ത് നിന്ന് 40 കി.മീ.തെക്കും ആയിട്ട് NH 47 കടന്ന് പോകുന്ന ഭാഗത്താണ് ഈ സ്ഥലം. വാമനപുരം നദിക്കും മാമം ആറിനും ഇടയിൽ ആണ് ഈ സുന്ദരമായ പ്രദേശം സ്ഥിതി ചെയ്യുന്നത്.
ഭൂമിശാസ്ത്രം
അക്ഷാംശം 76.83° കിഴക്കും 8.68° വടക്കും ആയി സമുദ്രനിരപ്പിൽ നിന്ന് 23 മീറ്റർ (75 അടി) ഉയരത്തിൽ ആറ്റിങ്ങൽ സ്ഥിതിചെയ്യുന്നു. [[പ്രമാണം:20240419 143859.png|thumb|
ചരിത്രം
ആറ്റിങ്ങലിൽ നിന്നും ഏകദേശം 3 കിലോമീറ്റര് അകലെയുള്ള ആവണീശ്വര കോവിലിലെ കൊല്ലവർഷം 751 - ലെ ശിലാരേഖയിൽ ആ ക്ഷേത്രത്തെ ജീർണ്ണോദ്ധാരണം ചെയ്‌തത് കൂപകരാജ്ഞിയാണെന്ന് കാണുന്നു. പുരാതന കേരളത്തിലെ കൂവളം അല്ലെങ്കിൽ കൂപകം ഇന്നത്തെ ആറ്റിങ്ങൽ ആയിരിക്കുമെന്ന് പ്രൊഫ: സുന്ദരൻ പിള്ള അഭിപ്രായപ്പെടുന്നു. വിവിധ ക്ഷേത്രങ്ങളുടെ ജീർണ്ണോദ്ധാരണ രേഖകളിൽ നിന്നും ചിറയിൻകീഴ് മുതൽ അഗസ്‌തീശ്വരം വരെയുള്ള പ്രദേശങ്ങൾ കൂപകരാജ്യത്തിൽ ഉൾപ്പെടുന്നതായി കരുതാം. ഇതു തന്നെയാണ് വേണാട് രാജ്യവും.
ആറ്റിങ്ങൽ വിപ്ലവം
അഞ്ചുതെങ്ങ് 1697-ൽ ബ്രിട്ടീഷുകാർക്ക് ദാനമായിക്കൊടുത്തത് ഒരു വലിയവിഭാഗം തദ്ദേശവാസികളുടെ അപ്രീതിക്കു കാരണമായി. ഇംഗ്ലീഷ് ഫാക്ടറിയിൽ തദ്ദേശവാസികൾ അസഭലമായ ഒരു ആക്രമണം നടത്തി. തദ്ദേശവാസികളെ തങ്ങളുടെ സ്വഭാവം കൊണ്ടു വെറുപ്പിച്ച ബ്രിട്ടീഷ് കമ്പനി ഉടമകൾ 1721-ൽ ആറ്റിങ്ങൽ റാണിയെ കണ്ട് സംസാരിക്കുവാൻ തീരുമാനിച്ചു. റാണിയെ പ്രീതിപ്പെടുത്തുവാനായി അവർ റാണിക്ക് സമ്മാനങ്ങൾ അയക്കുവാൻ തീരുമാനിച്ചു. തദ്ദേശവാസികളായ പിള്ളമാർ ഈ സമ്മാനങ്ങൾ തങ്ങൾ വഴിയേ റാണിക്കു കൈമാറാവൂ എന്ന് ആവശ്യപ്പെട്ടു. ഈ ആവശ്യം നിരസിക്കപ്പെട്ടപ്പോൾ റാണിയെ കാണാൻ പോകുന്ന വഴിക്ക് 140 ബ്രിട്ടീഷുകാർ കൂട്ടക്കൊലചെയ്യപ്പെട്ടു. ബ്രിട്ടീഷ് കോട്ട ആറുമാസത്തോളം പിള്ളമാർ വളഞ്ഞുവെച്ചു. തലശ്ശേരിയിൽ നിന്ന് കൂടുതൽ ബ്രിട്ടീഷ് സൈന്യം എത്തിയപ്പോൾ മാത്രമേ ഈ കോട്ട മോചിതമായുള്ളൂ.ബ്രിട്ടീഷ് സാമ്രാജ്യത്വത്തിനെതിരായ ഇന്ത്യയിലെ ആദ്യ സായുധകലാപമായിരുന്നു ആറ്റിങ്ങലിൽ അരങ്ങേറിയ കലാപം.
