ഗവൺമെന്റ് ഗേൾസ് വി.എച്ച്.എസ്.എസ് മണക്കാട്/മറ്റ്ക്ലബ്ബുകൾ-17

Schoolwiki സംരംഭത്തിൽ നിന്ന്

=ഹലോ ഇംഗ്ലീഷ്=

5,6,7 ക്ലാസ്സുകളിലെ വിദ്യാർത്ഥികളിൽ അനായാസം ഇംഗ്ലീഷ് കൈകാര്യം ചെയ്യാനുള്ള ശേഷി വർദ്ധിപ്പിക്കുക എന്ന ലക്ഷ്യത്തോടുകൂടി Hello English , Know Your Students എന്ന പദ്ധതി സ്കൂളിൽ നടപ്പിലാക്കുകയുണ്ടായി. അഞ്ചു സെക്ഷനുകളാണ് ഈ പാക്കേജിൽ ഉണ്ടായിരുന്നത്.എല്ലാ പ്രവർത്തനങ്ങളിലും കുട്ടികൾ വളരെ താത്പര്യത്തോടെയാണ് പങ്കെടുത്തത്.

'English Club

As part of the reading week celebration the students of seventh standard created story books of their own. The stories which they already heard or read. First they have picturised the events of the stories . Then they supplied some dialogues or short descriptions to each events. The events are then put together and with a new title they published their books.They are now creative authors. This activity continues and these books are kept in class library for reading. By the end of this year these books will be distributed to fifth and sixth standard students for reading stories.'

                   പ‍‍്രാദേശിക ഭാഷയോടൊപ്പം ലോകഭാഷയായ ഇംഗ്ലീഷിലും കുട്ടികളെ പ്രാവീണ്യമുള്ളവരാക്കി മാറ്റേണ്ടതുണ്ടെന്ന ലക്ഷ്യം ഉൾക്കൊണ്ടു കൊണ്ടാണ് ഈസി ഇംഗ്ലീഷ് എന്ന പേരിൽ നമ്മുടെ സ്കൂളിലെ ഇംഗ്ലീഷ് ക്ലബ്ബ് പ്രവർത്തിച്ചുവരുന്നത്. ഇംഗ്ലീഷ് ഭാഷയിൽ ആശയവിനിമയം നടത്തുന്നതിനായി ക്ലബ്ബിന്റെ നേതൃത്വത്തിൽ ഇംഗ്ലീഷ് അസംബ്ലികൾ നടത്തിവരുന്നു. കൂടാതെ കുട്ടികളുടെ സർഗ്ഗാത്മകമായ സൃഷ്ടികൾ ദിവസവും പ്രദർശിപ്പിക്കുവാൻ ഒരു ഡിസ്പ്ലേ ബോർഡ് സ്കൂളിൽ സ്ഥാപിച്ചിട്ടുണ്ട്. ദിനാചരണങ്ങളോടനുബന്ധിച്ച് പോസ്റ്റർ പ്രദർശനം, പ്രസംഗ മത്സരം, ക്വിസ് മത്സരം തുടങ്ങിയ പ്രവർത്തനങ്ങൾ നടത്തിവരുന്നു. മത്സരവിജയികളെ സ്കൂൾ അസംബ്ലികളിൽ വച്ച് അനുമോദിക്കുകയും ചെയ്യുന്നു. കുട്ടികളുടെ സർഗ്ഗാത്മക സൃഷ്ടികൾ ഉൾപ്പെടുത്തി ഒരു കൈയെഴുത്ത് മാസിക എല്ലാ വർഷവും പുറത്തിറക്കുന്നു. സ്കൂളിലെ യു.പി. വിഭാഗം മുതൽ എച്ച്.എസ്. വിഭാഗം വരെയുള്ള കുട്ടികൾ അംഗങ്ങളായി പ്രവർത്തിച്ചുവരുന്ന ഇംഗ്ലീഷ് ക്ലബ്ബിൽ എല്ലാ വിധ പ്രവർത്തനങ്ങളിലും യു. പി, വിഭാഗം ഇംഗ്ലീഷ് അധ്യാപകർ സജീവമായി പ്രവർത്തിച്ചുവരുന്നു. ഇംഗ്ലീഷ് അധ്യാപകരായ അബ്ദുൽ ജലീൽ, സാധന കെ .വി, ആശ  ,കവിത, ഷീബ ,മായ, ശിവകുമാർ  നേതൃത്വം നൽകുന്നു.

