ഗവൺമെന്റ് എൽ പി എസ്സ് ആയാംകുടി/അക്ഷരവൃക്ഷം/ഭൂമിയെ രക്ഷിക്കാം

Schoolwiki സംരംഭത്തിൽ നിന്ന്
ഭൂമിയെ രക്ഷിക്കാം

ഇന്ന് നാം നേരിടുന്ന വെല്ലുവിളികളിൽ ഏറ്റവും വലുതാണ് മലിനീകരണം. മലിനീകരണം പല തരത്തിലുള്ളതായി നമുക്കറിയാം. അന്തരീക്ഷം, ജലം, മണ്ണ് മുതലായവയെല്ലാം മനുഷ്യർ ദിവസവും മലിനമായിക്കൊണ്ടിരിക്കുന്നു.

വാഹനങ്ങളുടെ പുകയും ഫാക്ടറികളിലെ വിഷപ്പുകയും അന്തരീക്ഷത്തിൽ നിറയുമ്പോഴാണ് പ്രധാനമായും അന്തരീക്ഷം മലിനമാകുന്നത്. അന്തരീക്ഷം മലിനമായാൽ നമുക്ക് ശുദ്ധവായു ലഭിക്കുകയില്ല. വായു മലിനമാകുമ്പോൾ നമുക്ക് പല അസുഖങ്ങളും അണ്ടാകും.

നമ്മുടെ ജീവന്റെ നിലനിൽപ്പിന് ഏറ്റവും അത്യാവശ്യമുള്ള ഒന്നാണ് ജലം. ജലം മലിനമായാൽ നമ്മുടെ ജീവനും ആപത്താകും. പ്ലാസ്റ്റിക് മാലിന്യങ്ങൾ വലിച്ചെറിയുമ്പോഴും ഫാക്ടറികളിലെ മാലിന്യങ്ങൾ പുഴകളിലേക്ക് ഒഴുക്കുമ്പോഴും നദികളും പുഴകളുമെല്ലാം മലിനമാകുന്നു. ഇത് ജലജീവികളെ നശിപ്പിക്കുന്നു. ജലമില്ലെങ്കിൽ നാമില്ല. അതുകൊണ്ട് ജലം മലിനമാകാതെ സംരക്ഷിക്കേണ്ടത് നമ്മുടെ കടമയാണ്.

രാസവസ്തുക്കളും കീടനാശിനികളും പ്ലാസ്റ്റിക്കുമെല്ലാം മണ്ണിൽ കലരുമ്പോഴാണ് മണ്ണ് മലിനമാകുന്നത്. മണ്ണ് വിഷമയമാകുമ്പോൾ മണ്ണിലെ ജീവജാലങ്ങളും സസ്യങ്ങളുമെല്ലാം നമുക്ക് നഷ്ടമാകും. അതുകൊണ്ട് മണ്ണ് മലിനമായാൽ നമുക്ക് നിലനിൽപ്പില്ല.

വായുവും മണ്ണും ജലവുമെല്ലാം മലിനമാകുന്നത് ഭൂമിയിലെ എല്ലാ ജീവജാലങ്ങൾക്കും ആപത്താണ്. അതുകൊണ്ട് നമുക്ക് മലിനീകരണം തടഞ്ഞ് ഭൂമീദേവിയെ സംരക്ഷിക്കാം.

ഹർഷിത് ബി
2 A ഗവ. എൽ. പി. എസ്. ആയാംകുടി
കുറവിലങ്ങാട് ഉപജില്ല
കോട്ടയം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Mtdinesan തീയ്യതി: 03/ 05/ 2020 >> രചനാവിഭാഗം - ലേഖനം