ഇതുപോലെ തന്നെ തലശ്ശേരി ബ്രിട്ടീഷുകാർക്ക് കൈമാറിയത് അവിടം ഭരിച്ചിരുന്ന കുറങ്ങോത്തു നായരുടെ അപ്രീതിക്കു കാരണമായി. ഒരു വിമത കോലത്തിരി രാജാവിന്റെ സുഹൃത്തായ അദ്ദേഹം 1704-05-ൽ ബ്രിട്ടീഷ് ഈസ്റ്റ് ഇന്ത്യാ കമ്പനിയുടെ പണ്ടകശാല ആക്രമിച്ച് വലിയ നാശനഷ്ടങ്ങൾ വരുത്തി.
പ്രമുഖ വ്യക്തികൾ
- മാർത്താണ്ഡ വർമ്മ : തിരുവിതാംകൂർ മഹാരാജ
- അശ്വതി തിരുനാൾ ഉമയമ്മ റാണി: വിഖ്യാത ആറ്റിങ്ങൽ മഹാറാണി
- കെ ചിന്നമ്മ : സാമൂഹിക പ്രവർത്തക, " ഹിന്ദു മഹിളാ മന്ദിരം " സ്ഥാപക
- പ്രേം നസീർ : പ്രഖ്യാത ചലച്ചിത്ര അഭിനേതാവ്
- ജി കെ പിള്ളൈ : ചലച്ചിത്ര അഭിനേതാവ്
- കുമാരൻ ആശാൻ: വിഖ്യാത കവി
- ഭരത് ഗോപി : ചലച്ചിത്ര അഭിനേതാവ് ( നിർമ്മാതാവ് ,സംവിധായകൻ )
- മുരളി ഗോപി : ചലച്ചിത്ര അഭിനേതാവ് ( തിരകഥാകൃത്ത് , നിർമ്മാതാവ് ,സംവിധായകൻ )
- സുകുമാർ : എഴുത്തുകാരൻ
വിനോദസഞ്ചാരകേന്ദ്രങ്ങൾ
- പ്രസിദ്ധ ശ്രീകൃഷ്ണക്ഷേത്രമായ വീരകേരളപുരം ശ്രീകൃഷ്ണസ്വാമിക്ഷേത്രം
- ആറ്റിങ്ങൽ കൊട്ടാരവും | കൊല്ലമ്പുഴ കുട്ടികളുടെ പർക്കും (2 കി.മി. ദൂരം.)
- ശാർക്കരദേവി ക്ഷേത്രം
- വർക്കല കടപ്പുറവും ആറ്റിങ്ങലിന് അടുത്താണ്. ( 25 കി.മീ ദൂരം).
- പുരാതനമായ വർക്കല ജനാർദ്ദന സ്വാമി ക്ഷേത്രം
- ചരിത്രപ്രാധാന്യമുള്ള അഞ്ചുതെങ്ങ് കോട്ട ആറ്റിങ്ങലിനടുത്താണ്. ( 9 കി.മീ.)
- ശ്രീനാരായണ ഗുരു സ്ഥാപിയ്ക്കുകയും പിന്നീട് അദ്ദേഹത്തിന്റെ സമാധി സ്ഥലവുമായ ശിവഗിരി ( 27ി കി.മീ.)
- ശിവക്ഷേത്രമായ അവനവഞ്ചേരി ഇണ്ടിളയപ്പൻ ക്ഷേത്രം - (3കി.മീ )
- ചരിത്രപ്രസിദ്ധമായ വലിയകുന്നു കൊട്ടാരവും ആറ്റിങ്ങൽ നിന്ന് ഏകദേശം 1.5 കിലോമീറ്റർ ദൂരത്തിൽ സ്ഥിതി ചെയ്യുന്നു (സംവാദം)
- കുമാരനാശാൻ സ്മാരകം, തോന്നയ്കൽ - (7കി. മീ)
- പുരാതനമായ കീഴാറ്റിങ്ങൽ മുള്ളീയൻ കാവു ക്ഷേത്രം (2.5 കി.മി)
- പുണ്യപുതാനമായ നൂറ്റാണ്ടുകൾ പഴക്കമുള്ള തിരുവിതാംകൂറിന്റെ രാജ വംശത്തിന്റേയും അമ്മ മഹറാണി എന്നറിയപെടുന്ന ആറ്റിങ്ങൽ തിരുവറട്ടുകാവ് ദേവീക്ഷേത്രം
- തൈപ്പൂയകാവടി മഹോത്സവത്തിന് പേരുകേട്ട ശ്രീസുബ്രഹ്മണ്യസ്വാമി ക്ഷേത്രവും ആറ്റിങ്ങൽ നിന്നും 4 കി.മി മാറി കീഴാറ്റിങ്ങൽ എന്ന പ്രദേശത്ത് സ്ഥിതി ചെയ്യുന്നു..
