ഗവൺമെന്റ് എൽ പി എസ്സ് ഇരുമ്പൂഴിക്കര/അക്ഷരവൃക്ഷം/ഒരുമയുടെ കരുത്ത്

Schoolwiki സംരംഭത്തിൽ നിന്ന്
ഒരുമയുടെ കരുത്ത്


പണ്ട് പണ്ട് ഒരു കാട്ടിൽ ഒരു പുലി ജീവിച്ചിരുന്നു. അവൻ വളരെ ക്രൂരനായിരുന്നു. കണ്ണിൽ കാണുന്ന മൃഗങ്ങളെയെല്ലാം കൊന്നുതിന്നുന്നതായിരുന്നു അവൻറെ വിനോദം. ദുഷ്ടനായ പുലിയുടെ ശല്യം കാരണം മൃഗങ്ങളെല്ലാം പൊറുതിമുട്ടി. ആ കാടിന്റെ മറ്റൊരു ഭാഗത്ത് മൂന്നു ചങ്ങാതിമാർ ജീവിച്ചിരുന്നു. ഒരു മാൻ, ഒരു മുയൽ പിന്നെ ഒരു കുതിരയും. പുലിയെ എങ്ങനെയെങ്കിലും അവിടെ നിന്ന് ഓടിക്കണമെന്ന് അവർ തീരുമാനിച്ചു. അന്ന് വൈകുന്നേരം അവർ മൂന്നു പേരും രഹസ്യമായി ഒത്തുചേർന്നു. ഒടുവിൽ അവർ ഒരു പദ്ധതി തയ്യാറാക്കി.


പിറ്റേദിവസം മൂന്നു പേരും മരക്കമ്പുകൾ കൊണ്ട് കൂർത്ത അമ്പുകൾ നിർമ്മിച്ചു. പുലിവരുന്നവഴിയിൽ അമ്പുകളും കാട്ടുവള്ളികളും കൊണ്ട് കെണിയൊരുക്കി.


പുലിവന്നതും ഒളിച്ചിരുന്ന മുയൽ കാട്ടുവള്ളികൾ കടിച്ചുമുറിച്ചു. വള്ളി പൊട്ടിയതും അമ്പുകൾ പുലിയുടെ നേരേ കുതിച്ചു. ഒന്നുരണ്ടെണ്ണം അവൻറെ ദേഹത്തു കൊണ്ടു. അവൻ അടുത്തുള്ള കുറ്റിക്കാട്ടിലൊളിച്ചു. അവിടെ മറഞ്ഞിരുന്ന കുതിര പുലിയെ ആഞ്ഞുചവിട്ടി. വേദനകൊണ്ടു പുളഞ്ഞ പുലി തൻറെ ഗുഹയിലേക്കോടി. പുലി അമ്പ് ഊരുന്ന തക്കത്തിന് അവിടെ ഒളിച്ചിരുന്ന മാൻ പുലിയുടെ വയറിൽ ഒറ്റക്കുത്ത് .


വേദന സഹിക്കവയ്യാതെ പുലി എങ്ങോട്ടോ ഓടിപ്പോയി.

 

വസുദേവ് ജെ
രണ്ടാം ക്ലാസ്സ് ഗവൺമെന്റ് എൽ പി എസ്സ് ഇരുമ്പൂഴിക്കര
വൈക്കം ഉപജില്ല
കോട്ടയം
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ



 സാങ്കേതിക പരിശോധന - pvp തീയ്യതി: 05/ 05/ 2020 >> രചനാവിഭാഗം - കഥ