ഗവൺമെന്റ് ടി എൽ പി എസ്സ് പുരവിമല/അക്ഷരവൃക്ഷം/തേനീച്ചകളുടെ ശക്തി

Schoolwiki സംരംഭത്തിൽ നിന്ന്
തേനീച്ചകളുടെ ശക്തി

പണ്ട് പഞ്ചവൻ കാട്ടിൽ നിറയെ മൃഗങ്ങൾ ഉണ്ടായിരുന്നു. അവർ സന്തോഷത്തോടെ കഴിഞ്ഞിരുന്നു. കുറുക്കനും കടുവയും അവരോട് പിണക്കത്തിൽ ആയിരുന്നു. ഒരു ദിവസം ആനയോട് മുയൽ പറഞ്ഞു അതാ ഒരാൾ വരുന്നു വേട്ടക്കാരൻ ആയിരിക്കും ഇപ്പോൾ മൃഗങ്ങളെ പിടിക്കും. എല്ലാവരും ഒളിച്ചു. കുരങ്ങൻ മരത്തിൽ കയറിയിരുന്നു. കുറുക്കനും കടുവയും അവർ പറയുന്നത് ഒളിച്ചിരുന്നു കേട്ട് അവരും ഓടിയൊളിച്ചു. ആനയും മുയലും തേനീച്ചയോട് കാര്യം പറഞ്ഞു തേനീച്ചകൾ വന്ന വേട്ടക്കാരെ ഓടിച്ചു. എല്ലാവരും തേനീച്ചകളോട് നന്ദി പറഞ്ഞു.

പ്രജിൻ പ്രഭു
3 ഗവ. ട്രൈബൽ എൽ.പി. എസ്. പുരവിമല
പാറശ്ശാല ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - Remasreekumar തീയ്യതി: 18/ 04/ 2020 >> രചനാവിഭാഗം - കഥ