ഗവൺമെന്റ് എൽ പി എസ്സ് ഇരുമ്പൂഴിക്കര
| സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.
| ഗവൺമെന്റ് എൽ പി എസ്സ് ഇരുമ്പൂഴിക്കര | |
|---|---|
| വിലാസം | |
ഇരുമ്പൂഴിക്കര ഉദയനാപുരം പി.ഒ. , 686143 , കോട്ടയം ജില്ല | |
| സ്ഥാപിതം | 1916 |
| വിവരങ്ങൾ | |
| ഫോൺ | 04829 223338 |
| ഇമെയിൽ | glpsirumoozhikkara@gmail.com |
| കോഡുകൾ | |
| സ്കൂൾ കോഡ് | 45202 (സമേതം) |
| യുഡൈസ് കോഡ് | 32101300602 |
| വിദ്യാഭ്യാസ ഭരണസംവിധാനം | |
| റവന്യൂ ജില്ല | കോട്ടയം |
| വിദ്യാഭ്യാസ ജില്ല | കടുത്തുരുത്തി |
| ഉപജില്ല | വൈക്കം |
| ഭരണസംവിധാനം | |
| ലോകസഭാമണ്ഡലം | കോട്ടയം |
| നിയമസഭാമണ്ഡലം | വൈക്കം |
| താലൂക്ക് | വൈക്കം |
| ബ്ലോക്ക് പഞ്ചായത്ത് | വൈക്കം |
| തദ്ദേശസ്വയംഭരണസ്ഥാപനം | പഞ്ചായത്ത് |
| വാർഡ് | 4 |
| സ്കൂൾ ഭരണ വിഭാഗം | |
| സ്കൂൾ ഭരണ വിഭാഗം | സർക്കാർ |
| സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
| പഠന വിഭാഗങ്ങൾ | എൽ.പി |
| സ്കൂൾ തലം | 1 മുതൽ 4 വരെ |
| മാദ്ധ്യമം | മലയാളം |
| സ്ഥിതിവിവരക്കണക്ക് | |
| ആൺകുട്ടികൾ | 21 |
| പെൺകുട്ടികൾ | 27 |
| ആകെ വിദ്യാർത്ഥികൾ | 48 |
| അദ്ധ്യാപകർ | 4 |
| സ്കൂൾ നേതൃത്വം | |
| പ്രധാന അദ്ധ്യാപിക | രമ. കെ |
| പി.ടി.എ. പ്രസിഡണ്ട് | റഷീല കെ റ്റി |
| എം.പി.ടി.എ. പ്രസിഡണ്ട് | ജയമോൾ |
| അവസാനം തിരുത്തിയത് | |
| 09-02-2024 | Jayakumar2862 |
| പ്രോജക്ടുകൾ | |||||||||||||
|---|---|---|---|---|---|---|---|---|---|---|---|---|---|
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം)
| |||||||||||||
|
ചരിത്രം
വൈക്കം താലൂക്കിൽ ഉദയനാപുരം പഞ്ചായത്തിൽ ഇരുമ്പൂഴിക്കരയിൽ, സുമനസ്സുകളായിരുന്ന ശ്രീ. പുഴക്കര ശങ്കരപ്പിള്ള, ശ്രീ. വൈക്കം രാമകൃഷ്ണപിള്ള, ശ്രീ. വിരുത്തിയിൽ നാണുപിള്ള, ശ്രീ. പട്ടേരിൽ നീലകണ്ഠപ്പിള്ള എന്നിവർ ചേർന്ന് ആരംഭിച്ച കുടിപ്പള്ളിക്കൂടം. 1916-ൽ സർക്കാർ സ്കൂളായി മാറി.ഇരുമ്പൂഴിക്കര പ്രദേശത്തെ വിദ്യാർത്ഥികൾക്ക് അറിവിൻറെ ഊർജ്ജം പകർന്നു നൽകിയിരുന്ന സ്കൂൾ പല പ്രതിസന്ധികളും അഭിമുഖീകരിച്ച് തളരാതെ രക്ഷിതാക്കളും,അദ്ധ്യാപകരും, വിദ്യാർത്ഥികളും സംഘടിതമായി പ്രവർത്തിച്ച് മുന്നോട്ടുപോകുന്നു. ഇംഗ്ലീഷ്മീഡിയം സ്കൂളുകളുടെ പിന്നാലെ പോകാതെ മലയാളം മീഡിയത്തിൽ പഠിച്ച് ഇംഗ്ലീഷിലും,മലയാളത്തിലും പ്രബുദ്ധത നേടുന്ന ഒരു വിദ്യാർത്ഥി സമൂഹത്തെ വളർത്തിയെടുക്കുന്നതിൽ അതീവതാൽപര്യവും പരിശ്രമവും നടത്തുന്ന അദ്ധ്യാപകരും രക്ഷിതാക്കളുമാണ് ഞങ്ങളുടെ മുതൽക്കൂട്ട്. 2016 ആഗസ്റ്റ് 27, 28 തീയതികളിൽ സ്കൂളിൻറെ ശതാബ്ദിയാഘോഷം സമുചിതമായി ആഘോഷിച്ചു. സാംസ്ക്കാരികഘോഷയാത്ര, പൂർവ്വ വിദ്യാർത്ഥിസംഗമം, മുതിർന്ന പൂർവ്വ വിദ്യാർത്ഥികളെ ആദരിക്കൽ, ഗാനകോകിലം വൈക്കം വിജയലക്ഷ്മിയെ ആദരിക്കൽ, മുൻകാല അദ്ധ്യാപകരെ ആദരിക്കൽ എന്നിവ നടന്നു. കൂടാതെ വിദ്യാഭ്യാസ സെമിനാർ,കവിയരങ്ങ്,പഠനോപകരണവിതരണം എന്നിവയും നടന്നു. ഈ ശതാബ്ദിയാഘോഷത്തിൽ ശ്രീ. വി എസ് അച്യുതാനന്ദൻ, വിദ്യാഭ്യാസമന്ത്രി പ്രൊഫ: സി. രവീന്ദ്രനാഥ്, എം പി, എം എൽ എ. ജനപ്രതിനിധികൾ, സാമൂഹിക-സാംസ്ക്കാരികനേതാക്കൾ എന്നിവർ പങ്കെടുത്തു.
ഭൗതികസൗകര്യങ്ങൾ
മികച്ച കെട്ടിടങ്ങൾ ഡൈനിംഗ് ഹാൾ അടുക്കള ടോയ്ലറ്റുകൾ പൂന്തോട്ടം
പാഠ്യേതര പ്രവർത്തനങ്ങൾ
- എസ്.പി.സി
- എൻ.സി.സി.
- ബാന്റ് ട്രൂപ്പ്.
- വിദ്യാരംഗം കലാ സാഹിത്യ വേദി.|
- ക്ലബ്ബ് പ്രവർത്തനങ്ങൾ.
വഴികാട്ടി
| {{#multimaps:9.776673,76.404982 | zoom=13}} | വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
|