വിദ്യാലയങ്ങൾ
- ഗവണ്മെന്റ് ബോയ്സ് ഹൈസ്ക്കൂൾ ആറ്റിങ്ങൽ
- ഗവണ്മെന്റ് ഗേള്സ് ഹൈസ്ക്കൂൾ ആറ്റിങ്ങൽ
- ട്രിവാൻഡ്രം ഇൻ്റർനാഷണൽ സ്കൂൾ - ആറ്റിങ്ങലിൽ നിന്ന് 5 കി.മീ. അകലെ കോരാണിയിൽ സ്ഥിതിചെയ്യുന്ന ഈ വിദ്യാലയം മികച്ച ഒരു അന്താരാഷ്ട്ര വിദ്യാലയമാണ്.
- സർക്കാർ പോളിടെക്നിക്ക് കോളേജ് ആറ്റിങ്ങൽ - ആറ്റിങ്ങലിൽ നിന്നും 2 കി.മീ. മാറി വലിയകുന്ന് എന്ന സ്ഥലത്ത് സ്ഥിതിചെയ്യുന്നു. സംസ്ഥാന സാങ്കേതിക വിദ്യാഭ്യാസവകുപ്പിനുകീഴിലാണ് ഈ കലാലയം പ്രവർത്തിക്കുന്നത്.
- സർക്കാർ വ്യവസായപരിശീലന കേന്ദ്രം ആറ്റിങ്ങൽ ദേശീയപാത 66 ൽ കെ എസ് ആർ ടി സി ബസ് സ്റ്റാൻഡിൽ നിന്നും അധികം അകലെയല്ലാതെ സ്ഥിതിചെയ്യുന്ന ഈ സ്ഥാപനം സംസ്ഥാന വ്യാവസായിക പരിശീലന വകുപ്പിൻ്റെ കീഴിലാണ്
- കോളേജ് ഓഫ് എൻജിനീയറിംഗ് ആറ്റിങ്ങൽ മനുഷ്യ വിഭവ വികസന സ്ഥാപന (ഐഎച്ച്ആർഡി) ത്തിൻ്റെ കീഴിലുളള ഈ സ്ഥാപനം കെ എസ് ആർ ടി സി ബസ് സ്റ്റാൻഡിനു സമീപം ദേ.പാ. 66 ൽ സ്ഥിതിചെയ്യുന്നു.
മറ്റുള്ളവ
കേരളത്തിലെ ആദ്യ കോടതികളിൽ ഒന്ന് ആറ്റിങ്ങൾ മുൻസിഫ് കോടതി ആണ്. തിരുവിതാംകൂർ മഹാരാജാവായിരുന്ന സ്വാതിതിരുനാൾ രാമവർമ്മയുടെ കാലത്ത് 1832-ൽ ആണ് ആറ്റിങ്ങൽ മുൻസിഫ് കോടതി നിലവിൽ വന്നത്.[അവലംബം ആവശ്യമാണ്] ആവണഞ്ചേരി ക്ഷേത്രം
.മുദാക്കൽ,കിഴുവിലം,മംഗലാപുരം,ചിറയിൻകീഴ്,കടക്കാവൂർ,വക്കം,നഗരൂർ,കരവാരം എന്നിവ സമീപ പഞ്ചായത്തുകൾ
എത്തിച്ചേരുന്ന വിധം
വർക്കല റെയിൽവേ സ്റ്റേഷൻ (25 കി.മീ), ചിറയിൻകീഴ് റെയിൽവേ സ്റ്റേഷൻ (7 കി.മീ), തിരുവനന്തപുരം വിമാനത്താവളം (30 കി.മീ) എന്നിവ അടുത്താണ്. കൊല്ലം-തിരുവനന്തപുരം പാതയായ ദേശീയപാത 66 ആറ്റിങ്ങൽ വഴി കടന്നുപോകുന്നു. കൊല്ലത്തുനിന്നും തിരുവനന്തപുരത്തുനിന്നും എപ്പോഴും ബസ്സ് ലഭിക്കും. ആറ്റിങ്ങൽ മുനിസിപ്പാലിറ്റി ആണ്. വെഞ്ഞാറമൂട്, കിളിമാനൂർ, വർക്കല, ചിറയിൻകീഴ്, കഴക്കൂട്ടം എന്നീ പ്രദേശങ്ങൾ അടുത്തുകിടക്കുന്നു. കേരളത്തിലെ ഒരു പ്രധാനപ്പെട്ട ദീർഘദൂര പാതയായ NH-66 പന്വേൽ കന്യാകുമാരി പാത, ആറ്റിങ്ങൽ വഴിയും എം.സി. റോഡ് വെഞ്ഞാറമൂട് വഴിയും കടന്നു പോകുന്നു.