ഗവൺമെന്റ് എസ്.ഡി.വി.ജെ.ബി.എസ്.ആലപ്പുഴ/അക്ഷരവൃക്ഷം/ഭീമൻ സ്രാവ്

Schoolwiki സംരംഭത്തിൽ നിന്ന്
ഭീമൻ സ്രാവ്

ഒരിടത്ത് ദാമു എന്നൊരാൾ ഉണ്ടായിരുന്നു. ഒരു കടൽതീരത്തായിരുന്നു ദാമുവിന്റെ താമസം. പക്ഷേ ദാമുവിന് മീൻ പിടിക്കാനൊന്നും അറിയില്ല.ഒരു ദിവസം ദാമു വിശന്ന് വലഞ്ഞ് കടൽ തീരത്ത് ഇരിക്കുകയായിരുന്നു. അപ്പോഴാണ് ഒരു സന്യാസി അത് വഴി വന്നത്. വിഷമിച്ചിരിക്കുന്ന ദാമുവിനെ കണ്ട് സന്യാസി കാര്യമന്വേഷിച്ചു. ഈ തീരത്ത് എനിക്ക് മാത്രം മീൻ പിടിക്കാനറിയില്ല. എന്നും ഞാൻ പട്ടിണിയാണ്. ദയതോന്നി വല്ലവരും വല്ലതും തന്നാൽ വിശപ്പടക്കാൻ പറ്റും. ദാമു പറഞ്ഞത് കേട്ട് സന്യാസിക്ക് വിഷമമായി. ഒരു നിമിഷം എന്തോ ആലോചിച്ചശേഷം സന്യാസി മടിയിൽ നിന്ന് കുറച്ച് പൊടി എടുത്ത് നൽകി. എന്നിട്ട് ദാമുവിനോട് പറഞ്ഞു. ഇത് അത്ഭുത ശേഷിയുള്ള പൊടിയാണ്. ഇതിൽ അൽപ്പം മാത്രമെടുത്ത് കടലിൽ ഇട്ടാൽ മീനുകൾ കൂട്ടമായി എത്തും. അത് കേട്ട് ദാമുവിന് സന്തോഷമായി. പിറ്റേന്നു തന്നെ ദാമു കടലിൽ പോയി. നടുകടലിൽ എത്തിയപ്പോൾ ഒരുനുള്ളു പൊടിയെടുത്ത് വിതറി. ഉടനേ തന്നെ നിറയെ മീനുകൾ വലയിൽ കിട്ടി. ദാമുവിന് സന്തോഷം അടക്കാനായില്ല. കൂടുതൽ പൊടി വിതറിയാൽ കൂടുതൽ മീനുകൾ കിട്ടുമെന്നും കൂടുതൽ കാശിന് വിൽക്കാം എന്നും മനക്കോട്ട കെട്ടി. അത്യാഗ്രഹം മൂത്ത ദാമു പകുതിയിലേറെ പൊടി കടലിൽ വിതറി. ഉടൻ തന്നെ കൂറ്റൻ സ്രാവ് വലയിൽ കുടുങ്ങി. സ്രാവ് വല കടിച്ച് മുറിച്ചു.കിട്ടിയ മീനുകളൊക്കെ അങ്ങനെ കടലിൽ പോയി. വലയും സന്യാസി കൊടുത്ത പൊടിയും എല്ലാം ദാമുവിന് നഷ്ടമായി.അത്യാഗ്രഹമാണ് എല്ലാത്തിനും കാരണമെന്നോർത്ത് ദാമു തേങ്ങി. ഗുണപാഠം അത്യാഗ്രഹം ആപത്ത്

അർജ്ജുൻ കൃഷ്ണ ആർ
4 A എസ് ഡി വി ജെ ബി എസ്
ആലപ്പുഴ ഉപജില്ല
ആലപ്പുഴ
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 03/ 05/ 2020 >> രചനാവിഭാഗം - കഥ