'മികവുകൾ'

കഴിഞ്ഞ അദ്ധ്യയന വർഷങ്ങളിൽ മികച്ച വിജയം കൈവരിക്കാൻ കഴിഞ്ഞു. അർപ്പണമനോഭാവത്തോടുകൂടി പ്രവർത്തിക്കുന്ന വിദ്യാലയവികസനസമിതി അംഗങ്ങൾ ,ആത്മാർത്ഥതയോടെ പ്രവർത്തിക്കുന്ന അദ്ധ്യാപകർ, കുട്ടികളുടെ പഠനകാര്യങ്ങളിൽ താൽപ്പര്യമുള്ള രക്ഷകർത്താക്കൾ, പ്രഗല്ഭരായ മുൻ അദ്ധ്യാപകർ എസ് .എസ് ജി അംഗങ്ങൾ എന്നിവരുടെ പ്രവർത്തനങ്ങളാണിതിന് സഹായകമായത്.സംസ്ഥാനതല ശാസ്ത്രമേളകളിലും, സ്പോർട്സ് മത്സരങ്ങളിലും, കലാമത്സരങ്ങളിലും നമ്മുടെ കുട്ടികള് മികച്ച സ്ഥാനങ്ങൾ നേടിയിട്ടുണ്ട്.

='മലയാളത്തിളക്കം'=

പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ ഭാഗമായി മലയാള ഭാഷാപഠനത്തിൽ പിന്നോക്കം നിൽക്കുന്ന കുട്ടികളെ മുൻനിരയിലേക്ക് കൊണ്ട് വരുന്നതിലേക്കായി ബി ആർ സി തലത്തിൽ ആവിഷ്ക്കരിച്ച പദ്ധതിയാണ് മലയാളത്തിളക്കം.പ്രസ്തുത പദ്ധതിയ്ക്ക് 16-11-2018 വെള്ളിയാഴ്ച സ്കൂളിൽ തുടക്കം കുറിച്ചു. അദ്ധ്യാപിക ശ്രീമതി രേണുകാദേവി നിലവിളക്ക് കൊളുത്തി പദ്ധതി ഉദ്ഘാടനം ചെയ്തു. അസാധ്യമായിട്ട് ഒന്നുമില്ല എന്ന സന്ദേശം കുട്ടികൾക്ക് നൽകുക എന്നുള്ളതാണ് ഇതിലൂടെ ഉദ്ദേശിക്കുന്നത്.മാതൃഭാഷാ പഠന നിലവാരത്തിന്റെ തോത് വർദ്ധിപ്പിക്കുക എന്നതാണ് ഇതിന്റെ മുഖ്യ ലക്ഷ്യം. 8 ദിവസം നീണ്ടുനിൽക്കുന്ന ക്ലാസ്സ് രാവിലെ 9.30 മുതൽ വൈകുന്നേരം 4.30 വരെയാണ് കുട്ടികൾക്ക് നൽകുന്നത്.

''''പുതിയതായി നിർമ്മിച്ച ക്ലാസ്സ് മുറികളുടെ ഉദ്ഘാടനം''''

സ്കൂൾ നവീകരണത്തിന്റെ ഭാഗമായി പുതുതായി നിർമ്മിച്ച ക്ളാസ്സ് മുറികൾ ബഹുമാനപ്പെട്ട എം എൽ എ ശ്രീ വി .സ് .ശിവകുമാർ അവർകൾ സെപ്റ്റംബർആറാം തീയതി ഉദ്ഘാടനം ചെയ്തു.പ്രസ്തുത ചടങ്ങിൽ ഡിവിഷൻ പ്രിൻസിപ്പൽ ശ്രീ അജിത് വാർഡ് കൗൺസിലർ ശ്രീമതി മിനി, എന്നിവർ സംസാരിച്ചു. ഹെഡ്മിസ്ട്രസ് ശ്രീമതി വിനിതകുമാറി കൃതജ്ഞത പറഞ്ഞു.

='സുരീലി ഹിന്ദി ='

=പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ ഭാഗമായി ഹിന്ദി ഭാഷയിൽ പഠനപിന്നോക്കം നിൽക്കുന്ന കുട്ടികളെ മുൻനിരയിലേക്ക് കൊണ്ടുവരുന്നതിലേക്ക് വേണ്ടി സംസ്ഥാന സർക്കാർ ആവിഷ്ക്കരിച്ചു നടപ്പിലാക്കിയ പദ്ധതിയാണ് സുരീലി ഹിന്ദി . പ്രസ്തുത പദ്ധതിയുടെ സ്കൂൾ  തല ഉദ്ഘാടനം അദ്ധ്യാപിക  ശ്രീമതി  ശോഭ സി.സ് സ്കൂളിൽ വച്ച് നിർവ്വഹിച്ചു.തദവസരത്തിൽ ബി പി ഒ , ഹെഡ്മാസ്റ്റർ എന്നിവർ സംസാരിച്ചു.രണ്ട് ദിവസത്തെ പരിശീലനം ആറാം ക്ലാസ്സിലെ കുട്ടികൾക്കാണ് നല്കിയത് =